For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അംപയര്‍ ബിഷ്‌നോയിയുടെ മുഖത്തടിച്ചു! വീഡിയോ വൈറല്‍- സത്യമിതാണ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മിലുള്ള മത്സരം വിവാദങ്ങള്‍ക്കൊണ്ട് നിറഞ്ഞതായിരുന്നു. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബൗളര്‍മാര്‍ കളം നിറഞ്ഞതോടെ പോരാട്ടം കടുത്തു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 9 വിക്കറ്റിന് 126 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 19.5 ഓവറില്‍ 108 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. 18 റണ്‍സിന്റെ ആവേശ ജയം ആര്‍സിബി നേടുകയും ചെയ്തു.

മത്സരത്തിനിടെ വിരാട് കോലി നവീന്‍ ഉല്‍ ഹഖുമായി ഉടക്കിയിരുന്നു. മത്സരശേഷവും നവീനും ഗൗതം ഗംഭീറും കോലിക്കെതിരേയെത്തിയതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സഹതാരങ്ങളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കൂട്ടയടി പോലും നടന്നേനെ. ഇപ്പോഴിതാ മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം വൈറലാവുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ മുഖത്ത് അംപയര്‍ അടിച്ചുവെന്നതാണ് വിവാദമാകുന്നത്.

ravi bishnoi

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്താണ് സത്യത്തില്‍ സംഭവിച്ചത്? അംപയര്‍ മനപ്പൂര്‍വ്വം ബിഷ്‌നോയിയുടെ മുഖത്തടിക്കുകയാണോ ചെയ്തത്?. അല്ലെന്നതാണ് വസ്തുത. അംപയര്‍ക്ക് സംഭവിച്ചത് അബദ്ധമാണ്. ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം അംപയറുടെ കൈയില്‍ നിന്ന് തന്റെ തൊപ്പി വാങ്ങാന്‍ ബിഷ്‌നോയി എത്തിയതായിരുന്നു.

എന്നാല്‍ ബിഷ്‌നോയ് പുറകില്‍ നിന്ന് വന്നത് അംപയര്‍ കണ്ടിരുന്നില്ല. ഇതോടെ അംപയറുടെ കൈ അബദ്ധത്തില്‍ ബിഷ്‌നോയിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. അംപയറുടെ കൈ ശക്തമായാണ് ബിഷ്‌നോയിയുടെ മുഖത്ത് കൊണ്ടത്. അതുകൊണ്ട് തന്നെ വേദനകൊണ്ട് ബിഷ്‌നോയി മുഖം പൊത്തുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. അപ്പോള്‍ത്തന്നെ അംപയര്‍ ബിഷ്‌നോയിയോട് ക്ഷമയും ചോദിച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോയാണ് അംപയര്‍ മുഖത്തടിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്നത്. ബിഷ്‌നോയിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൊണ്ടാണ് അംപയറുടെ കൈ താരത്തിന്റെ മുഖത്തടിച്ചത്. അല്ലാതെ മനപ്പൂര്‍വ്വം സംഭവിച്ചതല്ല. എന്തായാലും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഇതിലും വലിയ നാടകീയ സംഭവങ്ങളാണ് മത്സരശേഷം നടന്നത്.

ഗൗതം ഗംഭീറും വിരാട് കോലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഏറെ നാളുകളായി ഇരുവരും തമ്മിലുള്ള ശത്രുത നിലനില്‍ക്കുന്നു. ഇതിന്റെ ബാക്കിയായാണ് മത്സരശേഷം നടന്ന വാക് പോരാട്ടം. ആര്‍സിബിയെ ബംഗളൂരുവില്‍ ലഖ്‌നൗ തോല്‍പ്പിച്ചപ്പോള്‍ വായടക്കാന്‍ ഗൗതം ഗംഭീര്‍ കാണികളോട് ആംഗ്യം കാട്ടിയിരുന്നു. ഇത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ആര്‍സിബി പകരം വീട്ടിയതോടെ കോലിയും നിശബ്ദമാവാന്‍ ആംഗ്യം കാട്ടി ഗംഭീറിനെ പരിഹസിക്കുകയായിരുന്നു. ഇതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതും മത്സരശേഷം വലിയ വാക് പോരാട്ടത്തിലേക്കും കൈയാങ്കളിയുടെ വക്കിലേക്കും കാര്യങ്ങളെത്തിച്ചത്. സംഭവം വലിയ വിവാദമായതോടെ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും പിഴയായി വിധിച്ചു.

naveen ul haq, virat kohli

നവീന്‍ ഉല്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴയായി നല്‍കേണ്ടി വരും. എന്തായാലും വലിയ നാണക്കേടായി സംഭവം മാറിയിരിക്കുകയാണ്. മത്സരത്തില്‍ നവീന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌നോയ് രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. വിരാട് കോലിയുടേയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും വിക്കറ്റാണ് ബിഷ്‌നോയ് നേടിയത്. ബിഷ്‌നോയിയുടെയും നവീന്റെയും ബൗളിങ്ങാണ് ചെറിയ സ്‌കോറിലേക്ക് ആര്‍സിബിയെ ഒതുക്കിയത്.

ഇനി പ്ലേ ഓഫില്‍ ലഖ്‌നൗ-ആര്‍സിബി പോരാട്ടം നടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരു ടീമും വീണ്ടും നേര്‍ക്കുനേര്‍ എത്തിയാല്‍ അത് വലിയ പോരാട്ടമായി മാറുമെന്നുറപ്പ്. എന്തായാലും കോലി-ഗംഭീര്‍ ശത്രുത വീണ്ടും തുടരുകയാണ്. ഇനിയൊരു നേര്‍ക്കുനേര്‍ പോരാട്ടമുണ്ടായാല്‍ ഇതേ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനും സാധ്യതകളേറെ.

Story first published: Tuesday, May 2, 2023, 9:45 [IST]
Other articles published on May 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+