For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലഖ്‌നൗവിനെ തോല്‍പ്പിച്ചത് ആ മണ്ടത്തരം! ഗംഭീറിന്റെ ബുദ്ധിയാണോ? ട്രോളി സെവാഗ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സെങ്കിലും അവസാന മത്സരങ്ങളിലെല്ലാം ടീം നിരാശപ്പെടുത്തുകയാണ്. അവസാനം കളിച്ച മൂന്ന് മത്സരത്തില്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് ലഖ്‌നൗവുള്ളത്. പകരം നായകനായെത്തിയ ക്രുണാല്‍ പാണ്ഡ്യക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്.

ഏറ്റവും ഒടുവിലായി ഗുജറാത്ത് ടൈറ്റന്‍സിനോടാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോറ്റത്. 56 റണ്‍സിനാണ് ലഖ്‌നൗവിനെ ഗുജറാത്ത് തോല്‍പ്പിച്ചത്. ഇപ്പോഴിതാ ലഖ്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ മണ്ടത്തരം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഗൗതം ഗംഭീറിന്റെ ബുദ്ധിയാണോയിതെന്നും കാട്ടിയത് ശുദ്ധ മണ്ടത്തരമായെന്നുമാണ് സെവാഗ് പറഞ്ഞത്.

sehwag, gambhir

ലഖ്‌നൗവിന്റെ ബാറ്റിങ് ഓഡറിനെയാണ് സെവാഗ് വിമര്‍ശിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ട് മികച്ചതായ സാഹചര്യത്തില്‍ ദീപക് ഹൂഡയെയായിരുന്നില്ല ബാറ്റിങ്ങിന് ഇറക്കേണ്ടിയിരുന്നതെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. '10 ഓവറില്‍ 1 വിക്കറ്റിന് 102 എന്ന മികച്ച നിലയിലായിരുന്നു ലഖ്‌നൗ. ഈ സ്‌കോര്‍ മികച്ചത് തന്നെയായിരുന്നു.

ആദ്യത്തെ വിക്കറ്റ് വീണ ശേഷം നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവരിലൊരാളെ കളിപ്പിക്കണമായിരുന്നു. ആയുഷ് ബദോനിയും മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് തന്നെ അവനെയും പരിഗണിക്കാമായിരുന്നു. ചെന്നൈക്കെതിരേ അവന്‍ ബാറ്റ് ചെയ്തത് എല്ലാവരും കണ്ടതാണ്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് എത്തിയത് ഹൂഡയാണ്. അതാണ് മത്സരം ലഖ്‌നൗവിനെ തോല്‍പ്പിച്ചത്. ലഖ്‌നൗ കാട്ടിയ വലിയ മണ്ടത്തരമാണത്.

പൂരനോ സ്‌റ്റോയിണിസോ എത്തി 20 പന്തില്‍ 50 റണ്‍സ് നേടിയിരുന്നെങ്കില്‍ മത്സരഫലം മാറിയേനെ. അഞ്ച് ഓവറില്‍ 100 റണ്‍സെന്ന നിലയിലേക്ക് എത്തിയാല്‍ ആര് ബാറ്റ് ചെയ്താലും ജയിക്കാന്‍ പ്രയാസമാണ്'-സെവാഗ് പറഞ്ഞു. ഒന്നാം വിക്കറ്റില്‍ ക്വിന്റന്‍ ഡീകോക്കു കെയ്ല്‍ മെയേഴ്‌സും ചേര്‍ന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇതിന് ശേഷമെത്തിയ ദീപക് ഹൂഡ 11 പന്തില്‍ 11 റണ്‍സാണെടുത്തത്. താരത്തിന്റെ മെല്ലപ്പോക്കോടെ ലഖ്‌നൗ പിന്നോട്ട് പോവുകയായിരുന്നു.

മികച്ച സ്‌ട്രൈക്കറേറ്റില്‍ പോയിരുന്ന ടീം ഹൂഡയുടെ മെല്ലപ്പോക്കോടെ പിന്നോട്ടേക്കെത്തി. ഇതോടെ പിന്നാലെയെത്തിയവരും സമ്മര്‍ദ്ദത്തിലായി. മാര്‍ക്കസ് സ്‌റ്റോയിണിസ് 9 പന്തില്‍ 4 റണ്‍സും നിക്കോളാസ് പൂരന്‍ 6 പന്തില്‍ 3 റണ്‍സുമാണ് നേടിയത്. പിന്നാലെയെത്തിയവര്‍ക്കാര്‍ക്കും മികവ് കാട്ടാന്‍ സാധിച്ചില്ല. ആയുഷ് ബദോനി 11 പന്തില്‍ 21 റണ്‍സ് നേടിയെങ്കിലും വളരെ വൈകിപ്പോയ പ്രകടനമായിരുന്നു ഇത്.

മോശം ഫോമിലായിരുന്ന ഹൂഡയെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത് തന്നെ മണ്ടന്‍ തീരുമാനമാണ്. കൂടാതെ മൂന്നാം നമ്പറിലേക്ക് പരിഗണിച്ച് കളി തോല്‍പ്പിക്കുകയും ചെയ്തു. അവസരത്തിനൊത്ത് പ്ലേയിങ് 11 മാറ്റം വരുത്തുന്നത് സാധാരണമാണെങ്കിലും ഇത്തരത്തില്‍ ആന മണ്ടത്തരം കാട്ടി കളി തോല്‍പ്പിക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്ന തരത്തില്‍ ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

deepak hooda

എന്തായാലും ലഖ്‌നൗവിനെ സംബന്ധിച്ച് ഇപ്പോള്‍ പ്ലേ ഓഫിലെത്തുക കടുപ്പമായിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് 11 പോയിന്റുള്ള ലഖ്‌നൗവിന് നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വമ്പന്‍ ജയം നേടാനാവാത്ത പക്ഷം ലഖ്‌നൗവിന് പ്ലേ ഓഫിലേക്കെത്തുക പ്രയാസമാണെന്ന് പറയാം. രാഹുലിന്റെ അഭാവം ലഖ്‌നൗവിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ക്രുണാലിന് കീഴിലെ ലഖ്‌നൗവിന്റെ പ്രകടനം മികച്ചതാണെന്ന് പറയാനാവില്ല.

മാര്‍ക്കസ് സ്റ്റോയിണിസിനെ നായകനാക്കുന്നതായിരുന്നു ലഖ്‌നൗവിന് നല്ലത്. ബാറ്റുകൊണ്ട് രണ്ട് തുടര്‍ ഗോള്‍ഡന്‍ ഡെക്ക് വഴങ്ങിയ ക്രുണാല്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് മികവിലേക്കെത്തിക്കുമെന്ന് കരുതാനാവില്ല.

Story first published: Monday, May 8, 2023, 17:18 [IST]
Other articles published on May 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+