For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പരാഗ് വേസ്റ്റ്! എന്നിട്ടും എന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുന്നു? കാരണം അറിയാം

ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് പിന്നാലെ ഏറ്റവും വിമര്‍ശനം നേരിടുന്ന താരം റിയാന്‍ പരാഗാണ്. നിര്‍ണ്ണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി പരാഗ് നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ് രാജസ്ഥാനെ തോല്‍പ്പിക്കുകയായിരുന്നു. ലഖ്‌നൗവിന്റെ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി 12 പന്തില്‍ 15* റണ്‍സാണ് പരാഗ് നേടിയത്.

വമ്പനടി കാഴ്ചവെക്കേണ്ട സമയത്ത് താരം പന്തുകള്‍ പാഴാക്കിയതാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി മാറിയത്. ആദ്യത്തെ എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു പരാഗ് നേടിയത്. ഓരോ സിക്‌സും ഫോറും നേടിയെങ്കിലും ആ സമയത്ത് പരാഗില്‍ നിന്ന് പ്രതീക്ഷിച്ചത് അതല്ല. രാജസ്ഥാന്റെ വിജയത്തിനായി പരാഗ് ശ്രമിച്ചുപോലുമില്ലെന്നതാണ് വസ്തുത.

riyan parag

മത്സരശേഷവും പരാഗിന്റെ പ്രകടനത്തെ തള്ളിപ്പറയാന്‍ ആരും തയ്യാറായിട്ടില്ല. താരത്തെ പിന്തുണച്ചാണ് നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ കുമാര്‍ സംഗക്കാരയുമെല്ലാം സംസാരിച്ചത്. ഇത്രത്തോളം പിന്തുണ ലഭിക്കാനുള്ള പ്രകടനം മുമ്പ് കാഴ്ചവെച്ച താരമല്ല പരാഗ്. രാജസ്ഥാന്റെ ഉടമകളുടെ ബന്ധുവാണോ പരാഗെന്ന ചോദ്യം പോലും പലരും ഉയര്‍ത്തിയിരുന്നു.

എന്തുകൊണ്ടാണ് പരാഗിനെ രാജസ്ഥാന്‍ ഇത്രത്തോളം പിന്തുണക്കുന്നത്. അതിന് കാരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിടിപാട് തന്നെയാണെന്നതാണ് വസ്തുത. കായിക പരമായി വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് പരാഗ് വരുന്നത്. ആസാം സ്വദേശിയായ റിയാന്‍ പരാഗിന്റെ പിതാവ് മുന്‍ ആസാം രഞ്ജി ട്രോഫി ക്രിക്കറ്റ് താരമാണ്.

അദ്ദേഹത്തിന് ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനം ചെലുത്താനുള്ള പിടിപാടുണ്ട്. റിയാന്‍ പരാഗിന്റെ അമ്മ നീന്തലില്‍ ദേശീയ റെക്കോഡിട്ടയാളാണ്. വളരെ ചെറുപ്പം മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച താരമാണ് പരാഗ്. 12ാം വയസില്‍ ആസാമിന്റെ അണ്ടര്‍ 16 ടീമിനായി കളിക്കാന്‍ പരാഗിന് അവസരം ലഭിച്ചു. ഇതിന്റെ പിന്നിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു.

അണ്ടര്‍ 16, 19 ക്രിക്കറ്റിലെല്ലാം മികവ് കാട്ടാന്‍ റിയാന്‍ പരാഗിന് സാധിച്ചിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും പരാഗ് കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഇത്രയും പിന്തുണ പരാഗിന് ലഭിക്കാന്‍ കാരണം അദ്ദേഹത്തിന്റെ അമ്മാവന്‍ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പരാഗിന്റെ ബന്ധു രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

riyan parag, sanju samson

റോയല്‍ മള്‍ട്ടിസ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ രഞ്ജി ബര്‍ത്താക്കൂര്‍ പരാഗിന്റെ ബന്ധുവാണെന്നും ഈ സ്വാധീനവും രാജസ്ഥാന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം ലഭിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇതൊന്നും സ്ഥിരീകരിക്കാത്ത കാര്യമാണ്. എന്നാല്‍ ഇത്രയും മോശം പ്രകടനം തുടര്‍ന്നിട്ടും പരാഗ് പ്ലേയിങ് 11 ഇടം നേടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഇടപെടലുകളുണ്ടെന്ന് വ്യക്തം.

സഞ്ജുവും സംഗക്കാരയും ഒരു തവണപോലും പരാഗിനെ വിമര്‍ശിച്ച് പറഞ്ഞിട്ടില്ല. ബൗളിങ് പരിശീലകന്‍ ലസിത് മലിംഗയടക്കം പരാഗിനെ പ്രതിഭയെന്നാണ് വിശേഷിപ്പിച്ചത്. ലഖ്‌നൗവിനെതിരായ തോല്‍വിക്ക് ശേഷം റിയാന്‍ പരാഗ് നെറ്റ്‌സിലടക്കം മികച്ച പ്രകടനം നടത്തുന്നതിനാലാണ് പ്ലേയിങ് 11 ഇടം നേടുന്നതെന്നാണ് സംഗക്കാര പറഞ്ഞത്. എന്നാല്‍ ടീമിന് യാതൊരു ഉപകാരവുമില്ലാതെ എന്തിന് പ്ലേയിങ് 11ലെന്നതാണ് പ്രസക്തമായ ചോദ്യം.

52 ഐപിഎല്‍ കളിച്ച പരാഗിന്റെ ശരാശരി 16.46 മാത്രം. നേടിയത് രണ്ട് ഫിഫ്റ്റി ഉള്‍പ്പെടെ 576 റണ്‍സ്. നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും ഇക്കോണമി 10ന് മുകളില്‍. ഇത്രയും മോശം പ്രകടനംകൊണ്ട് ഇത്രയും നാള്‍ പരാഗ് ടീമില്‍ തുടര്‍ന്നത് തന്നെ അത്ഭുതം. എന്നാല്‍ ഇനിയും ഇതേ പിന്തുണകൊണ്ട് മുന്നോട്ട് പോകാന്‍ പരാഗിന് സാധിച്ചേക്കില്ലെന്ന് നിസംശയം പറയാം.

Story first published: Thursday, April 20, 2023, 14:11 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+