For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിന്റെ വലിയ മണ്ടത്തരം, രാജസ്ഥാന്‍ ജയിക്കേണ്ട കളി തോറ്റു! മാപ്പില്ലാത്ത തെറ്റ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തം തട്ടകമായ ജയ്പൂരില്‍ കളിക്കാനിറങ്ങിയ രാജസ്ഥാനെ 10 റണ്‍സിനാണ് ലഖ്‌നൗ നാണംകെടുത്തിയത്. അനായാസമായി രാജസ്ഥാന്‍ ജയിക്കുമെന്ന് തോന്നിച്ച കളിയാണ് ലഖ്‌നൗ പൊരുതി നേടിയെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 154 എന്ന താരതമ്യേനെ ചെറിയ ടോട്ടല്‍ സൃഷ്ടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളു. പേരുകേട്ട രാജസ്ഥാന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി മികവിന് സാധിച്ചു. കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ ഗംഭീരമായി കൈയടി നേടിയപ്പോള്‍ സഞ്ജുവിന് തൊട്ടതെല്ലാം പിഴച്ചു.

sanju samson

രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി മാറിയ സഞ്ജുവിന്റെ നായകനെന്ന നിലയിലെ പിഴവുകള്‍ പരിശോധിക്കാം. ബൗളിങ്ങിലേക്ക് വരുമ്പോള്‍ സ്പിന്നര്‍മാരെ നന്നായി ഉപയോഗിച്ച സഞ്ജുവിന് ഡെത്ത് ഓവര്‍ ബൗളിങ്ങില്‍ പാളി. ട്രന്റ് ബോള്‍ട്ടിനെ നേരത്തെ എറിഞ്ഞുതീര്‍ത്ത സഞ്ജുവിന് തെറ്റി. 19ാം ഓവര്‍ എറിയാനെത്തിയ ജേസന്‍ ഹോള്‍ഡര്‍ നന്നായി തല്ലുകൊണ്ടു. ഈ ഓവറില്‍ 19 റണ്‍സാണ് പിറന്നത്. ഇത് മത്സരഫലത്തില്‍ നിര്‍ണ്ണായകമായി മാറി.

ബോള്‍ട്ടിന്റെ നാലാം ഓവര്‍ നേരത്തെ എറിഞ്ഞുതീര്‍ത്തപ്പോള്‍ ആയുഷ് ബദോനിയുടെ വിക്കറ്റ് നേടാനായെങ്കിലും ഡെത്ത് ഓവറിലേക്ക് വലിയ ഗുണം ചെയ്തില്ല. സഞ്ജുവിന്റെ നായകനെന്ന നിലയിലെ കണക്കുകൂട്ടലുകള്‍ ഇവിടെ തെറ്റുകയായിരുന്നു. എങ്കിലും 154 എന്ന സ്‌കോറിലേക്ക് ലഖ്‌നൗവിനെ ഒതുക്കാന്‍ സഞ്ജുവിനായി. ശക്തമായ ബാറ്റിങ് നിരയുള്ള രാജസ്ഥാന് അനായാസം ജയിക്കാവുന്ന മത്സരമായിരുന്നു ഇത്.

എന്നാല്‍ സഞ്ജു സാംസണിന്റെയും പരിശീലകന്‍ കുമാര്‍ സംഗക്കാരയുടെയും അനാവശ്യ പരീക്ഷണങ്ങള്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ദ്രുവ് ജുറല്‍ എന്നീ താരങ്ങള്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവരാണ്. ഇവരെ നേരത്തെ ഇറക്കുന്നതിന് പകരം മോശം ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെയും റിയാന്‍ പരാഗിനെയും രാജസ്ഥാന്‍ കളത്തിലിറക്കി.

ഇരുവരും കാര്യമായൊന്നും ചെയ്യാതെ വന്നതോടെ രാജസ്ഥാന്‍ പതറുകയായിരുന്നു. ആദ്യത്തെ എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് റിയാന്‍ പരാഗ് നേടിയത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. നേരത്തെ തന്നെ സ്‌ട്രൈക്കറേറ്റിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ദേവ്ദത്തും അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

ദേവ്ദത്ത് 21 പന്തില്‍ 26 റണ്‍സും റിയാന്‍ പരാഗ് 12 പന്തില്‍ 15* റണ്‍സുമാണ് നേടിയത്. വെടിക്കെട്ട് നടത്താന്‍ കഴിവുള്ള ജേസന്‍ ഹോള്‍ഡറെയും വ്യത്യസ്ത ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജുറലിനെയും പിന്‍വലിച്ച് നിര്‍ത്തിയതും രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണമായി പറയാം. രാജസ്ഥാന്‍ നായകന്റെയും പരിശീലകന്റെയും അതിബുദ്ധി ടീമിന്റെ തോല്‍വിയില്‍ കലാശിക്കുകയായിരുന്നു.

lucknow super giants

നായകനെന്ന നിലയില്‍ സഞ്ജുവിന്റെ റണ്ണൗട്ടിന് മാപ്പില്ല. ജോസ് ബട്‌ലറുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് സഞ്ജു റണ്ണൗട്ടാവുന്നത്. ആദ്യ ശ്രമത്തില്‍ സഞ്ജു ഓടിയിരുന്നെങ്കില്‍ റണ്ണൗട്ടാകില്ലായിരുന്നു. എന്നാല്‍ സഞ്ജു ആദ്യം ഒന്ന് മടിച്ച് നിന്ന ശേഷം ഓടിയതാണ് റണ്ണൗട്ടിന് കാരണമായത്. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണ്ണായകമായി.

എല്ലാത്തവണയും രാജസ്ഥാന്റെ ഹീറോയാവുന്ന ഓപ്പണര്‍മാര്‍ ഇത്തവണ വില്ലന്മാരായി. പവര്‍പ്ലേയില്‍ ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ്ങും രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. ജയ്‌സ്വാള്‍ 35 പന്തില്‍ 44 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 125.71. വമ്പനടിക്കാരനായ ജോസ് ബട്‌ലര്‍ 41 പന്ത് നേരിട്ട് നേടിയത് 40 റണ്‍സ്. 97.56 എന്ന മോശം സ്‌ട്രൈക്കറേറ്റിലാണ് ബട്‌ലര്‍ കളിച്ചത്.

ഇരുവരുടെയും മെല്ലെപ്പോക്ക് ബാറ്റിങ് രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. ജയിക്കാവുന്ന കളിയായിരുന്നിട്ടും ഇടവേളകളില്‍ വിക്കറ്റ് നേടിയ ലഖ്‌നൗ ബൗളര്‍മാരായ ആവേശ് ഖാനും മാര്‍ക്കസ് സ്റ്റോയിണിസും രാജസ്ഥാന്റെ വിജയ പ്രതീക്ഷകളെ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

Story first published: Wednesday, April 19, 2023, 23:54 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+