Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നവീനോട് മുട്ടരുതേ... അഫ്രീദിയോട് കോര്‍ത്തു! അന്ന് നല്‍കിയ ഉപദേശം വൈറല്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്-ആര്‍സിബി മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയമാണ്. വിരാട് കോലി നവീന്‍ ഉല്‍ ഹഖിനോടും ഗൗതം ഗംഭീറിനോടും ഉടക്കിയതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോലിയെ അനുകൂലിക്കുന്നവരും ഗംഭീറിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള പോരും സജീവം.

ഗംഭീര്‍-കോലി പോരാട്ടമാണ് കൂടുതല്‍ ചര്‍ച്ചയാവുന്നതെങ്കിലും കോലിപോലും വിറച്ചത് ലഖ്‌നൗവിന്റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉല്‍ ഹഖിന്റെ തിരിച്ചടിയിലാണ്. ബാറ്റ് ചെയ്തിരുന്ന നവീനെ വെറുതെ പ്രകോപിപ്പിച്ചത് കോലിയാണ്. മത്സരശേഷം ഹസ്തദാനം നല്‍കാന്‍ നേരവും കോലി നവീനെ പ്രകോപിതനാക്കിയപ്പോള്‍ അഫ്ഗാന്‍ താരം അതേ ഭാഷയില്‍ തിരിച്ചടിച്ചു. ഇതിഹാസ താരമെന്നോ സൂപ്പര്‍ താരമെന്നോയുള്ള വിലയൊന്നും കോലിക്ക് നല്‍കിയില്ല.

naveen ul haq

അര്‍ഹിക്കുന്നതേ ലഭിക്കുകയുള്ളൂവെന്ന തരത്തില്‍ മത്സരശേഷം നവീന്‍ സാമൂഹ്യ മാധ്യമത്തിലൂടെ കുറിക്കുകയും ചെയ്തിരുന്നു. കോലി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടാക്കാതെ കട്ട കലിപ്പില്‍ നടന്നകലുകയാണ് നവീന്‍ ചെയ്തത്. ഇതോടെ നവീനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. 17ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച നവീന്‍ ആക്രമണോത്സകതയുടെ കാര്യത്തില്‍ കോലിക്ക് ഒത്ത എതിരാളിയാണെന്ന് പറയാം.

അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കുകയെന്നതാണ് നവീന്റെ ശൈലി. ഇതാദ്യമായല്ല നവീന്‍ സീനിയേഴ്‌സിനോട് കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുമായും പേസര്‍ മുഹമ്മദ് അമീറുമായും നവീന്‍ കൊമ്പുകോര്‍ത്തിരുന്നു. 2020ലെ ലങ്കാ പ്രീമിയര്‍ ലീഗിനിടെയാണ് അഫ്രീദിയുമായി നവീന്‍ ഉടക്കിയത്.

അന്ന് നവീന് അഫ്രീദി നല്‍കിയ ഉപദേശം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 2020ല്‍ കാന്‍ഡി ടസ്‌കേഴ്‌സും ഗല്ലി ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ മുഹമ്മദ് അമീറിനോടും അഫ്രീദിയോടും നവീന്‍ കോര്‍ത്തത്. ഈ സംഭവത്തിന് ശേഷം നവീന് അഫ്രീദി നല്‍കിയ ഉപദേശം സീനിയര്‍ താരങ്ങളെ ബഹുമാനിക്കുകയും എതിര്‍ താരങ്ങളെ അപമാനിക്കാന്‍ ശ്രമിക്കരുതെന്നുമാണ്.

ഇപ്പോള്‍ കോലിയുമായുള്ള കൊമ്പുകോര്‍ക്കലിന് പിന്നാലെയാണ് അഫ്രീഡിയുടെ പഴയ പോസ്റ്റ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. 'യുവതാരങ്ങള്‍ക്ക് നല്‍കാനുള്ളത് ലളിതമായൊരു ഉപദേശമാണ്. മത്സരം കളിക്കൂ. അല്ലാതെ മോശം ഭാഷയില്‍ സംസാരിക്കാതിരിക്കൂ. അഫ്ഗാന്‍ താരങ്ങളുമായി മികച്ച സൗഹൃദമാണുള്ളത്. വളരെ മികച്ച ബന്ധം അവിടുത്തെ താരങ്ങളുമായിട്ടുണ്ട്.

naveen ul haq, virat kohli

മത്സരത്തിന്റെ ആവേശം നല്ലതാണെങ്കിസലും സഹതാരങ്ങളേയും എതിര്‍ താരങ്ങളേയും ബഹുമാനിക്കൂ'-എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. ഇപ്പോഴത്തെ കോലിയുമായുള്ള നവീന്റെ ഉടക്കിനെ ചേര്‍ത്തുവെച്ചാണ് ആരാധകര്‍ ഇത് ചര്‍ച്ചയാക്കുന്നത്. നവീന്‍ അല്‍പ്പം മുന്‍കോപിയായിട്ടുള്ള താരമാണ്. തുടക്കം മുതല്‍ ഇങ്ങോട്ട് പ്രകോപിപ്പിച്ചാല്‍ അതിന് അങ്ങനെ തന്നെ മറുപടി നല്‍കാന്‍ താരം മടികാട്ടാറില്ല.

അക്കാര്യത്തില്‍ താരത്തിന്റെ തലക്കനമോ പ്രശസ്തിയോയൊന്നും നവീന്‍ നോക്കാറില്ലെന്നതാണ് അദ്ദേഹത്തിന്റെ മുന്‍ ചരിത്രങ്ങള്‍ നോക്കുമ്പോള്‍ വ്യക്തമാവുന്നത്. പല യുവതാരങ്ങളും കോലി സ്ലെഡ്്ജ് ചെയ്താലും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറ്. സൂര്യകുമാര്‍ യാദവ് പോലും ചെയ്തത് അതാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ കാട്ടുന്ന ക്ഷമ അഫ്ഗാന്‍ താരങ്ങള്‍ കാട്ടില്ല.

കൈയേറ്റം ചെയ്യാന്‍ പോലും മടികാട്ടാത്ത മനോഭാവക്കാരനാണ് നവീന്‍. അതുകൊണ്ട് തന്നെ കോലിയുമായി ഉടക്ക് നീണ്ടുപോകാതിരുന്നത് നന്നായിയെന്ന് പറയാം. ജസ്പ്രീത് ബുംറയുടേതിന് സമാനമായ ആക്ഷനില്‍ പന്തെറിയുന്ന നവീനെ കോലിയുടെ പ്രകോപനം ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് മത്സരശേഷവും ഇതിനെക്കുറിച്ച് താരം പോസ്റ്റിട്ടത്. ഇന്ത്യ-അഫ്ഗാന്‍ നേര്‍ക്കുനേര്‍ മത്സരമെത്തുമ്പോള്‍ ഇതിന്റെ പ്രതിഫലം ആ മത്സരത്തിലും കാണാന്‍ സാധിച്ചേക്കും.

Story first published: Tuesday, May 2, 2023, 15:08 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+