For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹെല്‍മറ്റൂരിയെറിഞ്ഞ് എല്ലാം തുടങ്ങിവച്ചത് ആവേശ്! 'അടി' തുടങ്ങിയപ്പോള്‍ മുങ്ങി?

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടം കളിക്കളത്തിനു പുറത്തേക്കു വഴിമാറിയപ്പോള്‍ എല്ലാത്തിനും തുടക്കമിട്ടയാളെ പലരും മറന്നിരിക്കുകയാണ്. ലഖ്‌നൗവിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനായിരുന്നു ഈ താരം. ഇപ്പോള്‍ ഇരുടീമും തമ്മിലുള്ള ബന്ധം ഇത്രയും വഷളായതിനു പിന്നില്‍ തീര്‍ച്ചയായും ആവേശിനും പങ്കുണ്ട്.

കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന മല്‍സരത്തില്‍ വിരാട് കോലിയും നവീനുല്‍ ഹഖും, വിരാട് കോലിയും ഗൗതം ഗംഭീറുമെല്ലാം ഏറ്റുമുട്ടിയപ്പോള്‍ അവിടെയൊന്നും ആവേശിന്റെ പൊടി പോലുമില്ലായിരുന്നു. മാറനിന്ന് എല്ലാം കണ്ട് ആസ്വദിച്ച് താരം ചിരിക്കുകയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

AVESH KHAN

കഴിഞ്ഞ മാസം 10നായിരുന്നു ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ നടന്ന ആദ്യപാദത്തില്‍ ആര്‍സിബിയും ലഖ്‌നൗവും കൊമ്പുകോര്‍ത്തത്. പക്ഷെ കഴിഞ്ഞ മല്‍സരത്തിലേതു പോലെയുള്ള അനിഷ്ട സംഭവങ്ങളൊന്നും അന്നു നടന്നിരുന്നില്ല. എങ്കിലു മല്‍സരശേഷം ലഖ്‌നൗ ടീമിന്റെ ഭാഗത്തു നിന്നും തീര്‍ച്ചയായും അതിരുവിട്ട ആഹ്ലാദ പ്രകടനം തന്നെ ഉണ്ടായിരുന്നതായി കാണാന്‍ സാധിക്കും. അന്നു ത്രില്ലറിലായിരുന്നു ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന ബോളില്‍ ലഖ്‌നൗവിന്റെ നാടകീയ വിജയം.

അഞ്ചു റണ്‍സായിരുന്നു മൂന്നു വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ ലഖ്‌നൗവിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ ആദ്യ ബോളില്‍ സിംഗിള്‍. അടുത്ത ബോളില്‍ മാര്‍ക്ക് വുഡ് പുറത്ത്. മൂന്നാമത്തെ ബോളില്‍ ഡബിള്‍. നാലാമത്തെ ബോളില്‍ സിംഗിള്‍. ഇതോടെ സ്‌കോര്‍ തുല്യം. അഞ്ചാമത്തെ ബോളില്‍ ജയദേവ് ഉനാട്കട്ട് പുറത്തായതോടെ കളിയുടെ പിരിമുറുകി. അവസാന ബോളില്‍ വേണ്ടത് സിംഗിള്‍, കൈയിലുള്ളത് ഒരു വിക്കറ്റ്.

AVESH KHAN LSG

അടുത്ത ബോളെറിയും മുമ്പ് നോണ്‍സ്‌ട്രൈക്കറായ രവി ബിഷ്‌നോയിയെ റണ്ണൗട്ട് ചെയ്യാനുള്ള ഹര്‍ഷല്‍ പട്ടേലിന്റെ ശ്രമം പാളി. അവസാന ബോള്‍ കണക്ട് ചെയ്യാന്‍ ആവേശിനായില്ല. പക്ഷെ താരം സിംഗിളിനായി ഓടി. ബോള്‍ കണക്ട് ചെയ്ത് ദിനേശ് കാര്‍ത്തിക് ത്രോ ചെയ്തിരുന്നെങ്കില്‍ ബിഷ്‌നോയ് ഔട്ടായേനെ. പക്ഷെ ഡിക്കെയില്‍ നിന്നും ബോള്‍ വഴുതി.

ആവേശും ബിഷ്‌നോയിയും സിംഗിള്‍ പൂര്‍ത്തിയാക്കുകയും ലഖ്‌നൗ ത്രസിപ്പിക്കുന്ന വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. അന്നു വിജയ റണ്‍ നേടിയ ശേഷം ആവേശ് ഹെല്‍മറ്റൂരി ഗ്രൗണ്ടിലെറിഞ്ഞായിരുന്നു ആഘോഷിച്ചത്. പിന്നാലെ ഡഗൗട്ടില്‍ നിന്നും ലഖ്‌നൗ ഉപദേശകന്‍ ഗൗതം ഗംഭീര്‍ ആക്രോശിക്കുകയും രോഷത്തോടെ മിണ്ടരുതെന്നു കാണികള്‍ക്കു നേരെ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.

ഈ മല്‍സരത്തിലെ അതിരുവിട്ട ആഹ്ലാദ പ്രകടനം ആവേശ് ഖാനെ കുരുക്കിയിരുന്നു. താരം പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ ഐപിഎല്‍ ഭരണസമിതി പിഴയും ചുമത്തിയിരുന്നു. യഥാര്‍ഥത്തില്‍ എല്ലാ സംഭവങ്ങളുടെയും തുടക്കം ഇവിടെ നിന്നാണ്. അന്നു ആവേശ് അങ്ങനെയൊരു ആഹ്ലാദ പ്രകടനം നടത്തുകയും ഗംഭീര്‍ കാണികളെ അപമാനിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ രണ്ടാംപാദം ഇത്ര മാത്രം കലുഷിതമാക്കില്ലായിരുന്നു.

KOHLI- GAMBHIR

അന്നു ചിന്നസ്വാമിയില്‍ തങ്ങളുടെ അപമാനിച്ചതിനുള്ള പകപോക്കല്‍ കൂടിയാണ് മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി ലഖ്‌നൗവില്‍ നടത്തിയത്. ഗംഭീര്‍ നടത്തിയതു പോലെ എല്‍എസ്ജിയുടെ കാണികള്‍ക്കു നേരെ കോലിയും മിണ്ടാതിരിക്കാന്‍ പല തവണ ആംഗ്യം കാണിച്ചിരുന്നു. കൂടാതെ നവീനുള്‍ ഹഖുള്‍പ്പെടെ ചിലരെ സ്ലെഡ്ജ് ചെയ്യുകയും ചെയ്തു.

പക്ഷെ യഥാര്‍ഥ വില്ലന്‍ ആവേശ് ഖാന്‍ ഈ മല്‍സരത്തില്‍ ലഖ്‌നൗവിന്റെ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നുവെന്നതാണ് രസകരമായ കാര്യം. അദ്ദേഹത്തെ ഇലവനില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തുകയായിരുന്നു. ലഖ്‌നൗവിനെ സ്ലോ പിച്ചിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു ഇതെന്നാണ് വിവരം. പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കെ ഗൗതമിനെ കളിപ്പിക്കുകയായിരുന്നു. ഇംപാക്ട് പ്ലെയേഴ്‌സിന്റെ ലിസ്റ്റില്‍ ആവേശുണ്ടായിരുന്നെങ്കിലും ഇറക്കിയില്ല. പകരം ആയുഷ് ബദോനിയെയാണ് ഇംപാക്ട് പ്ലെയറായി ലഖ്‌നൗ പരീക്ഷിച്ചത്.

Story first published: Tuesday, May 2, 2023, 17:09 [IST]
Other articles published on May 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+