For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈ ചോദിച്ചു വാങ്ങിയ തോല്‍വി! മൂന്ന് മണ്ടത്തരം കളി തോല്‍പ്പിച്ചു- വലിയ പിഴവ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 63ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫിനോടടുക്കാന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ മൊഹ്‌സിന്‍ ഖാന്‍ റണ്‍സ് പ്രതിരോധിക്കുകയായിരുന്നു. കാമറൂണ്‍ ഗ്രീനിനെയും ടിം ഡേവിഡിനെയും ക്രീസില്‍ തളച്ചിട്ടാണ് മൊഹ്‌സിന്‍ ലഖ്‌നൗവിന് വിജയം നേടിക്കൊടുത്തത്. അനായാസമായി മുംബൈ ജയിക്കുമെന്ന് തോന്നിച്ച കളിയാണ് ലഖ്‌നൗ പിടിച്ചെടുത്തത്. ഒന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് മുംബൈയുടെ തോല്‍വി.

suryakumar yadav

ഒരു തരത്തില്‍ പറഞ്ഞാല്‍ മുംബൈ ചോദിച്ചുവാങ്ങിയ തോല്‍വിയാണെന്ന് പറയാം. ലഖ്‌നൗവിനെതിരേ മുംബൈക്ക് പറ്റിയ മൂന്ന് പിഴവുകളാണ് കളി തോല്‍പ്പിക്കാന്‍ കാരണമായത്. അത് എന്തൊക്കെയാണെന്ന് അറിയാം. തോല്‍വിയുടെ പ്രധാന കാരണമായി മാറിയത് നേഹല്‍ വദേരയുടെ ഇന്നിങ്‌സാണെന്ന് പറയാം. അതുവരെ തകര്‍ത്തു കളിച്ചിരുന്ന മുംബൈ ഇന്നിങ്‌സിനെ പെട്ടെന്ന് സ്ലോവാക്കുന്ന ബാറ്റിങ്ങാണ് വദേര കാഴ്ചവെച്ചത്. 20 പന്തില്‍ 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

80 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. രവി ബിഷ്‌നോയിയും ക്രുണാല്‍ പാണ്ഡ്യയുമെല്ലാം നന്നായി പന്തെറിഞ്ഞപ്പോള്‍ വദേര വട്ടം കറങ്ങി. സ്പിന്നിനെതിരേ റണ്‍സുയര്‍ത്താന്‍ താരം പ്രയാസപ്പെട്ടതോടെയാണ് മുംബൈ സമ്മര്‍ദ്ദത്തിലായതും കളി പതിയെ കൈവിട്ട് പോയതും. സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയതും തോല്‍വിയുടെ കാരണമായി പറയാം. 9 പന്തില്‍ 7 റണ്‍സാണ് സൂര്യ നേടിയത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് അദ്ദേഹം പുറത്തായത്.

സൂര്യയുടെ വിക്കറ്റ് വീണതോടെയാണ് ആത്മവിശ്വാസം വീണ്ടെടുക്കാനും ശക്തമായ പോരാട്ടം കാഴ്ചവെക്കാനും ലഖ്‌നൗവിന് സാധിച്ചത്. കാമറൂണ്‍ ഗ്രീനിന്റെ ബാറ്റിങ് പൊസിഷന്‍ തെറ്റായിപ്പോയെന്ന് തന്നെ വേണം വിലയിരുത്താന്‍. ഏഴാം നമ്പറില്‍ ഫിനിഷര്‍ റോളിലാണ് ഗ്രീനെത്തുന്നത്. എന്നാല്‍ താരത്തെ അല്‍പ്പം നേരത്തെ ബാറ്റിങ്ങിനിറക്കാമായിരുന്നു. ടിം ഡേവിഡ് ഇറങ്ങിയ അഞ്ചാം നമ്പറില്‍ ഗ്രീനായിരുന്നു കളിക്കേണ്ടിയിരുന്നത്.

mohsin khan, lsg

കാരണം ടിം ഡേവിഡ് നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ ഗ്രീന്‍ അല്‍പ്പം പന്തുകള്‍ നേരിട്ട് പതിയെ ഫോമിലേക്കെത്തുന്ന താരമാണ്. ഈ സാഹചര്യത്തില്‍ ഗ്രീനിനെ ഫിനിഷറാക്കി കളത്തിലിറക്കിയപ്പോള്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കേണ്ട സാഹചര്യമായിരുന്നു. ഫോമിലേക്കെത്താനുള്ള പന്തുകള്‍ ശേഷിക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തിലായ ഗ്രീന് താളം കണ്ടെത്താനായില്ല.

ഇംപാക്ട് പ്ലയറായി വിഷ്ണു വിനോദിനെ പരീക്ഷിച്ചതും മികച്ച തീരുമാനമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തില്ലാത്ത വിഷ്ണു മുംബൈക്കായി കളിക്കുന്ന രണ്ടാമത്തെ മത്സരം മാത്രമാണിത്. ഇത്തരമൊരു സമ്മര്‍ദ്ദ ഘട്ടത്തില്‍ വലിയൊരു പ്രകടനം വിഷ്ണുവില്‍ നിന്ന് പ്രതീക്ഷിച്ചത് മണ്ടത്തരമാണ്. ലഖ്‌നൗവിലെ മൈതാനം വളരെ വലുതാണ്. ബൗണ്ടറിയുടെ നീളം 80 മീറ്ററും 75 മീറ്ററുമൊക്കെയാണ്. അതുകൊണ്ട് തന്നെ അവസാന ഓവറില്‍ അടിച്ചു ജയിക്കാമെന്ന പദ്ധതി ബുദ്ധിമോശമാണ്.

ഡെത്ത് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി കളി ജയിക്കാമെന്ന തരത്തില്‍ മുംബൈ മധ്യനിരയില്‍ കാട്ടിയ ഉഴപ്പ് തോല്‍വിയുടെ കാരണമായി മാറി. ലഭിച്ച തുടക്കം പരിശോധിക്കുമ്പോള്‍ 17 ഓവറിനുള്ളില്‍ ജയിക്കേണ്ട കളിയാണ് മുംബൈ തോല്‍പ്പിച്ചത്. ഡെത്ത് ഓവറില്‍ മുംബൈ ബൗളര്‍മാര്‍ തല്ലുവാങ്ങിയും തോല്‍വിക്ക് കാരണമായി. അവസാന മൂന്ന് ഓവറില്‍ 50ലധികം റണ്‍സാണ് മുംബൈ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ഇതും തിരിച്ചടിയായി.

Story first published: Wednesday, May 17, 2023, 6:39 [IST]
Other articles published on May 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+