Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ഇന്ത്യന്‍ ടീമിലെത്തും! ലഖ്‌നൗ കപ്പുമടിക്കും; രാഹുലിന്റെ പരിക്ക് അനുഗ്രഹം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരുമായുള്ള മല്‍സരത്തിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് പരിക്കേറ്റിരിക്കുകയാണ്. ആര്‍സിബിയുടെ ഇന്നിങ്‌സ് തുടങ്ങി രണ്ടാമത്തെ ഓവറില്‍ തന്നെ രാഹുല്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ടീം ഫിസിയോയുടെ തോളില്‍ പിടിച്ച് മുടന്തിയാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്.

ഇനി ലഖ്‌നൗവിനു വേണ്ടി ബാറ്റിങിനായി രാഹുല്‍ ഇറങ്ങുമോയെന്ന കാര്യം പോലും സംശയമാണ്. കാരണം പരിക്ക് അത്ര നിസാരമല്ലെന്നാണ് താരത്തിന്റെ പിന്‍മാറ്റം കാണുമ്പോള്‍ വ്യക്തമാവുന്നത്. രാഹുലിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഈ മാച്ചില്‍ ലഖ്‌നൗവിനെ നയിക്കുന്നത്.

KL RAHUL

മാര്‍ക്കസ് സ്റ്റോയ്‌നിസ് എറിഞ്ഞ രണ്ടാമത്തെ ഓവറിലെ അവസാന ബോളിലായിരുന്നു ലഖ്‌നൗ ടീമിനെ ആശങ്കയിലാക്കിയ രാഹുലിന്റെ പരിക്ക്. കവറിലേക്കു ഫഫ് ഡുപ്ലെസി തൊടുത്ത മനോഹരമായ കവര്‍ ഡ്രൈവിനു പിന്നാലെ ഓടവെയാണ് ബൗണ്ടറി ലൈനിന് അരികിലെത്തുന്നതിനു തൊട്ടുമുമ്പ് രാഹുലിന്റെ കാലിനു പേശീവലിവ് അനുഭവപ്പട്ടെത്. തുടര്‍ന്നു താരം നിലത്ത് വീഴുകയായിരുന്നു. പിന്നാലെയാണ് മെഡിക്കല്‍ സംഘമെത്തി രാഹുലിനെ പുറത്തേക്കു കൊണ്ടുപോയത്.

അതിനിടെ രാഹുലിനു പരിക്കേറ്റതിനെക്കുറിച്ച് ആരാധകരുടെ ഭാഗത്തു നിന്നും രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. താരത്തിനു പരിക്കേറ്റത് ലഖ്‌നൗ ടീമിനെ സംബന്ധിച്ച് ശുഭവാര്‍ത്തയാണെന്നും ഈ സീസണില്‍ ടീം കിരീടം നേടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. സഞ്ജു സാംസണിന് അഭിനന്ദനങ്ങള്‍. കെഎല്‍ രാഹുലിനു പരിക്കേറ്റതോടെ നിങ്ങള്‍ ഇന്ത്യയുടെ ഏകദിന ടീമിലെത്തിയിരിക്കുകയാണ്.

KL RAHUL

കെഎല്‍ രാഹുല്‍ എത്രയു വേഗം പരിക്കില്‍ നിന്നും മുക്തനാവട്ടെയെനെന്നു പ്രതീക്ഷിക്കുകയാണ്. അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ സംബന്ധിച്ച് ഇതു അനുഗ്രഹമാണ്. അജിങ്ക്യ രഹാനെയ്ക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നും ഉറപ്പായെന്നും ആരാധര്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തന്നെ നേടും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ 12ാമനാണ് പരിക്കേറ്റിരിക്കുന്നത്. കെഎല്‍ രാഹുല്‍ ഈ സീസണില്‍ ഇനി കളിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹം പിന്‍മാറുരയാണെങ്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഐപിഎല്‍ കിരീടം നേടുന്നതില്‍ നിന്നും ആര്‍ക്കും തടയാന്‍ കഴിയില്ല.

എനിക്കു അസൂയ തോന്നുകയാണ്. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും പുതിയൊരു ടീം വിജയിക്കാന്‍ പോവുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സംബന്ധിച്ച് ശുഭവാര്‍ത്തയാണിത്. അവര്‍ക്കു ഒരു എക്‌സ്ട്രാ ബാറ്ററെ ഇനി കളിപ്പിക്കാമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ലഖ്‌നൗവിനെതിരേ ടോസ് ലഭിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ലോ തുടക്കമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. 12 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍സിബി രണ്ടു വിക്കറ്റിനു 78 റണ്‍സെന്ന നിലയിലാണ്. നായകന്‍ ഡുപ്ലെസിക്കൊപ്പം (33) ഗ്ലെന്‍ മാക്‌സ്വെല്ലാണ് (3) ക്രീസില്‍.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, നവീനുല്‍ ഹഖ്, രവി ബിഷ്‌നോയ്, അമിത് മിശ്ര, കെ ഗൗതം, യഷ് ടാക്കൂര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലൊംറോര്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായ്, വനിന്ദു ഹസരംഗ, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.

Story first published: Monday, May 1, 2023, 20:17 [IST]
Other articles published on May 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+