Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ഇനി ഹാര്‍ദിക്കിന് പിന്നില്‍! ക്യാപ്റ്റനായി വമ്പന്‍ നേട്ടം

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മാച്ചില്‍ ക്യാപ്റ്റന്റെ ബാറ്റിങ് കാഴ്ചവച്ച് ഫിഫ്റ്റിയോടെ ടീമിന്റെ അമരക്കാരനായതിനു പിറകെയായിരുന്നു ഇത്. ലഖ്‌നൗവിന്റെ മികച്ച ബൗളിങിനു മുന്നില്‍ ജിടി താരങ്ങള്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ 66 റണ്‍സോടെ ഹാര്‍ദിക് ടീമിന്റെ അമരക്കാരനാവുകയായിരുന്നു.

50 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും രണ്ടു ഫോറുകളുമടിച്ചു. ഈ ഇന്നിങ്‌സോടെ ഐപിഎല്ലില്‍ 2022 മുതല്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ മൂന്നാമത്തെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായതിനു ശേഷം അദ്ദേഹത്തിന്റെ അഞ്ചാമത് ഫിഫ്റ്റിയാണിത്.

HARDIK- SANJU

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറെയും പിന്തള്ളിയാണ് ഹാര്‍ദിക് ടോപ് ത്രീയിലെത്തിയിരിക്കുന്നത്. സഞ്ജുവും വാര്‍ണറും നാലു വീതം ഫിഫ്റ്റികളാണ് നേടിയത്. ഈ ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്നിവരാണ്. എട്ടു ഫിഫ്റ്റുകളോടെ രാഹുലാണ് ഒന്നാമന്‍. ആറു ഫിഫ്റ്റികളടിച്ച ഡുപ്ലെസി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രണ്ടാം ഓവറില്‍ തന്നെ മൂന്നാമനായി ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയിരുന്നു. ശുഭ്മന്‍ ഗില്‍ ഡെക്കായതോടെയാണ് വളരെ നേരത്തേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വന്നത്. പക്ഷെ വളരെ ഡിഫന്‍സീവ് ശൈലിയിലുള്ള ബാറ്റിങായിരുന്നു ഹാര്‍ദിക് കാഴ്ചവച്ചത്. അതിവേഗം സ്‌കോര്‍ ചെയ്ത് എതിരാളകളെ പ്രതിരോധത്തിലാക്കുന്നതിനു പകരം വളരെ വിരസമായ സ്ലോ ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേത്. 17ാമത്തെ ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഹാര്‍ദിക് 41 ബോളില്‍ 40 റണ്‍സെന്ന നിലയിലായിരുന്നു.

18ാം ഓവറിലാണ് ഹാര്‍ദിക് ഗിയര്‍ മാറ്റിയത്. സ്പിന്നര്‍ രവി ബിഷ്‌നോയ് എറിഞ്ഞ ഓവറില്‍ തുടരെ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 19 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഇതിനിടെ ഹാര്‍ദിക് തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. 20ാം ഓവറിലെ ആദ്യ ബോളില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ സിക്‌സറടിച്ചാണ് ജിടി ക്യാപ്റ്റന്‍ വരവേറ്റത്. തൊട്ടടുത്ത ബോളിലും വമ്പന്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം പുറത്താത്തി. സ്ലോയായ, ഷോര്ര്‍ട്ട് ബോളായിരുന്നു അത്. സിക്‌സറിനു ശ്രമിച്ച ഹാര്‍ദിക്കിനെ ലോങ് ഓണില്‍ കെഎല്‍ രാഹുല്‍ പിടികൂടുകയും ചെയ്തു.

Story first published: Saturday, April 22, 2023, 18:51 [IST]
Other articles published on Apr 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+