For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈ ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാവും! ലഖ്‌നൗവില്‍ 'സ്റ്റാറായി' ക്രുണാല്‍- പ്രശംസ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ബൗളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കെ എല്‍ രാഹുലും സംഘവും വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തപ്പോള്‍ 24 പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ലഖ്‌നൗ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ലഖ്‌നൗവിന്റെ വിജയത്തിന് കരുത്തായത് ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ ബാറ്റിങ്ങിനിറങ്ങി 23 പന്തില്‍ 34 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ക്രുണാല്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്.

krunal pandya

മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ട പിച്ചില്‍ 147.82 സ്‌ട്രൈക്കറേറ്റിലാണ് ക്രുണാല്‍ തിളങ്ങിയത്. ഇപ്പോഴിതാ ക്രുണാലിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സ് ക്രുണാലിനെ ഒഴിവാക്കിയതോര്‍ത്ത് ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാവുമെന്നാണ് ആരാധകരുടെ പരിഹാസം. ഇന്ത്യന്‍ ടീം വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് ക്രുണാലെന്നാണ് ആരാധകര്‍ പറയുന്നത്.

മുംബൈയുടെ രക്തമാണ് ക്രുണാലിന്റേതെന്നും ഏത് ടീമിലായാലും ആ ഗുണം കാട്ടാതിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ട പിച്ചിലാണ് ക്രുണാല്‍ അനായാസം റണ്‍സുയര്‍ത്തിയത്. പഴയ മാച്ച് വിന്നിങ് താരമെന്ന പേര് ഇപ്പോഴും തനിക്ക് ചേരുമെന്ന് വിരോധികളെ ഓര്‍മ്മപ്പെടുത്തുകയാണ് ക്രുണാല്‍ പാണ്ഡ്യ.

krunal pandya

ഇന്ത്യക്ക് ലോകകപ്പിലേക്ക് പരിഗണിക്കാവുന്ന താരമാണ് ക്രുണാല്‍ പാണ്ഡ്യയെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. നന്നായി ബാറ്റ് ചെയ്യുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ക്രുണാല്‍. കൂടാതെ ബൗളറെന്ന നിലയില്‍ എവിടെയും പന്തെറിയിക്കാം. ടി20 ലോകകപ്പില്‍ നാലാം നമ്പറില്‍ ഇന്ത്യ ക്രുണാലിനെ പരിഗണിക്കണമെന്നാണ് ചില ആരാധകര്‍ പറയുന്നത്. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ക്രുണാലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മുംബൈ ഇന്ത്യന്‍സ് ഇപ്പോഴും ക്രുണാലിന്റെ പകരക്കാരനെ തേടുകയാണ്. ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും മുംബൈയുടെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്ന താരങ്ങളാണ്. ഇരുവരേയും ഒന്നിച്ച് ഒഴിവാക്കിയതാണ് മുംബൈ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ആരാധകര്‍ പറയുന്നത്. ഇൗ മണ്ടത്തരത്തിന്റെ ഫലമാണ് അവസാന സീസണുകളില്‍ മുംബൈ അനുഭവിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

തങ്ങളുടേതായ ദിവസം എത്ര വലിയ ടോട്ടലും മറികടക്കാന്‍ കഴിവുള്ള താരമാണ് ക്രുണാല്‍. മുംബൈക്കായി ഫൈനലിലടക്കം ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം നടത്തിയിട്ടുള്ള താരമാണ് ക്രുണാല്‍. ലഖ്‌നൗവിന്റെ ഇത്തവണത്തെ കുതിപ്പില്‍ നിര്‍ണ്ണായകമാവുന്ന താരം ക്രുണാലാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണ്.

hardik pandya, krunal pandya

എന്നാല്‍ അര്‍ഹിച്ച അംഗീകാരമോ പ്രശംസയോ പിന്തുണയോ ക്രുണാലിന് ലഭിക്കുന്നില്ലെന്നും പിന്തുണച്ചിരുന്നെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ക്യാപ്റ്റന്‍ സ്ഥാനത്തിരുത്താന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് ക്രുണാലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മുംബൈക്കൊപ്പം പല തവണ മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടും ആരും ക്രുണാലിനെ ഹീറോയായി കണ്ടില്ലെന്നും ഹര്‍ദിക്കിനെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കുന്ന താരം ക്രുണാലാണെന്നും ചില ആരാധകര്‍ പ്രതികരിച്ചു.

'ബൗളിങ്ങും ബാറ്റിങ്ങും നന്നായി ആസ്വദിച്ചു. നല്ലൊരു ദിവസമായിരുന്നു ഇന്ന്. ഹൈദരാബാദിന് നിരവധി വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുള്ളതിനാലാണ് ഞാന്‍ നാല് ഓവറും പന്തെറിഞ്ഞത്. മത്സര ഫലത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുകയല്ല. പകരം നല്ല ക്രിക്കറ്റ് കാഴ്ചവെക്കുന്നതിനെപ്പറ്റിയാണ് ചിന്തിക്കുന്നത്. എനിക്ക് പന്ത് ടേണ്‍ ചെയ്യിക്കാന്‍ കഴിവില്ലെന്ന് ആളുകള്‍ പറയാറുണ്ട്. അതിനുള്ള ഉത്തരമാണ് മാര്‍ക്രത്തിന്റെ വിക്കറ്റ്'-ക്രുണാല്‍ പറഞ്ഞു.

Story first published: Saturday, April 8, 2023, 7:43 [IST]
Other articles published on Apr 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+