Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലാറ 'മണ്ടന്‍' കോച്ച്! അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തി മുന്‍ പാക് താരം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ കോച്ചും മുന്‍ ഇതിഹാസവുമായ ബ്രയാന്‍ ലാറയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കോച്ചെന്ന നിലയില്‍ തന്ത്രപരമായി പല അബദ്ധങ്ങളും ലാറയുടെ ഭാഗത്തു നിന്നും സംഭവിച്ചുവെന്നും ഇതു തന്നെയാണ് ഹൈദരാബാദ് ടീമിനു തിരിച്ചടിയായതെന്നും കനേരിയ ചൂണ്ടിക്കാട്ടി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അവരുടെ മൈതാനത്തു അഞ്ചു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഹൈദരാബാദിനു നേരിട്ടത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്തതും ടീം സെലക്ഷനില്‍ അബദ്ധങ്ങള്‍ വരുത്തിയതുമെല്ലാം ഹൈദരാബാദിന്റെ പരാജയത്തിനു കാരണമായതായി അദ്ദേഹം നിരീക്ഷിച്ചു. ഹൈദരാബാദും ലഖ്‌നൗവും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് സ്വന്തം യൂട്യുബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു കനേരിയ.

BRIAN LARA

ലഖ്‌നൗവിനെതിരേ ടോസ് നേടിയിട്ടും ഹൈദരാബാദ് എന്തുകൊണ്ടാണ് ബാറ്റിങ് തിരഞ്ഞടുത്തതെന്നു എനിക്കു മനസ്സിലായില്ല. അവര്‍ വിക്കറ്റ് നന്നായി നോക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. ഈ വിക്കറ്റ് എങ്ങനെയുള്ളതാണെന്നു ശരിക്കും മനസിലാക്കാതെയാണ് ഹൈദരാബാദ് ഇത്തരമൊരു തീരുമാനമെടുത്തത്. ഈ വിക്കറ്റ് സ്പിന്നിനെ തുണയ്ക്കുന്നതും വേഗം കുറഞ്ഞതുമായിരിക്കുമെന്നു അവര്‍ക്കു മനസ്സിലായില്ല. മറുഭാഗത്ത് ലഖ്‌നൗ ടീമിനു വിക്കറ്റിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ടോസ് ലഭിച്ചാല്‍ ബൗളിങ് തന്ന ചെയ്യണമെന്ന പ്ലാനോടെയാണ് അവര്‍ ഇറങ്ങിയത്. പേസര്‍ മാര്‍ക്ക് വുഡിനെ ഒഴിവാക്കിയ ലഖ്‌നൗ സ്പിന്നര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നുവെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

രവി ബിഷ്‌നോയ്, അമിത് മിശ്ര്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ സ്പിന്‍ ബൗളിങിലൂടെ ഹൈദരാബാദിനെ തളയ്ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ലഖ്‌നൗ. അവരുടെ പ്ലാന്‍ പോലെ സംഭവിക്കുകയും ചെയ്തു. കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഹൈദരാബാദിനെ ലഖ്‌നൗ നിലംപരിശാക്കുകയും ചെയ്തു. വളരെ അനായാസമായിട്ടാണ് ലഖ്‌നൗ ഈ കളിയില്‍ ജയിച്ചുകയറിയത്. ഹോംഗ്രൗണ്ടിലെ കാണികളെ സന്തോഷിപ്പിക്കുന്ന കളിയായിരുന്നു ലഖ്‌നൗ ടീം കെട്ടഴിച്ചതെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഉജ്ജ്വല ബൗളിങായിരുന്നു ക്രുനാല്‍ പാണ്ഡ്യ കാഴ്ചവച്ചത്. മായങ്ക് അഗര്‍വാള്‍- അന്‍മോല്‍പ്രീത് ജോടി മികച്ച കൂട്ടുകെട്ടുണ്ടാക്കവെയായിരുന്നു ക്രുനാല്‍ ഇതു തകര്‍ത്തത്. വിക്കറ്റില്‍ നിന്നും അദ്ദേഹത്തിനു ഏറെ സഹായം ലഭിക്കുകയും ചെയ്തു. ബോള്‍ വളരെ താഴ്ന്നാണ് പോയ്‌ക്കൊണ്ടിരുന്നത്, കൂടാതെ നന്നായി സ്പിന്‍ ചെയ്യുകയും ചെയ്തു.

