Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 7 റണ്‍സകലെ ലഖ്‌നൗവിന് ലോക റെക്കോഡ് നഷ്ടം, കാരണം രാഹുല്‍! രൂക്ഷ വിമര്‍ശനം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പഞ്ചാബ് കിങ്‌സിനെതിരായ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ച് വിക്കറ്റിന് 257 റണ്‍സാണ് അടിച്ചെടുത്തത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലെന്ന റെക്കോഡാണ് ലഖ്‌നൗ അടിച്ചെടുത്തത്.

ഗുജറാത്ത് ലയണ്‍സിനെതിരേ ആര്‍സിബി നേടിയ 248 റണ്‍സ് റെക്കോഡ് തകര്‍ത്താണ് ലഖ്‌നൗ രണ്ടാം സ്ഥാനത്തേക്കെത്തിയത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡ് ഏഴ് റണ്‍സകലെ ലഖ്‌നൗവിന് നഷ്ടമായി. പൂനെ വാരിയേഴ്‌സിനെതിരേ അഞ്ച് വിക്കറ്റിന് 263 റണ്‍സ് നേടിയ ആര്‍സിബിയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

kl rahul

ലഖ്‌നൗ ഐപിഎല്ലിലെ റെക്കോഡ് ടോട്ടല്‍ സൃഷ്ടിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഡെത്ത് ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിണിസും നിക്കോളാസ് പൂരനും പുറത്തായതാണ് ഏഴ് റണ്‍സകലെ വമ്പന്‍ നേട്ടം ലഖ്‌നൗവിന് നഷ്ടമാവാന്‍ കാരണം. ലഖ്‌നൗ ബാറ്റിങ് നിര പഞ്ചാബ് ബൗളര്‍മാരെ തല്ലിക്കരയിച്ചതില്‍ ആരാധകര്‍ ഹാപ്പിയാണെങ്കിലും വമ്പന്‍ റെക്കോഡ് കൈയകലത്തില്‍ നഷ്ടമായതിന്റെ നിരാശയുമുണ്ട്.

ഇപ്പോഴിതാ ലഖ്‌നൗവിന് ലോക റെക്കോഡ് നഷ്ടമാവാനുള്ള കാരണം നായകന്‍ കെ എല്‍ രാഹുല്‍ ആദ്യ ഓവറില്‍ മുട്ടിക്കളിച്ചതാണെന്ന വിമര്‍ശനം ശക്തമാണ്. ആദ്യ ഓവറില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ രാഹുല്‍ സ്‌ട്രൈക്ക് ചെയ്യരുതെന്നും രാഹുല്‍ നഷ്ടപ്പെടുത്തിയ പന്തുകളാണ് വമ്പന്‍ റെക്കോഡ് ലഖ്‌നൗവിന് നഷ്ടമാക്കിയതെന്നുമാണ് ആരാധകരുടെ വിമര്‍ശനം.

ബാറ്റിങ്ങിന് വലിയ പിന്തുണ ലഭിച്ച പിച്ചില്‍ രാഹുല്‍ മാത്രം മുട്ടിക്കളിച്ചു. രാഹുല്‍ ആദ്യ ഓവര്‍ മുതലാക്കിയിരുന്നെങ്കില്‍ ലഖ്‌നൗ ലോക റെക്കോഡ് സൃഷ്ടിക്കുമായിരുന്നുവെന്നാണ് ആരാധക പക്ഷം. ആദ്യ ഓവറില്‍ അഞ്ച് പന്ത് നേരിട്ട് ഒരു റണ്‍സാണ് രാഹുല്‍ നേടിയത്. ഈ സീസണില്‍ ആദ്യത്തെ ഓവര്‍ രണ്ട് തവണ മെയ്ഡനാക്കിയ ബാറ്റ്‌സ്മാനാണ് രാഹുല്‍. ഇന്നും മെയ്ഡന് സമാനമായ ബാറ്റിങ്ങാണ് ആദ്യ ഓവറില്‍ രാഹുല്‍ നടത്തിയത്.

kl rahul, kagiso rabada

ഒരു റണ്‍സ് എടുത്തതിനാല്‍ മാത്രമാണ് നാണക്കേടിലേക്കെത്താതിരുന്നത്. ബാക്കിയെല്ലാ താരങ്ങളും ടീം സ്‌കോര്‍ ഉയര്‍ത്താന്‍ പിച്ചിന്റെ ആധിപത്യം മുതലാക്കിയപ്പോള്‍ രാഹുലിന് മാത്രം അത് സാധിച്ചില്ല. ലഖ്‌നൗ നിരയില്‍ ഏറ്റവും മോശം സ്‌ട്രൈക്കറേറ്റും രാഹുലിനാണ്. ആദ്യ ഓവര്‍ നശിപ്പിക്കുന്നത് ശീലമാക്കിയ രാഹുലിനെ ഇനിയെങ്കിലും ആദ്യ ഓവര്‍ സ്‌ട്രൈക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മാര്‍ക്കസ് സ്റ്റോയിണിസാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 40 പന്ത് നേരിട്ട് ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് സ്റ്റോയിണിസ് നേടിയത്. ഓപ്പണര്‍ കെയ്ല്‍ മെയേഴ്‌സ് 24 പന്തില്‍ 7 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയപ്പോള്‍ ആയുഷ് ബദോനി 24 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് അടിച്ചെടുത്തത്.

നിക്കോളാസ് പൂരന്റെ വെടിക്കെട്ടും ടീം സ്‌കോര്‍ 250 കടത്തുന്നതില്‍ നിര്‍ണ്ണായകമായി. 19 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് പൂരന്‍ നേടിയത്. ദീപക് ഹൂഡ 6 പന്തില്‍ 11 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 2 പന്തില്‍ അഞ്ച് റണ്‍സും നേടി പുറത്താവാതെ നിന്നു. രാഹുല്‍ ഒഴികെ ലഖ്‌നൗവിനായി ബാറ്റ് ചെയ്ത മറ്റെല്ലാവര്‍ക്കും 170ന് മുകളില്‍ സ്‌ട്രൈക്കറേറ്റുണ്ട്. രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് 133.33 ആണ്.

Story first published: Friday, April 28, 2023, 21:51 [IST]
Other articles published on Apr 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+