For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വെങ്കിയേക്കാള്‍ വലിയ ഫ്രോഡ്, സുയാഷിന്റെ ശാപം! ഡിക്കെയില്ലാതെ എന്ത് റണ്ണൗട്ട്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ ഒരിക്കല്‍ക്കൂടി ഫളോപ്പായി മാറിയിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഐപിഎല്ലിലെ ഓരോ കളിയിലും അദ്ദേഹം പഴയ ഫിനിഷിങ് പാടവം തിരിച്ചുപിടിക്കുമെന്ന് ആരാധര്‍ വെറുതെ സ്വപ്‌നം കണ്ടെങ്കിലും ഇതുവരെ അതു യാഥാര്‍ഥ്യമായിട്ടില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിലും ആര്‍സിബി പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ഫിനിങിലൂടെ ടീമിന്റെ ഹീറോയാവാന്‍ ഡിക്കെയ്ക്കു അവസരം ലഭിച്ചിരുന്നു. പക്ഷെ 16 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. 11 ബോളുകള്‍ നേരിട്ട താരം ഓരോ ഫോറും സിക്‌സറുമടിച്ചു.

DINESH KARTHIK

സുയാഷ് പ്രഭുദേശായ് പുറത്തായതിനു ശേഷം 15ാം ഓവറിലാണ് ഡിക്കെ ക്രീസിലെത്തിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നിലയുറപ്പിച്ചു കളിച്ച ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിയായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ അഞ്ചോവറിലേറെ അപ്പോള്‍ കാര്‍ത്തിക്കിന്റെ പക്കലുണ്ടായിരുന്നു.

മാത്രമല്ല ബാറ്റിങ് പങ്കാളിയായി ഡുപ്ലെസിയുള്ളതിനാല്‍ തന്നെ സമ്മര്‍ദ്ദമില്ലാതെ ആഞ്ഞടിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. നേരിട്ട നാലാമത്തെ ബോളില്‍ ഡിക്കെ ആദ്യ ഫോര്‍ പായിക്കുകയും ചെയ്തു. നവീനുല്‍ ഹഖിനെതിരേയായിരുന്നു അദ്ദേഹം മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചത്. തകര്‍പ്പനൊരു പുള്‍ ഷോട്ടായിരുന്നു ഇത്.

അടുത്ത ഓവറില്‍ സ്പിന്നര്‍ അമിത് മിശ്രയ്‌ക്കെതിരേ ഡിക്കെ തന്റെ ആദ്യത്തെ സിക്‌സറും പറത്തി. മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു തകര്‍പ്പനൊരു പുള്‍ ഷോട്ടിലൂടെ അദ്ദേഹം സിക്‌സര്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ സീസണിലേതു പോലെയുള്ളൊരു മികച്ച ഫിനിഷിങ് ഇത്തവണ ഡിക്കെയില്‍ നിന്നും കാണാനാവുമെന്നു എല്ലാവരും ഉറപ്പിച്ചു.

പക്ഷെ മിശ്രയുടെ ഇതേ ഓവറില്‍ ഡുപ്ലെസി പുറത്തായത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ഡുപ്ലെസി മടങ്ങിയതോടെ തനിക്കു കൂടുതല്‍ ഉത്തരാവാദിത്വത്തോടെ കളിക്കേണ്ടി വരുമെന്ന് വ്യക്തമായ ഡിക്കെ കൂടുതല്‍ റിസ്‌ക്കുകളെടുക്കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തു.

പക്ഷെ 19ാം ഓവറിലെ നാലാമത്തെ ബോളില്‍ ഡിക്കെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായി. ഈ ഓവര്‍ ബൗള്‍ ചെയ്ത യഷ് ടാക്കൂറാണ് അദ്ദേഹത്തെ റണ്ണൗട്ടാക്കിയത്. വനിന്ദു ഹസരംഗയായിരുന്നു നാലാമത്തെ ബോള്‍ നേരിട്ടത്. താരത്തിന്റെ ഷോട്ട് നേരെ യാഷിന്റ കൈളിലേക്കു വരികയായിരുന്നു. ഇതിനിടെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള ഡിക്കെ പിച്ചിന്റെ പകുതിയോളമെത്തിയിരുന്നു. അദ്ദേഹം തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോഴേക്കും യഷിന്റെ തകര്‍പ്പന്‍ ത്രോ നേരിട്ട് സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു. ഇതോട ഡിക്കെയ്ക്കു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

DINESH KARTHIK

വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഈ പുറത്താവലിനു പിന്നാലെ ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. ഈ സീസണില്‍ നേരത്തേയും ചില റണ്ണൗട്ടുകളില്‍ ഡിക്കെ പങ്കാളിയായിരുന്നു. ഈ മല്‍സരത്തില്‍ സ്വയം റണ്ണൗട്ടായതിനെയും ആരാധകര്‍ പരിഹസിച്ചു. സുയാഷ് പ്രഭുദേശായിയുടെ ശാപമാണിത്. അന്നു സുയാഷിനെ റണ്ണൗട്ടാക്കിയതിനു ഇപ്പോള്‍ ഡിക്കെയ്ക്കു ശിക്ഷ ലഭിച്ചിരിക്കുകയാണ്. ഡിക്കെയും റണ്ണൗട്ടും തമ്മിലുള്ള ലൗ സ്‌റ്റോറി ആവര്‍ത്തിക്കുകയാണ്.വെങ്കിയേക്കാള്‍ വലിയ ഫ്രോഡാണ് ദിനേശ് കാര്‍ത്തിക്. ഡിക്കെയില്ലാതെ എന്തു റണ്ണൗട്ടെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Monday, May 1, 2023, 22:22 [IST]
Other articles published on May 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+