For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലഖ്‌നൗ- ചെന്നൈ പോര് മഴയെടുത്തു, ഇരുടീമും പോയിന്റ് പങ്കിടും

ലഖ്‌നൗ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യമായി ഒരു മല്‍സരം മഴ തട്ടിയെടുത്തു. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമാണ് മഴയില്‍ ഒലിച്ചുപോയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലഖ്‌നൗ 19.2 ഓവറില്‍ ഏഴു വിക്കറ്റിവു 125 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ വില്ലനായെത്തിയത്.

തുടര്‍ന്നു കളി നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് മഴ കൂടുതല്‍ ശക്തമായി തുടര്‍ന്നതോടെ മല്‍സരം ഉപേക്ഷിക്കുന്നതായി മാച്ച് ഒഫീഷ്യല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. മുന്‍നിര തകര്‍ന്ന ലഖ്‌നൗവിനെ രക്ഷിച്ചത് ആയുഷ് ബദോനിയായിരുന്നു. കളി തടസ്സപ്പെടുമ്പോള്‍ 59 റണ്‍സോടെ താരം ക്രീസിലുണ്ടായിരുന്നു. 33 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

rain

നിക്കോളാസ് പൂരനാണ് (20) മറ്റൊരു പ്രധാന സ്‌കോറര്‍. കൈല്‍ മയേഴ്‌സ് 14ഉം മനന്‍ വോറ 10ഉം റണ്‍സെടുത്തു. ചെന്നൈയ്ക്കു വേണ്ടി മോയിന്‍ അലി, മഹീഷ് തീക്ഷണ, മതീശ പതിരാന എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗവിന്റെ തുടക്കം പാളിയിരുന്നു. പിച്ചിന്റെ സ്വഭാവവും പിച്ചിലെ ഈര്‍പ്പവും കണക്കിലെടുത്ത് നാലാം ഓവറില്‍ തന്നെ സിഎസ്‌കെ ക്യാപ്റ്റന്‍ ധോണി സ്പിന്നറെ കൊണ്ടുവന്നു.

മോയിന്‍ അലിയെയാണ് ഓവര്‍ ഏല്‍പ്പിച്ചത്. കണക്കുകൂട്ടല്‍ പിഴച്ചില്ല. നാലാമത്തെ ബോളില്‍ തന്നെ അപകടകാരിയായ കൈല്‍ മയേഴ്‌സിനെ അദ്ദേഹം പുറത്താക്കി. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ മയേഴ്‌സിനെ (14) ലോങ് ഓഫില്‍ റുതുരാജ് ഗെയ്ക്വാദ് പിടികൂടുകയായിരുന്നു. ഒരോവര്‍ കൂടി ദീപക് ചാഹറിന നല്‍കിയ ശേഷം ആറാം ഓവറില്‍ മഹീഷ് തീക്ഷണയെക്കൊണ്ട് ധോണി ബൗള്‍ ചെയ്യിച്ചു. ഈ നീക്കവും ക്ലിക്കായി.

ഇരട്ടവിക്കറ്റുകളാണ് തീക്ഷണ ടീമിനു സമ്മാനിച്ചത്. ഓപ്പണര്‍ മനന്‍ വോറയെയും നാലാമനായെത്തിയ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയെയും അടുത്തടുത്ത ബോളില്‍ തീക്ഷണ പുറത്താക്കി. നാലാമത്തെ ബോളില്‍ വോറയെ തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കി. ഫൈന്‍ ലെഗിലേക്കു സ്‌കൂപ്പ് കളിക്കാന്‍ ശ്രമിച്ച വോറയ്ക്കു ബോള്‍ മിസ്സാവുകയും ബൗള്‍ഡാവുകയുമായിരുന്നു. തൊട്ടടുത്ത ബോളില്‍ ക്രുനാലിനെ ഗോള്‍ഡന്‍ ഡെക്കാക്കിയ തീക്ഷണ ലഖനൗിനെ ഞെട്ടിച്ചു. സ്ലിപ്പില്‍ അജിങ്ക്യ രഹാനെയായിരുന്നു സംശയാസ്പദമായ ക്യാച്ചെടുത്തത്. തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കിയതോടെ പവര്‍പ്ലേ കഴിയുമ്പോള്‍ ലഖ്‌നൗ മൂന്നിന് 31.

