Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കളി നിര്‍ത്താന്‍ ധോണിക്കു പ്ലാനില്ല! ഭാവിയെക്കുറിച്ച് പറഞ്ഞ് ക്യാപ്റ്റന്‍ കൂള്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ തുടര്‍ന്നും തന്നെ കണ്ടേക്കുമെന്ന സൂചന നല്‍കി ഇതിഹാസ നായകന്‍ എംഎസ് ധോണി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിലെ ടോസിനു ശേഷമാണ് അദ്ദേഹം വിരമിച്ചേക്കില്ലെന്ന സൂചന ആരാധകര്‍ക്കു നല്‍കിയിരിക്കുന്നത്.

ആങ്കര്‍ ഡാനി മോറിസണായിരുന്നു ഭാവിയെക്കുറിച്ച് ധോണിയോടു ചോദിച്ചത്. നിങ്ങല്‍ അവസാനത്തെ സീസണ്‍ എങ്ങനെയാണ് ആസ്വദിക്കുന്നതെന്നായിരുന്നു മോറിസണിന്റെ ചോദ്യം. ഇതു എന്റെ അവസാനത്തെ സീസണാണെന്നു തീരുമാനിച്ചത് നിങ്ങളല്ലേ, ഞാന്‍ അല്ലല്ലോയെന്നായിരുന്നു ചിരിയോടെയുളള ധോണിയുടെ മറുപടി.

MS DHONI

ധോണിയുടെ കുറിക്കു കൊള്ളുന്ന മറുപടിയോടെ ആരാധകരും ത്രില്ലടിച്ചിരിക്കുകയാണ്. വിരമിക്കാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നും കളി തുടരാന്‍ തന്നെയാണ് 41 കാരനായ ഇതിഹാസത്തിന്റെ തീരുമാനമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണെന്നു അവര്‍ പറയുന്നു. അടുത്ത രണ്ടു സീസണുകളില്‍ കൂടി സിഎസ്‌കെയ്ക്കു വേണ്ടി എംഎസ് ധോണി കളിച്ചേക്കും. ഇംപാക്ട് പ്ലെയര്‍ നിയമമാണ് കാരണം.

ഐപിഎല്ലില്‍ എംഎസ് ധോണി തുടര്‍ന്നും കളിക്കണമെന്നാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. വിക്കറ്റ് കാക്കാനും ബാറ്റ് വീശാനും സാധിക്കുന്നിടത്തോളം എംഎസ് ധോണിക്ക് കളിക്കാവുന്നതാണ്. കുറച്ചു വര്‍ഷങ്ങളായി ബാറ്റിങില്‍ അദ്ദേഹം കാര്യമായി റണ്‍സൊന്നും നേടുന്നില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആഗ്രഹിക്കുമ്പോള്‍ ധോണിക്കു വിരമിക്കാവുന്നതാണ്.

അപ്പോള്‍, അടുത്ത സീസണിലും എംഎസ് ധോണി കളിക്കുമെന്നറുപ്പായിരിക്കുകയാണ്. ഇത്തവണ സിഎസ്‌കെ ഫൈനലില്‍ കടക്കുകയാണെങ്കില്‍ അതിനു മുമ്പ് എംഎസ് ധോണി വിരമിക്കുന്നതിനെക്കുറിച്ച് കോളെടുക്കും. സിഎസ്‌കെ ഫൈനലിലെത്തിയില്ലെങ്കില്‍ അടുത്ത സീസണിലും കളിക്കുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

MS DHONI

അതേസമയം, ലഖ്‌നൗവിനെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ് സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി. മഴയെ തുടര്‍ന്നുള്ള പിച്ചിലെ ഈര്‍പ്പം പരമാവധി മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ലഖ്‌നൗവിനെ ബാറ്റിങിന് അയച്ചത്. ധോണിയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ലെന്നു ആദ്യത്തെ എട്ടോവര്‍ കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായിരിക്കുകയാണ്.

എട്ടോവറില്‍ നാലു വിക്കറ്റിനു 38 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. കരണ്‍ ശര്‍മയും (6) നിക്കോളാസ് പൂരനുമാണ് (2) ക്രീസില്‍. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു പകരം ഓപ്പണ്‍ ചെയ്ത മനന്‍ വോറ (10), കൈല്‍ മയേഴ്്‌സ് (14), നായകന്‍ ക്രുനാല്‍ പാണ്ഡ്യ (0), മാര്‍ക്കസ് സ്റ്റോയ്‌നിസ് (6) എന്നിവരാണ് പുറത്തായത്. മഹീഷ് തീക്ഷണ രണ്ടും മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുമെടുത്തു.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കൈല്‍ മയേഴ്‌സ്, മനന്‍ വോറ, കരണ്‍ ശര്‍മ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, കെ ഗൗതം, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, നവീനുല്‍ ഹഖ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മോയിന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, ദീപക് ചാഹര്‍, മഹീഷ് തീക്ഷണ.

Story first published: Wednesday, May 3, 2023, 16:17 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+