ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസ് ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയുടെ പുറത്താവലുമായി ബന്ധപ്പെട്ട് ആരാധകര്‍ രണ്ടു തട്ടില്‍. പരിക്കേറ്റ കെഎല്‍ രാഹുലിന് പകരം ആദ്യമായി ടീമിനെ നയിച്ച ക്രുനാല്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് ക്രീസ് വിട്ടത്. പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാമത്തെ ബോളിലാണ് അദ്ദേഹം മടങ്ങിയത്. നാലാമത്തെ ബോളില്‍ മനന്‍ വോറയെ ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.
തുടര്‍ന്നാണ് ക്രുനാല്‍ ക്രീസിലെത്തിയത്. പക്ഷെ അദ്ദേഹം വന്നതും പോയതും കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഫുള്ളിഷ് ബോളായിരുന്നു അത്. ക്രുനാല്‍ അതില്‍ ബാറ്റ് വയ്ക്കുകയും ചെയ്തു. എഡ്ജായ ബോള്‍ നേരെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെയുടെ കൈകളിലേക്കാണ് പോയത്. ഗ്രൗണ്ടില്‍ തൊട്ടു തൊട്ടില്ലയെന്ന തരത്തില്‍ ബോള്‍ രഹാനെയുടെ കൈകളില്‍ കുരുങ്ങുകയും ചെയ്തു.

തേര്‍ഡ് അംപയറുടെ തീരുമാനം വരുന്നതിനു മുമ്പ് തന്നെ ഔട്ടെന്നു ഉറപ്പിച്ച ക്രുനാല്‍ തിരിച്ചുനടന്നിരുന്നു. റീപ്ലേ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ അതു ഔട്ട് തന്നെയാണെന്നു വിധിക്കുകയും ചെയ്തു. പക്ഷെ ഒരു വിഭാഗം ആരാധകരെ ഈ തീരുമാനം ചൊടിപ്പിക്കുകയാണ് ചെയ്തത്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരികയും ചെയ്തു. ക്യാച്ചിന്റെ സ്‌ക്രീന്‍ ഷോട്ടും വീഡിയോയുമെല്ലാം പങ്കുവച്ചാണ് അതു നോട്ടൗട്ടാണെന്നും അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്നും വാദിച്ചത്. ഇതു ഒത്തുകളി തന്നെയാണ്.
എന്റെ അഭിപ്രായയത്തില്‍ ഇതു നോട്ടൗട്ടാണ്. വ്യക്തമായും ക്രുനാല്‍ പാണ്ഡ്യ നോട്ടൗട്ടാണ്. ഇതെങ്ങനെ ഔട്ടാവും എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. ഈ കാരണത്താല്‍ തന്നെയാണ് 20160-17 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ നിന്നും വിലക്കിയത്. വീണ്ടും അവര്‍ ഒത്തുകളിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
വ്യക്തമായും ഈ ക്യാച്ച് നോട്ടൗട്ടാണ്. ക്രുനാല്‍ പാണ്ഡ്യയോടു എനിക്കു വെറുപ്പാണെങ്കിലും ഈ ചെയ്തിരിക്കുന്നത് ന്യായമായ കാര്യമല്ല. സമാനമായ ക്യാച്ച് ചെന്നെ സൂപ്പര്‍ കിങ്‌സുമായുള്ള മാച്ചില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ലിയാം ലിവിങ്സ്റ്റണ്‍ എടുത്തപ്പോള്‍ അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. പക്ഷെ ഇന്നു ഔട്ടും നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് അന്നു നോട്ടൗട്ട് നല്‍കിയതെന്നു നമുക്കറിയാം.

Screen shot
എന്തൊരു അബദ്ധമാണിത്? അതു നോട്ടൗട്ടാണ്. ഒത്തുകളി അതിന്റെ ഏറ്റവും മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്. കിരീടം ഇനി സിഎസ്‌കെയ്ക്കു നല്‍കാവുന്നതാണെന്നും ആരാധകര്‍ പ്രതികരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് മല്‍സരത്തില്‍ ഇതേ ക്യാച്ച് തന്നെയായിരുന്നു ലിയാം ലിവിങ്സ്റ്റണുമെടുത്തത്. ഒരു മാറ്റവുമില്ല. അന്നു തേര്‍ഡ് അംപയറുടെ തീരുമാനം നോട്ടൗട്ടെന്നായിരുന്നു.
അജിങ്ക്യ രഹാനെയുടെ ക്യാച്ചിന്റെ വീഡിയോ കാണാം
ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിയത്. ദൈവമേ, ഇതു വ്യക്തമായും നോട്ടൗട്ടാണ്. ഇതു നോട്ടൗട്ടാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ക്യാച്ചിനു മുമ്പ് ബോള്‍ നിലത്തു വീണതിനു ശേഷം ബൗണ്‍സ് ചെയ്തിട്ടുമുണ്ട്. ഉറപ്പായും അതു നോട്ടൗട്ടാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറാക്കിയ മറ്റൊരു തിരക്കഥയാണിത്. അവര്‍ ഈ മല്‍സരം തോല്‍ക്കുമെന്നും ആരാധകര്‍ പറയുന്നു.