For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലോര്‍ഡ് റിങ്കു! ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍- എന്തൊരടി, ആശംസാ പ്രവാഹം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ലഖ്‌നൗ പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 176 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടാനായത്. ഒരു റണ്‍സ് ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫ് ടിക്കറ്റെടുത്തു.

ഒരു റണ്‍സിന്റെ ഭാഗ്യ ജയം ലഖ്‌നൗ നേടിയെങ്കിലും കൈയടി നേടുന്നത് കെകെആറിന്റെ റിങ്കു സിങ്ങാണ്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് അവസാന പന്തുവരെ ലഖ്‌നൗവിനെ വിറപ്പിച്ചു. 33 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സോടെയാണ് റിങ്കു പുറത്താവാതെ നിന്നത്. 203.3 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

rinku singh

മുന്‍നിരയിലെ പല പ്രമുഖരും നിരാശപ്പെടുത്തിയതോടെ കെകെആര്‍ വലിയ തോല്‍വി വഴങ്ങുമെന്നാണ് കരുതിയതെങ്കിലും റിങ്കുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിജയം ഒരു റണ്‍സിലേക്കെത്തിച്ചത്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് റിങ്കു. ഇന്ത്യന്‍ ടീം കാത്തിരിക്കുന്ന ഫിനിഷറാണ് റിങ്കുവെന്ന് പറയാം. ഏത് സാഹചര്യത്തിലും ടീമിനെ ഒറ്റക്ക് തോളിലേറ്റാന്‍ കഴിവുള്ള താരമാണ് റിങ്കു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ വിളിയുറപ്പ്.

ഈ സീസണില്‍ ഒന്നിലധികം തവണയാണ് റിങ്കു കെകെആറിന്റെ രക്ഷകനായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തി വിജയം നേടിക്കൊടുത്തത് ഉള്‍പ്പെടെ റിങ്കുവിന്റെ മനോഹരമായ നിരവധി പ്രകടനങ്ങള്‍ ഈ സീസണില്‍ കണ്ടു.

35 (28), 42* (23), 40 (15), 46 (33), 48* (21), 58* (31), 53* (33), 46 (35), 21* (10), 54 (43) എന്നിങ്ങനെ ടീം തകര്‍ന്ന അവസ്ഥകളില്‍ അത്ഭുത പ്രകടനം നടത്താന്‍ റിങ്കുവിനായിട്ടുണ്ട്.

അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനുള്ള കഴിവാണ് റിങ്കുവിനെ വ്യത്യസ്തനാക്കുന്നത്. ലഖ്‌നൗവിനെതിരേ 17ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 20 പന്തില്‍ 24 റണ്‍സായിരുന്നു റിങ്കു നേടിയിരുന്നത്. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 33 പന്തില്‍ 67 റണ്‍സ്. പേസിനെയും സ്പിന്നിനെയും ഒരുപോലെ ആക്രമിച്ച് കളിക്കുന്നുവെന്നതാണ് റിങ്കുവിന്റെ പ്രധാന സവിശേഷത. മത്സരശേഷം എല്ലാ ലഖ്‌നൗ താരങ്ങളും റിങ്കുവിനെ അഭിനന്ദിച്ചത് തന്നെ താരത്തിന്റെ മികവ് എടുത്തുകാട്ടുന്നു.

ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 317 പന്ത് നേരിട്ട റിങ്കു 474 റണ്‍സാണ് അടിച്ചെടുത്തത്. 59ന് മുകളില്‍ ശരാശരിയും 149ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. നാല് അര്‍ധ സെഞ്ച്വറി നേടിയ താരം 31 ഫോറും 29 സിക്‌സും ഈ സീസണില്‍ അടിച്ചെടുത്തു. ഫിനിഷര്‍ റോളില്‍ കളിച്ചാണ് റിങ്കുവിന്റെ ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് മികച്ചൊരു ഫിനിഷറെ കണ്ടെത്താനായിട്ടില്ല.

rinku singh

ശാന്തതയോടെ കളിക്കാനും സമ്മര്‍ദ്ദത്തില്‍ വീഴാതെ പൊരുതാനും കഴിവുള്ള അസാധ്യ ബാറ്റ്‌സ്മാനാണ് റിങ്കു സിങ്. വളരെ അപൂര്‍വ്വം താരങ്ങള്‍ മാത്രം ലഭിക്കുന്ന മികവാണ് റിങ്കുവിന്റേതെന്ന് പറയാം. മത്സര ശേഷം ലഖ്‌നൗവിന്റെ രവി ബിഷ്‌നോയ് പറഞ്ഞത് റിങ്കുവിനെതിരേ ഓരോ പന്തെറിയുന്നതും ഭയന്നുകൊണ്ടണെന്നാണ്. ഇതില്‍ നിന്ന് തന്നെ താരത്തിന്റെ പ്രതിഭ വ്യക്തം.

ഈ സീസണിലെ എമര്‍ജിങ് പ്ലേയറായി റിങ്കുമാറിയാലും അത്ഭുതപ്പെടാനാവില്ല. ഡെത്ത് ഓവറുകളില്‍ അസാധ്യ സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്തുന്ന റിങ്കു 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനും സാധ്യതകളേറെ. നവീന്‍ ഉല്‍ ഹഖിനെ 110 മീറ്റര്‍ സിക്‌സര്‍ പറത്താനും റിങ്കുവിന് സാധിച്ചു. ഭാവിയില്‍ യുവരാജ് സിങ്ങിന്റെ അഭാവം നികത്താന്‍ കെല്‍പ്പുള്ളവനാണ് റിങ്കുവെന്ന് പറയാം. ഏത് പൊസിഷനിലും തിളങ്ങാന്‍ താരത്തിന് കഴിവുണ്ട്.

Story first published: Sunday, May 21, 2023, 6:37 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+