Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലിയുമായി എന്തിന് ഉടക്കി? ചോദിച്ച ടീമംഗത്തിന് നവീന്റെ മാസ് മറുപടി!

ഐപിഎല്ലില്‍ ഒറ്റ രാത്രി കൊണ്ട് താരദവിയിലേക്കുയര്‍ന്നിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഫ്ഗാനിസ്താന്‍ ഫാസ്റ്റ് ബൗളര്‍ നവീനുല്‍ ഹഖ്. കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിനിടെ വിരാട് കോലിയുമായുള്ള ഏറ്റുമുട്ടലാണ് താരത്തെ കുപ്രസിദ്ധനാക്കിയത്. കളിയില്‍ കോലിയുടെ ഭാഗത്തു നിന്നായിരുന്നു ആദ്യം മോശം പെരുമാറ്റമുണ്ടായതെങ്കിലും നവീനും വിട്ടുകൊടുത്തില്ല.

ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായാലും തന്നോടു മോശമായി പെരുമാറിയാല്‍ ഏറ്റുമുട്ടാന്‍ ഭയവും മടിയുമില്ലെന്നു നവീന്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴിതാ വിരാട് കോലിയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് നവീന്‍ എന്താണ് പറഞ്ഞതെന്നു പുറത്തുവന്നിരിക്കുകയാണ്. ലഖ്‌നൗ ടീമിലെ ഒരു സഹതാരത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞാന്‍ ഇവിടേക്കു വന്നിരിക്കുന്നത് ഐപിഎല്ലില്‍ കളിക്കാനാണ്. ഏതെങ്കിലും ഒരാളില്‍ നിന്നും അധിക്ഷേപം ഏറ്റുവാങാനല്ല എന്നാണ് ടീമംഗത്തോടു നവീന്‍ പറഞ്ഞിരിക്കുന്നത്.

NAVEEN UL HAQ LSG

വിരാട് കോലിയെക്കുറിച്ച് തന്നെയാണ് നവീന്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാണ്. അദ്ദേഹം ബാറ്റ് ചെയ്യവെയായിരുന്നു കോലിയുടെ ഭാഗത്തു നിന്നും അധിക്ഷേപമുണ്ടായത്. കാലുയര്‍ത്തി ഷൂസിന്റെ അടിയിലുള്ള മണ്ണ് തട്ടിക്കളഞ്ഞ കോലി, നീയും എനിക്ക് ഇതു പോലെയാണെന്നായിരുന്നു അധിക്ഷേപിച്ചത്. ഇതിനു ശേഷമാണ് നവീനും തിരിച്ചടിച്ചത്.

മല്‍സരശേഷം ഇരുടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യവെ കോലിയുടെ കൈപിടിച്ച ശേഷം നവീന്‍ എന്തോ പറയുകയും തുടര്‍ന്ന കൈതിരിച്ച് തട്ടിയകറ്റുന്നതും കാണാമായിരുന്നു. കോലി ഇതിനോടു പ്രതികരിക്കാത മുന്നോട്ടു പോയെങ്കിലും നവീന്‍ തിരിഞ്ഞുനിന്ന് രോഷത്തോടെ പലതും പറഞ്ഞു. ഇതു കേട്ട് കോലിയും തിരിച്ചുവരികയും പ്രതികരിക്കുകയും ചെയ്തു.

രംഗം വഷളാവുന്നതായി മനസ്സിലായതോടെ ഗ്ലെന്‍ മാക്‌സ്വെല്‍ ഇടപെട്ട് രണ്ടു പേരെയും വേര്‍തിരിക്കുകയായിരുന്നു. അതിനു ശേഷം കോലിയും ഗൗതം ഗംഭീറും തമ്മിലുള്ള കൊമ്പുകോര്‍ക്കലും നടന്നു. പിന്നാലെ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായി കോലി ഇതേക്കുറിച്ച് സംസാരിക്കവെ അടുത്തുകൂടെ പോയ നവീന്‍ ഇവര്‍ക്കടുത്തേക്ക് വന്നില്ല. മാത്രമല്ല കൈ കൊണ്ട് കോലിയെ പുച്ഛിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ച് ഒഴിഞ്ഞുമാറുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നവീന്‍ പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിക്കുകയും ചെയ്തിരുന്നു. അര്‍ഹിക്കുന്നതാണ് നിങ്ങള്‍ക്കു ലഭിക്കുക. അതു അങ്ങനെയായിരിക്കണം, അങ്ങനെ തന്നെയാണ് സംഭവിക്കാറുമുള്ളത്. എല്ലായ്പ്പോഴും ഉപദേശം സ്വീകരിക്കാനും ബഹുമാനം നല്‍കാനും തയ്യാറാണ്. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്.

NAVEEN UL HAQ

പക്ഷെ നിങ്ങള്‍ ഞങ്ങളുടെ കാലിനു കീഴിലാണെന്നും, അവിടെ തുടരുമെന്നും പറയുകയാണെങ്കില്‍ അയാള്‍ എന്നെക്കുറിച്ച് മാത്രമല്ല ഞങ്ങളുടെ ജനതയെക്കുറിച്ച് കൂടിയാണ് സംസാരിക്കുന്നത്. ബഹുമാനം നല്‍കൂ, ബഹുമാനം നേടിയെടുക്കൂയെന്നായിരുന്നു കോലിയുടെ പേര് പരാമര്‍ശിക്കാതെ കുറ്റപ്പെടുത്തിക്കൊണ്ട് നവീന്‍ കുറിച്ചത്.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിരാട് കോലി, ഗൗതം ഗംഭീര്‍, നവീനുല്‍ ഹഖ് എന്നിവര്‍ കുറ്റക്കാരാണെന്നു ഐപിഎല്‍ അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു. മാത്രമല്ല മൂന്നു പേര്‍ക്കും വലിയ പിഴയും ചുമത്തിയിരുന്നു. മാച്ച് ഫീ മുഴുവനായും പിഴയായി അടയ്ക്കാനാണ് കോലിയോടും ലഖ്‌നൗ ടീമിന്റെ ഉപദേശകനായ ഗംഭീറിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.

നവീന്‍ മാച്ച് ഫീയുടെ 50 ശതമാനവും പിഴയായി നല്‍കണം. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ കോലി ശിക്ഷിക്കപ്പെടുന്നത്. നേരത്തേ മറ്റൊരു മല്‍സരത്തിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചിരുന്നു.

Story first published: Tuesday, May 2, 2023, 18:16 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+