For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രാഹുലിന്റെ മറ്റൊരു മണ്ടത്തരം! എവിടെ ഡികോക്ക്? പുറത്തിരിക്കേണ്ടത് സ്റ്റോയ്‌നിസ്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മറ്റൊരു മോശം തീരുമാനം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിക്കുന്ന സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചില്‍ തഴഞ്ഞതിന്റെ പേരില്‍ ആരാധകര്‍ രാഹുലിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കു കാരണം ആദ്യത്തെ രണ്ടു മല്‍സരങ്ങളും ഡികോക്കിനു നഷ്ടമായിരുന്നു. എന്നാല്‍ രണ്ടു ദിവസം മുമ്പ് അദ്ദേഹം ലഖ്‌നൗ ടീമിനൊപ്പം ചേര്‍ന്നിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി അവസാനമായി വെസ്റ്റ് ഇന്‍ഡീസുമായി കളിച്ച പരമ്പരകളില്‍ ഡികോക്ക് റണ്‍സ് വാരിക്കൂട്ടിയിരുന്നു. അതുകൊണ്ടു ഹൈദരാബാദിനെതിരേ അദ്ദേഹം ഉറപ്പായും ഇലവനില്‍ ഉണ്ടാവുമെന്നായിരുന്നു സൂചന.

QUINTON DE KOCK

പക്ഷെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഡിക്കോക്കിനെ ലഖ്‌നൗ പുറത്തിരുത്തുകയായിരുന്നു. ആദ്യ രണ്ടു മാച്ചുകളിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായെത്തിയത് വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സായിരുന്നു. രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുമായി താരം കസറുകയും ചെയ്തു. ഇതോടെയാണ് പ്ലെയിങ് ഇലവനിലേക്കു ഡിക്കോക്കിനു തിരിച്ചുവരവ് കടുപ്പമായത്. മിന്നുന്ന ഫോമിലുള്ള മയേഴ്‌സിനെ തന്നെ തുടരെ മൂന്നാം മാച്ചിലും നിലനിര്‍ത്താന്‍ ലഖ്‌നൗ തീരുമാനിക്കുകയായിരുന്നു.

ക്വിന്റണ്‍ ഡികോക്കിനു മുമ്പ് എന്തുകൊണ്ടാണ് മാര്‍ക്കസ് സ്റ്റോയ്‌നിസ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി കളിക്കുന്നതെന്നു എനിക്കറിയില്ല. തൊട്ടുമുമ്പത്തെ മാച്ചില്‍ 200 പ്ലസ് റണ്‍സ് ചേസ് ചെയ്യവെ വളരെ സ്ലോ ബാറ്റിങ് കാഴ്ചവച്ചിട്ടും എന്തിനാണ് ആയുഷ് ബദോനിയെ ഈ മാച്ചില്‍ ഇംപാക്ട് പ്ലെയേഴ്‌സിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

LSG TEAM

ലഖ്‌നൗ സൂപ്പര്‍ ജയന്റസിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും എന്തുകൊണ്ടാണ് ക്വിന്റണ്‍ ഡികോക്കിനെ തഴഞ്ഞത് എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഉചിതമായ മറുപടി നല്‍കിയേ തീരൂ. ഓ... ഗൗതം ഗംഭീറാണ് ലഖ്‌നൗ ടീമിന്റെ കോച്ചെന്ന കാര്യം താന്‍ മറന്നുവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ക്വിന്റണ്‍ ഡികോക്കിനു പകരം ബൗളിങിന്റെ മാത്രം അടിസ്ഥാനത്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഞെട്ടിക്കുന്ന നീക്കമാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

അതേസമയം, ലഖ്‌നൗവിനെതിരായ മല്‍സരത്തില്‍ ടോസിനു ശേഷം ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. 10 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ നാലു വിക്കറ്റിനു 57 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെയടക്കം നാലു മുന്‍നിര വിക്കറ്റുകള്‍ ഹൈദരാബാദിനു നഷ്ടമായിക്കഴിഞ്ഞു.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, യഷ് ടാക്കൂര്‍, രവി ബിഷ്‌നോയ്, ജയദേവ് ഉനാട്കട്ട്.

സ്ണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിങ്ടണ്‍ സുന്ദര്‍, അബ്ദുള്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ആദില്‍ റഷീദ്.

Story first published: Friday, April 7, 2023, 20:24 [IST]
Other articles published on Apr 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+