For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പടിക്കല്‍ കലമുടച്ചു! ജയിച്ച കളി മുംബൈ കളഞ്ഞുകുളിച്ചു, ത്രില്ലറില്‍ ലഖ്‌നൗ

ലഖ്‌നൗ: ഐപിഎല്ലില്‍ ജയിച്ച കളി എങ്ങനെ കളഞ്ഞുകുളിക്കാമെന്ന് മുംബൈ ഇന്ത്യന്‍സ് കാണിച്ചുതന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ മല്‍സരം മുംബൈ അഞ്ചു റണ്‍സിനു കൈവിടുകയായിരുന്നു. ആവേശകരമായ റണ്‍ചേസില്‍ മൊഹ്‌സിന്‍ ഖാന്‍ 20ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ വമ്പനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസില്‍. മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടത് 11 റണ്‍സ് മാത്രം.

പക്ഷെ അവിശ്വസനീയ ബൗളിങായിരുന്നു മൊഹ്‌സിന്‍ കാഴ്ചവച്ചത്. അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം ഓവറില്‍ വഴങ്ങിയുള്ളൂ. രണ്ടു ഡോട്ട് ബോളുകളുമെറിഞ്ഞ. ഇതോടെ ലഖ്മൗ അഞ്ചു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റിങ് ദുഷ്‌കരമാവുമെന്നു കരുതപ്പെട്ട പിച്ചില്‍ 178 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയക്ഷ്യമാണ് മുംബൈയ്ക്കു ക്രുനാല്‍ പാണ്ഡ്യയും സംഘവും നല്‍കിയത്.

മുംബൈ ഗംഭീരമായി തന്നെ തുടങ്ങിയെങ്കിലും പാതിവഴിയില്‍ വച്ച് കാലിടറുകയായിരുന്നു. ഒടുവില്‍ അഞ്ചു വിക്കറ്റിനു 172 റണ്‍സെടുത്ത് മുംബൈ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ജോടി 58 ബോളില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

BISHNOI

പക്ഷെ രോഹിത് മടങ്ങിയ ശേഷം മുംബൈയ്്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇതോടെ ജയിക്കാനാവശ്യമായ റണ്‍റേറ്റ് ഉയരുകയുമായിരുന്നു. 59 റണ്‍സെടുത്ത ഇഷാനാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 39 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. രോഹിത് (37), ടിം ഡേവിഡ് (32*), നെഹാല്‍ വദേര (16) എന്നിവരാണ് മറ്റു പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍. മിന്നുന്ന ഫോമിലുള്ള സൂര്യകുമാര്‍ യാദവിനു ഏഴു റണ്‍സെടുക്കാനേ ആയുള്ളൂ.

രോഹിത്താണ് ആദ്യം പുറത്തായത്. 23 ബോളില്‍ നിന്നു മൂന്നു സിക്‌സറും ഒരു ഫോറുമക്കം 37 റണ്‍സെടുത്ത ഹിറ്റ്മാനെ രവി ബിഷ്‌നോയിയുടെ ബൗൡങില്‍ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. ഇഷാനും സൂര്യകുമാര്‍ യാദവും (7) അടുത്തടുത്ത ഇടവേളകളില്‍ വീണതോട മുംബൈ മൂന്നിനു 115 റണ്‍സെന്ന നിലയിലായി. ഇഷാനെ മടക്കിയത് ബിഷ്‌നോയിയായിരുന്നു. നവീനുല്‍ ഹഖായിരുന്നു ക്യാച്ചെടുത്തത്. സൂര്യയാവട്ടെ യഷിന്റെ ബൗളിങില്‍ സ്‌കൂപ്പിനു ശ്രമിച്ച് സ്വന്തം വിക്കറ്റിലേക്കു ബോള്‍ അടിച്ചിടുകയായിരുന്നു. ലഖ്‌നൗവിനു വേണ്ടി രവി ബിഷ്‌നോയിയും യഷ് ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ISHAN KISHAN

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 177 റണ്‍സ് പടുത്തുയര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനോടാണ് ഈ ടോട്ടലിനു എല്‍എസ്ജി കടപ്പെട്ടിരിക്കുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത അദ്ദേഹം 89 റണ്‍സുമായി പുറത്താവാതെ നിന്നു. വെറും 47 ബോളുകളില്‍ നിന്നായിരുന്നു ഇത്.