ബാറ്റ് ചെയ്യാന്‍ ദുഷ്‌കരമായ വിക്കറ്റായിരുന്നു ഇത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത് ഹൈദരാബാദ് അബദ്ധം കാണിക്കുകയും ചെയ്തു. നിങ്ങള്‍ എതിരാളികളുടെ തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ അവിടുത്തെ വിക്കറ്റ് എങ്ങനെയുള്ളതാണെന്നു മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. എവേ മാച്ചുകളില്‍ ടോസിനു ശേഷം ബൗള്‍ ചെയ്ത് അവിടുത്തെ വിക്കറ്റിനെക്കുറച്ച് മനസ്സിലാക്കാന്‍ ആയിരിക്കണം എവേ ടീം ശ്രമിക്കേണ്ടതെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

SRH CELEBRATES

വിക്കറ്റ് ദുഷ്‌കരമായതിനാലാണ് ലഖ്‌നൗ സ്പിന്നര്‍മാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി കളിക്കാനിറങ്ങിയത്. പക്ഷെ ഹൈദരാബാദിനു വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാനായില്ല. ഹൈദരാബാദിന്റെ മുഖ്യ കോച്ച് ബ്രയാന്‍ ലാറ എക്കാലത്തെയും വലിയ ഇതിഹാസം തന്നെയാണ്. പക്ഷെ ഒരു മികച്ച താരം മികച്ച കോച്ചാവണമെന്നില്ലെന്നും ഡാനിഷ് കനേരിയ പറഞ്ഞു. ഹൈദരാബാദിന്റെ ഇന്നിങ്‌സിനിടെ ഹെന്‍ഡ്രിച്ച് ക്ലാസനെ പാഡ് ധരിപ്പിച്ച് ഇരുത്തിയത് നമ്മള്‍ കണ്ടതാണ്. ഇംപാക്ട് പ്ലെയറായി അദ്ദേഹത്തെ ലാറ ഇറക്കുമെന്നായിരുന്നു നമ്മള്‍ കരുതിയത്. പക്ഷെ അതുണ്ടായില്ലെന്നും മുന്‍ പാക് സ്പിന്നര്‍ ചൂണ്ടിക്കാട്ടി.

മാര്‍ക്കോ യാന്‍സണെയായിരുന്നു ഹൈദരാബാദിന്റെ ഇംപാക്ട് പ്ലെയറായി ബ്രയാന്‍ ലാറ ഇറക്കേണ്ടിയിരുന്നത്. ഉയരമുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ് യാന്‍സണ്‍. ബാറ്റിങും നന്നായി ചെയ്യാന്‍ താരത്തിനറിയാം. നേരത്തേ സൗത്താഫ്രിക്കന്‍ ടീമിനൊപ്പം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ യാന്‍സണ്‍ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തതാണ്. വമ്പന്‍ സിക്‌സറുകളടിക്കാന്‍ താരത്തിനു സാധിക്കും. അതിനാല്‍ തന്നെ ലഖ്‌നൗവിനെതിരേ ഇംപാക്ട് പ്ലെയറായി ലാറ ക്ലാസനെയല്ല, മറിച്ച് യാന്‍സണെയായിരുന്നു കണ്ടുവയ്‌ക്കേണ്ടിയിരുന്നത്. കാരണം ബൗളിങിനൊപ്പം ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് അദ്ദേഹമെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 8, 2023, 14:56 [IST]
Other articles published on Apr 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+