ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും താരം ബാറ്റിങില്‍ ഫ്‌ളോപ്പായി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ ബ്രൂക്ക് നാലു ബോളില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു.
രവി ബിഷ്‌നോയ്‌ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന താരത്തിനു പിഴയ്ക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ ബ്രൂക്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും ഇംഗ്ലീഷ് താരം ബാറ്റിങില്‍ ക്ലിക്കായിരുന്നില്ല. അന്നും സ്പിന്നറായിരുന്നു ബ്രൂക്കിനെ മടക്കിയത്. 21 ബോളില്‍ ഒരു ഫോറടക്കം 13 റണ്‍സെടുത്ത അദ്ദേഹത്തെ യുസ്വേന്ദ്ര ചാഹല്‍ ബൗള്‍ഡാക്കുകയായിരുന്നു.

കഴിഞ്ഞ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിനു വേണ്ടിയുമെല്ലാം റണ്‍സ് വാരിക്കൂട്ടിയ ശേഷമാണ് ഹാരി ബ്രൂക്ക് കരിയറിലാദ്യമായി ഐപിഎല്‍ കളിക്കാനെത്തിയത്. കഴിഞ്ഞ മിനി താര ലേലത്തില്‍ വന്‍ ഡിമാന്റായിരുന്നു ഇംഗ്ലീഷ് താരത്തിനുണ്ടായിരുന്നത്. പല ടീമുകളും ബ്രൂക്കിനായി വീറോടെ പൊരുതിയെങ്കിലും അന്തിമ വിജയം സണ്‍റൈസേഴ്്‌സ് ഹൈദരാബാദിനായിരുന്നു.
13.25 കോടി രൂപയ്ക്കായിരുന്നു താരത്തെ ഹൈദരാബാദ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. അടിസ്ഥാന വിലയായ 1.5 കോടി രൂപയേക്കാള്‍ ഒമ്പതു മടങ്ങ് കൂടുതലായിരുന്നു ഇത്. എന്നാലിതാ ഇപ്പോള്‍ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഈ 14 കോടിയോളം രൂപ വെള്ളത്തിലായ മട്ടാണ്. സോഷ്യല്‍ മീഡിയയില്‍ ബ്രൂക്കിനു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് നേരിടുന്നത്. ഇതു പിഎസ്എല്‍ അല്ലെന്നും ഐപിഎല്ലിന്റെ നിലവാരം ഇപ്പോള്‍ മനസ്സിലായില്ലേയെന്നും ചിലര്‍ ബ്രൂക്കിനെ കളിയാക്കി.
ഇതു ഹാരി ബ്രൂക്കല്ല, ഇഷാന്‍ ബ്രൂക്കാണെന്നായിരുന്നു താരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനുമായി താരതമ്യപ്പെടുത്തിയുള്ള ഒരു പരിഹാസം. ഈ ഹാരി ബ്രൂക്കിനെയാണോ ഇന്ത്യയുടെ ശുഭ്മ്ന്‍ ഗില്ലുമായി താരതമ്യം ചെയ്തത്? പിഎസ്എല്ലിലെ ഹൈവേ ഉല്‍പ്പന്നമാണ് ഈ ചതിയനെന്നായിരുന്നു ഒരു വിമര്‍ശനം. പിഎസ്എല്ലിലെ പാകിസ്താന്‍ ബൗളര്‍മാരെ ഹാരി ബ്രൂക്ക് മിസ് ചെയ്യുന്നുണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ ലീഗിലെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ താരത്തിനു കഴിയുന്നില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഹാരി ബ്രൂക്കിന കളിപ്പിക്കാന്‍ ഗ്ലെന്‍ ഫിലിപ്‌സിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ആയിപ്പോയെന്നായിരുന്നു ഒരു പ്രതികരണം. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗായ ഐപിഎല്ലില്‍ ഹാരി ബ്രൂക്കിന്റെ ദൗര്‍ബല്യം തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ഹാരി ബ്രൂക്കിന്റെ പിഎസ്എല്ലില മൂല്യം 40 ലക്ഷം രൂപ മാത്രമാണ്. പക്ഷെ ഐപിഎല്ലില്‍ 13 കോടി രൂപയ്ക്കു മുകളിലാണ് താരത്തിന്റെ വില. നിങ്ങള്‍ ചീപ്പായ സാധനങ്ങള്‍ വലിയ വിലയ്ക്കു വാങ്ങുകയാണെങ്കില്‍ അതിന്റെ ഫലം ഇതായിരിക്കുമെന്നായിരുന്നു ഒരു പരിഹാസം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെി റിയാന്‍ പരാഗാണ് ഹാരി ബ്രൂക്കെന്നായികരുന്നു ഒരു ട്രോള്‍. ഹാരി ബ്രൂക്കിനേക്കാള്‍ എത്രയോ ഭേദമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍. ഏറ്റവും കുറഞ്ഞത് 10 റണ്‍സെങ്കിലും നേടുമെന്നായിരുന്നു ഒരു പ്രതികരണം. ഇതാണോ, പിഎസ്എല്ലിലെ ബെസ്റ്റ് പ്ലെയര്‍ ഹാരി ബ്രൂക്ക്? ഐപിഎല്‍ അദ്ദേഹത്തിനു ഈ ലീഗിന്റെ ലെവല്‍ എന്താണെന്നു കാണിച്ചു കൊടുത്തിരിക്കുകയാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ഓവര്‍ ഹൈപ്പ് ചെയ്യപ്പെട്ട ക്രിക്കറ്ററാണ് ഹാരി ബ്രൂക്ക്. ഹാരി കിഷനായി (ഇഷാന്‍ കിഷന്‍) താരം മാറിക്കൊണ്ടിരിക്കയാണെന്നും ഒരു യൂസര്‍ പരിഹസിച്ചു.