എട്ടു സിക്‌സറുകളും നാലു ഫോറുകളും സ്‌റ്റോയ്‌നിസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റര്‍ ക്രുനാല്‍ പാണ്ഡ്യയാണ് (49) മറ്റൊരു പ്രധാന സ്‌കോറര്‍. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു ഓരോ ഫോറും സിക്‌സറും മാത്രമേ നേടാനായുള്ളൂ. 16ാം ഓവറിനു ശേഷം പരിക്കു കാരണം ക്രുനാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ദീപക് ഹൂഡ (5), ക്വിന്റണ്‍ ഡികോക്ക് (16), പ്രേരക് മങ്കദ് (0) എന്നിവരാണ് ലഖ്‌നൗ നിരയില്‍ പുറത്തായവര്‍.

ലഖ്‌നൗവിന്റെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിലെ ആദ്യത്തെ രണ്ടു ബോളുകളില്‍ ഹൂഡയെയും പ്രേരകിനെയും ജേസണ്‍ ബെറന്‍ഡോര്‍ഫ് പുറത്താക്കിയതോടെ ലഖ്‌നൗ രണ്ടിനു 12ലേക്കു വീണു. പവര്‍പ്ലേയ്ക്കു ശേഷമുള്ള ആദ്യ ബോളില്‍ ഡികോക്കിനെ പിയൂഷ് ചൗളയുടെ ബൗളിങില്‍ ഇഷാന്‍ കിഷന്‍ പിടികൂടി (മൂന്നിന് 35). ലഖ്‌നൗ വന്‍ തകര്‍ച്ചയിലേക്കു വീഴുമെന്നു ഇതോടെ കരുതിയെങ്കിലും ക്രുനാല്‍- സ്‌റ്റോയ്‌നിസ് ജോടി 82 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

STOINIS

ഒരു ഘട്ടത്തില്‍ ലഖ്‌നൗ 150 റണ്‍സ് പോലും തികയ്ക്കുന്ന കാര്യം സംശയത്തിലായിരുന്നു. 17 ഓവര്‍ കഴിയുമ്പോള്‍ 123 റണ്‍സ് മാത്രമേ ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്രിസ് ജോര്‍ഡനെറിഞ്ഞ 18ാം ഓവറില്‍ രണ്ടു സിക്‌സറു മൂന്നു ഫോറുമടക്കം 24 റണ്‍സ് സ്‌റ്റോയ്‌നിസ് വാരിക്കൂട്ടി. ബെറന്‍ഡോര്‍ഫിന്റെ അടുത്ത ഓവറില്‍ രണ്ടു സിക്‌സറക്കം 15 റണ്‍സ്. അവസാന ഓവറില്‍ മധ്വാളിനെതിരേ ഓരോ ഫോറും സിക്‌സുമടക്കം വീണ്ടും 15 റണ്‍സ്. ഇതോടെ ലഖ്‌നൗവിന്റെ ടോട്ടല്‍ 177ലെത്തുകയും ചെയ്തു.

ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. മറുഭാഗത്ത് ലഖ്‌നൗ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. കൈല്‍ മയേഴ്‌സിനെയും ആവേശ് ഖാനെയും ഒഴിവാക്കിയ അവര്‍ ദീപക് ഹൂഡയെയും നവീനുള്‍ ഹഖിനെയും ടീമിലുള്‍പ്പെടുത്തി.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍, ദീപക് ഹൂഡ, പ്രേരങ്ക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ക്രുനാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, നവീനുല്‍ ഹഖ്, രവി ബിഷ്‌നോയ്, സ്വപ്‌നില്‍ സിങ്, മൊഹ്‌സിന്‍ ഖാന്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വദേര, ടിം ഡേവിഡ്, റിത്വിക്ക് ഷോക്കീന്‍, പിയൂഷ് ചൗള, ക്രിസ് ജോര്‍ഡന്‍, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്.

Story first published: Tuesday, May 16, 2023, 12:34 [IST]
Other articles published on May 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+