അടുത്ത ഓവറിലെ അഞ്ചാമത്തെ ബോളില്‍ അപകടകാരിയായ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ (6) രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. ലെഗ് സ്റ്റംപിന് പുറത്തു പിച്ച് ചെയ്ത ബോള്‍ ടേണ്‍ ചെയ്ത് സ്റ്റംപുകളിലേക്കു വരികയായിരുന്നു. അവിശ്വസനീയതയോടെ നിന്ന ശേഷം സ്‌റ്റോയ്‌നിസ് ക്രീസ് വിടുകയായിരുന്നു.

10ാം ഓവറില്‍ കരണ്‍ ശര്‍മയും (9) മടങ്ങിയതോടെ ലഖ്‌നൗ അഞ്ചിനു 44 റണ്‍സിലേക്കു കൂപ്പുകുത്തി. മോയിനാണ് സ്വന്തം ബൗളിങില്‍ കരണിനെ പിടികൂടിയത്. തുടര്‍ന്നായിരുന്നു ലഖ്‌നൗവിനെ രക്ഷിച്ച ബദോനി- പൂരന്‍ കൂട്ടുകെട്ട് കണ്ടത്. 59 റണ്‍സ് ഈ ജോടി കൂട്ടിച്ചേര്‍ത്തതോടെ ലഖ്‌നൗ 100 കടന്നു.

CSK

ടീം സ്‌കോര്‍ 103ല്‍ നില്‍ക്കെ പൂരനെ പുറത്താക്കിയ പതിരാനയാണ് സിഎസ്‌കെയ്ക്കു ബ്രേക്ക്ത്രൂ നല്‍കിയത്. സ്‌കോറിങ് റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കവെ 18ാം ഓവറില്‍ പൂരനെ മോയിന്‍ അലി പിടികൂടി. 20ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഗൗതമിനെയും (1) പതിരാന മടക്കുകയായിരുന്നു. ലോങ്ഓണില്‍ രഹാനെയാണ് ക്യാച്ചെടുത്തത്.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈര്‍പ്പം കാരണം 15 മിനിറ്റ് വൈകിയാണ് മല്‍സരം ആരംഭിച്ചത്. പരിക്കില്‍ നിന്നും മുക്തനായി പരിചയസമ്പന്നനായ പേസര്‍ ദീപക് ചാഹര്‍ സിഎസ്‌കെ നിരയില്‍ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ആകാശ് സിങിനു പകരമാണ് ചാഹര്‍ ഇലവനിലേക്കു വന്നത്. ടീമില്‍ മറ്റു മാറ്റങ്ങളൊന്നും സിഎസ്‌കെ വരുത്തിയില്ല.

മറുഭാഗത്ത് പരിക്കേറ്റ് പിന്‍മാറിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു പകരം ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്. രാഹുലിനു പകരം മനന്‍ വോറയാണ് ഓപ്പണറായെത്തിയത്. ദീപക് ഹൂഡയ്ക്കു പകരം കരണ്‍ ശര്‍ പ്ലെയിങ് ഇലവനിലെത്തി. മൊഹ്‌സിന്‍ ഖാനും ടീമിലുണ്ട്.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കൈല്‍ മയേഴ്‌സ്, മനന്‍ വോറ, കരണ്‍ ശര്‍മ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, കെ ഗൗതം, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, നവീനുല്‍ ഹഖ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മോയിന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, ദീപക് ചാഹര്‍, മഹീഷ് തീക്ഷണ.

Story first published: Wednesday, May 3, 2023, 11:33 [IST]
Other articles published on May 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+