For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 36 ബോളില്‍ ജയിക്കാന്‍ 31 റണ്‍സ് മാത്രം, എന്നിട്ടും ലഖ്‌നൗ തോറ്റു, ഒത്തുകളി തന്നെ!

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കൈക്കുമ്പിളില്‍ നിന്നും ജയം അവിശ്വസനീയമാംവിധം കൈവിട്ടു പോയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. വളരെ അനായം ജയിക്കാമായിരുന്ന മല്‍സരമാണ് അസാനത്തെ ആറോവറിലെ കൂട്ടക്കുരുതി കാരണം കെഎല്‍ രാഹുലും സംഘവും കളഞ്ഞുകുളിച്ചത്. 136 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമായിരുന്നു ലഖ്‌നൗവിന് ജിടി നല്‍കിയത്.

10 ഓവര്‍ കഴിയുമ്പോള്‍ ലഖ്‌നൗ ഒന്നിനു 80 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പക്ഷെ അടുത്ത 10 ഓവറുകളില്‍ ലഖ്‌നൗ അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. ശേഷിച്ച 10 ഓവറുകളില്‍ വെറും 48 റണ്‍സ് മാത്രമേ ലഖ്‌നൗവിനു നേടാനായുള്ളൂ. ആറു വിക്കറ്റുകള്‍ ഇതിനിടെ കളഞ്ഞു കുളിക്കുകയും ചെയ്തു. ഒടുവില്‍ ഏഴു വിക്കറ്റിനു 128 റണ്‍സെടുത്ത ലഖ്‌നൗ ഏഴു റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു.

KL RAHUL

അവസാനത്തെ ആറോവറില്‍ 31 റണ്‍സ് മാത്രമേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ജയിക്കാന്‍ ആവശ്യമായിരുന്നുള്ളൂ. എന്നാല്‍ 15ാം ഓവറില്‍ ഒരു റണ്‍സും തുടര്‍ന്നുള്ള ഓവറുകളില്‍ മൂന്ന് റണ്‍സ്, നാലു റണ്‍സ്, ആറു റണ്‍സ്, അഞ്ചു റണ്‍സ്, നാലു റണ്‍സ് എന്നിങ്ങനെ മാത്രമേ ലഖ്‌നൗവിനു നേടാന്‍ സാധിച്ചുള്ളൂ. ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന ഓവറില്‍ 12 റണ്‍സ് മാത്രം മതിയായിരുന്നു.

മോഹിത് ശര്‍മയ്ക്കാണ് ഈ ഓവര്‍ ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയത്. അവിശ്വസനീയ ബൗളിങായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ മോഹിത് കാഴ്ചവച്ചത്. ആദ്യ ഓവറില്‍ നായകന്‍ രാഹുല്‍ രണ്ടു റണ്‍സെടുത്തു. എന്നാല്‍ അടുത്ത ബോളില്‍ രാഹുലിനെ അദ്ദേഹം ജയന്ത് യാദവിനു സമ്മാനിച്ചു. വമ്പനടിക്കാരനായ മാര്‍ക്കസ് സ്റ്റോയ്‌നിസാണ് തുടര്‍ന്നു ക്രീസിലെത്തിയത്.

GT WIN

ആദ്യ ബോളില്‍ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന സ്‌റ്റോയ്‌സിനെ ഡേവിഡ് മില്ലര്‍ പിടികൂടിയതോടെ ലഖ്‌നൗ ഞെട്ടി. അടുത്ത ബോള്‍ സ്‌ട്രൈക്ക് നേരിട്ടത് ദീപക് ഹൂഡ. ഷോട്ട് കളിച്ച ശേഷം ഡബിളിനായി ഓടിയ ആയുഷ് ബദോനിയെ (8) വിജയ് ശങ്കറിന്റെ ത്രോയില്‍ മോഹിത് റണ്ണൗട്ടാക്കി. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു റണ്ണൗട്ട്. ഇത്തവണയും ഡബിളിനായിരുന്നു ഹൂഡയുടെ ശ്രമം.

സിംഗിള്‍ തികച്ചെങ്കിലും രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് ഹൂഡ റണ്ണൗട്ടായി. ഇതോടെ ജിടി വിജയമുറപ്പാക്കി. അവസാന ബോൡ രവി ബിഷ്‌നോയ്ക്കു റണ്ണൊന്നും നേടാനായില്ല. ഇതോടെ ജിടി അവിസ്മരണീയ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. വെറും നാലു റണ്‍സാണ് 20ാം ഓവറില്‍ മോഹിത് വിട്ടുകൊടുത്തത്.

സോഷ്യല്‍ മീഡിയയിലൂടെ ലഖ്‌നൗ ടീമിനെതിരേയും ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെതിരേയുെ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഈ പരാജയത്തില്‍ കുപിതനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനായ ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ബെല്‍റ്റൂരി അടിക്കും. ഈ മല്‍സരം ഒത്തുകളി പോലെയാണ് തോന്നുന്നത്.

കഴിഞ്ഞ ദിവസം സിഎസ്‌കെ മല്‍സരം അവസാനത്തിലേക്കു കൊണ്ടു പോയതു പോലെ കൊണ്ടു പോവാനാണ് ലഖ്‌നൗ ശ്രമിച്ചത്. പക്ഷെ സിഎസ്‌കെയ്ക്കായി ഡെവന്‍ കോണ്‍ വേ ബൗണ്ടറികളടിച്ചിരുന്നു. എന്നാല്‍ ഈ കളിയില്‍ കെഎല്‍ രാഹുലും ക്രുനാല്‍ പാണ്ഡ്യയും ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയിലാണ് കളിച്ചത്. ഇതു ഒത്തുകളി തന്നെയാണ്, ഉറപ്പ്. ഫിക്‌സഡ് ലീഗാണെന്നു ഇപ്പോള്‍ 100 ശതമാനവും ഉറപ്പായിരിക്കുകയാണ്. ഇതാണ് കെഎല്‍ രാഹുലിന്റെ മാജിക്ക്. ഏതു ഗെയിമും മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

എന്തൊരു ദുരന്തമാണ് കെഎല്‍ രാഹുലിന്റെ ബാറ്റിങ്. അവസാന ആറോവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ കഴിഞ്ഞില്ല. ഈ എല്‍എസ്ജി ടീമിനെക്കുറിച്ച് ചില സംശയങ്ങളുണ്ട്. വമ്പന്‍ ഷോട്ടുകള്‍ ആവശ്യമായിരിക്കെ സ്‌റ്റോയ്‌നിസിനു പകരം ബദോനിയെ അവര്‍ ക്രീസിലേക്കയച്ചു. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണം.

Story first published: Saturday, April 22, 2023, 20:12 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+