Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹോള്‍ഡറെ പറപ്പിക്കും! രാജസ്ഥാന് മികച്ച ഓള്‍റൗണ്ടറെ വേണം- ഇവരിലൊരാള്‍ ബെസ്റ്റ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ആവേശത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. സിഎസ്‌കെ കിരീടം ചൂടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് റണ്ണറപ്പുകളുമായി. മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ ടിക്കറ്റെടുക്കാതെ മടങ്ങുകയും ചെയ്തു. അതേ സമയം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ അഞ്ചാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു. 2022ലെ റണ്ണറപ്പുകളില്‍ നിന്നാണ് ഇത്തവണ രാജസ്ഥാന് പ്ലേ ഓഫില്‍ ഇടം നേടാനാവാതെ പോയത്.

അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ വലിയ അഴിച്ചുപണിയുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഏറെക്കുറെ സംതുലിതമായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ രാജസ്ഥാന്റെ പ്രധാന പ്രശ്‌നം മികച്ച ഓള്‍റൗണ്ടറുടെ അഭാവമാണ്. ഫിനിഷര്‍മാരായി ഷിംറോന്‍ ഹെറ്റ്‌മെയറും ദ്രുവ് ജുറേലുമുണ്ടെങ്കിലും മത്സരഫലത്തെ മാറ്റിമറിക്കുന്ന മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം രാജസ്ഥാനിലുണ്ട്.

rajasthan royals

ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ ഒപ്പം കൂട്ടിയിരുന്നെങ്കിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഹോള്‍ഡറെ രാജസ്ഥാന്‍ കൈവിട്ടേക്കും. റിയാന്‍ പരാഗിന്റെയും ചീട്ടുകീറാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ രണ്ട് ഓള്‍റൗണ്ടര്‍മാരെ രാജസ്ഥാന് ആവിശ്യമായി വരും. രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആന്‍ഡ്രേ റസലിനെ കെകെആര്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. വമ്പനടിക്കാരനായ പേസ് ഓള്‍റൗണ്ടറായ താരം ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ്. എന്നാല്‍ സമീപകാലത്തായി മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ റസലിനാവുന്നില്ല. അതുകൊണ്ട് തന്നെ റസലിനെ കെകെആര്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. കെകെആറില്‍ ഇനിയും തുടരാന്‍ റസലിനും വലിയ താല്‍പര്യമില്ലെന്നാണ് സൂചന.

അതുകൊണ്ട് തന്നെ റസലിനെ രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. ഫോമിലേക്കെത്തിയാല്‍ ടീമിന് മുതല്‍ക്കൂട്ടായി മാറാന്‍ കഴിവുള്ളവനാണ് റസല്‍. റസലിനെപ്പോലൊരു വമ്പന്‍ താരത്തെ നിലവിലെ രാജസ്ഥാന്‍ ടീം ആവിശ്യപ്പെടുന്നുണ്ടെന്നതാണ് വസ്തുത. റസലിനെ കെകെആര്‍ ഒഴിവാക്കിയാല്‍ രാജസ്ഥാന്‍ എന്ത് വിലകൊടുത്തും താരത്തെ പരിഗണിക്കേണ്ടതായുണ്ട്.

പഞ്ചാബ് കിങ്‌സ് സിക്കന്തര്‍ റാസയെ ഒഴിവാക്കിയേക്കുമെന്ന സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ രാജസ്ഥാന് റാസ മധ്യനിരയിലെ വിശ്വസ്തനായിരിക്കും. സ്പിന്നറെന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാവാന്‍ റാസക്ക് സാധിച്ചേക്കും. പഞ്ചാബ് കിങ്‌സിനൊപ്പം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും റാസക്ക് സാധിച്ചിട്ടുണ്ട്. പവര്‍പ്ലേയിലടക്കം റാസയുടെ സ്പിന്‍ ബൗളിങ് ഉപയോഗിക്കാം.

sanju samson

സിംബാബ് വെക്കാരനായ താരം വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നവനല്ലെങ്കിലും ടീമിനായി 100 ശതമാനവും കളത്തില്‍ വിയര്‍പ്പൊഴുക്കുന്നവനാണെന്ന് പറയാം. കെകെആറിന്റെ സീനിയര്‍ താരമാണ് ഡേവിഡ് വീസെ. ഇത്തവണ മൂന്ന് മത്സരം മാത്രമാണ് വീസെക്ക് അവസരം ലഭിച്ചത്. അടുത്ത സീസണില്‍ കെകെആര്‍ വീസെയെ ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ രാജസ്ഥാന് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഓള്‍റൗണ്ടറാണ് വീസെ.

ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരം മീഡിയം പേസുകൊണ്ട് വിക്കറ്റ് വീഴ്ത്താനും കഴിവുള്ളവനാണ്. അതുകൊണ്ട് തന്നെ വീസെയെ രാജസ്ഥാന് പരിഗണിക്കാം. അനുഭവസമ്പന്നനായ താരമാണ് അദ്ദേഹമെന്നതാണ് എടുത്തു പറയേണ്ടത്. അടുത്ത സീസണില്‍ രാജസ്ഥാന്റെ നായകനായി സഞ്ജു സാംസണ്‍ തുടരാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോസ് ബട്‌ലറെ നായകസ്ഥാനത്തേക്കെത്തിക്കണമെന്ന അഭിപ്രായം ശക്തമാണ്. പേസ് നിരയിലേക്ക് പ്രസിദ്ധ് കൃഷ്ണ മടങ്ങിയെത്തുന്നതോടെ രാജസ്ഥാന്റെ വലിയ തലവേദന കുറയും. ഈ സീസണിലെ പിഴവുകള്‍ നികത്തി അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധക പ്രതീക്ഷ. ഈ സീസണിലും ചെറിയ പിഴവുകളാണ് രാജസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. ഭാഗ്യം തുണച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്തുമായിരുന്നു.

Story first published: Friday, June 2, 2023, 7:52 [IST]
Other articles published on Jun 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+