Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബാറ്റിങ് നിര വിയര്‍ക്കുന്നു, ലഖ്‌നൗ പിച്ച് ടി20ക്ക് ചേരില്ല! വിമര്‍ശനം ശക്തം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശകരമായി പുരോഗമിക്കുകയാണ്. 200 റണ്‍സ് ടോട്ടലുകളും അതിനെ വിജയകരമായി മറികടക്കുന്നതുമെല്ലാം ഇത്തവണത്തെ സീസണില്‍ കാണാനായി. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുകയാണ് ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍. മറ്റെല്ലാ പിച്ചിലും ബാറ്റിങ് നിരക്ക് 150ലധികമെങ്കിലും നേടാന്‍ സാധിക്കുമ്പോള്‍ ലഖ്‌നൗവിലെ പിച്ചില്‍ 130 പോലും കണ്ടെത്താന്‍ ടീമുകള്‍ പ്രയാസപ്പെടുകയാണ്.

ബാറ്റ്‌സ്മാന്‍മാര്‍ ടെസ്റ്റ് കളിക്കുന്നതുപോലെ ലഖ്‌നൗവില്‍ ബാറ്റ് ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ആരാധകരെ ഉറക്കത്തിലേക്ക് തള്ളിവിടുന്ന വിരസ മത്സരങ്ങളായി ലഖ്‌നൗ പിച്ചിലെ മത്സരങ്ങള്‍ മാറുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്യുന്ന ലഖ്‌നൗവിന് മുന്‍നിര വിക്കറ്റുകളെല്ലാം നഷ്ടമായിക്കഴിഞ്ഞു. സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പോലും മികവ് കാട്ടാനാവാത്ത അവസ്ഥ.

LUCKNOW SUPER GIANTS

ഇപ്പോഴിതാ ലഖ്‌നൗവിലെ പിച്ചിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ടി20ക്ക് ചേരാത്ത പിച്ചാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റിലെ പിച്ച് പോലെയാണ് ലഖ്‌നൗ പിച്ചിന്റെ സ്വഭാവം. അപ്രതീക്ഷിത സ്വിങ്ങും ടേണും ബൗണ്‍സുമെല്ലാം പിച്ചിലുണ്ടാവുന്നതോടെ ബാറ്റ്‌സ്മാന് റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ലഖ്‌നൗവിന്റെ മാര്‍ക്കസ് സ്്‌റ്റോയിണിസിന്റെ വിക്കറ്റ് പോയത് പിച്ചിന്റെ പ്രശ്‌നം വ്യക്തമാക്കുന്നതാണ്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റോയിണിസ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പിച്ചിന്റെ ടേണ്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ലെഗ് സൈഡില്‍ നിന്ന് ഓഫ്‌സൈഡിലേക്ക് ടേണ്‍ ചെയ്‌തെത്തി സ്റ്റോയിണിസിന്റെ ഓഫ് സ്റ്റംപാണ് ജഡേജയുടെ പന്ത് തെറിപ്പിച്ചത്. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് സ്‌റ്റോയിണിസിന് പോലും തിരിഞ്ഞില്ല. ടെസ്റ്റില്‍ ഇത്തരം അപ്രതീക്ഷിത ടേണുകള്‍ ആസ്വാദ്യകരമാണെങ്കിലും ടി20ക്ക് ഇത് ചേരില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ മറ്റെല്ലാ പിച്ചിലും കാണാന്‍ സാധിക്കുമ്പോള്‍ ലഖ്‌നൗവിന്റെ പിച്ചിലെ പ്രകടനങ്ങള്‍ ബാറ്റിങ് നിരയ്ക്ക് യാതൊരു മുന്‍തൂക്കവും നല്‍കാത്തതാണ്. അതുകൊണ്ട് തന്നെ റണ്ണൊഴുകുന്ന മത്സരങ്ങള്‍ ഈ പിച്ചില്‍ കാണാന്‍ സാധിക്കുന്നില്ല. ചെറിയ സ്‌കോര്‍ സൃഷ്ടിച്ച് അതിനെ ഫലപ്രദമായി ചെറുക്കുന്നതാണ് ലഖ്‌നൗ പിച്ചില്‍ കാണാന്‍ സാധിക്കുന്നത്. മറ്റ് പിച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഖ്‌നൗ പിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്നു.

ലഖ്‌നൗവും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് 193 റണ്‍സടിച്ചിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് എട്ട് വിക്കറ്റിന് 121 റണ്‍സാണ് ആകെ നേടാനായത്. പഞ്ചാബ് കിങ്‌സിനെതിരേ 159 റണ്‍സാണ് ലഖ്‌നൗ നേടിയത്.

lucknow super giants

ഈ മത്സരം ലഖ്‌നൗ തോല്‍ക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഏഴ് വിക്കറ്റിന് 128 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നേടിയത്. ഈ മത്സരവും അവര്‍ തട്ടകത്തില്‍ തോറ്റു. ആര്‍സിബിക്കെതിരേ ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിയുടെ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 108 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേ ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്ത് വിയര്‍ക്കുകയുമാണ്.

ആദ്യത്തെ മത്സരം മാറ്റിനിര്‍ത്തിയാല്‍ പിന്നീട് ലഖ്‌നൗവില്‍ നടന്ന മത്സരങ്ങളിലൊന്നും മികച്ച ബാറ്റിങ് പ്രകടനം കാണാന്‍ സാധിച്ചിട്ടില്ല. ലഖ്‌നൗവിലെ പിച്ച് അഹമ്മദാബാദിലെപ്പോലെ വലിയ പിച്ചാണ്. അതുകൊണ്ട് തന്നെ റണ്‍സുയര്‍ത്തുക പ്രയാസമാണെന്നത് വസ്തുതയാണ്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇപ്പോള്‍ മികച്ചൊരു ഷോട്ട് പോലും കളിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് പിച്ചിന്റെ സ്വഭാവം മാറുന്നു.

ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലഖ്‌നൗവില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാവുന്നു. നേരത്തെ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ നടന്നപ്പോഴും ലഖ്‌നൗ പിച്ചിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്. ലഖ്‌നൗ പിച്ച് കൂടുതല്‍ ബാറ്റിങ്ങിന് അനുയോജ്യമാക്കി മാറ്റണമെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.

Story first published: Wednesday, May 3, 2023, 17:06 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+