Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എതിരാളി എസ്ആര്‍എച്ച്- ടീമിന് സങ്കയുടെ 3 ചോദ്യങ്ങള്‍, ജയിക്കാന്‍ ഉത്തരം വേണം !

ഐപിഎല്ലില്‍ അനായാസം പ്ലേഓഫില്‍ കടക്കുമെന്ന ഘട്ടത്തില്‍ നിന്നും ഇപ്പോള്‍ പ്ലേഓഫ് കാണാതെ പുറത്താവുമോയെന്ന ആശങ്കയിലായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനോടു നാണംകെട്ട തോല്‍വിയായിരുന്നു റോയല്‍സിനു നേരിട്ടത്. ഒമ്പതു വിക്കറ്റിനെ റോയല്‍സിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യയും സംഘവും വാരിക്കളയുകയായിരുന്നു. ആദ്യപാദത്തിലേറ്റ തോല്‍വിക്കു ജിടിയുടെ പ്രതികാരം കൂടിയായിരുന്നു ഇത്.

നാളെ (മേയ് 7) സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള നിര്‍ണായക മല്‍സരത്തിനു മുമ്പ് റോയല്‍സ് ടീമിന് മൂന്നു വലിയ ചാലഞ്ചുകള്‍ നല്‍കിയിരിക്കുകയാണ് കോച്ച് കുമാര്‍ സങ്കക്കാര. ജിടിയുമായുള്ള കളിയിലെ വന്‍ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദുമായുള്ള മല്‍സരം സഞജ്ു സാംസണിനും സംഘത്തിനും ഡു ഓര്‍ ഡൈ ആണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ പ്ലേഓഫിലെത്തുക അവര്‍ക്കു കടുപ്പമായി തീരും.

KUMRA SANGAKKARA

ജിടിക്കെതിരായ മല്‍സരത്തിനു ശേഷം ഡ്രസിങ് റൂമില്‍ വച്ച് സംസാരിക്കവെയാണ് റോയല്‍സ് താരങ്ങള്‍ക്കു മുന്നില്‍ മൂന്നു ചാലഞ്ചുകള്‍ കുമാര്‍ സങ്കക്കാര വച്ചിരിക്കുന്നത്. നമുക്ക് വീണ്ടെടുപ്പിന് ഒരു ദിവസമാണുള്ളത്. നമുക്ക് പിഴവുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാം. കൂടാതെ നമുക്കു പഠിക്കാന്‍ കഴിയുന്ന എല്ലാത്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം.

പക്ഷെ നിങ്ങളെ സംബന്ധിച്ച് യഥാര്‍ഥ ചോദ്യം ഇതാണ്- മധ്യനിരയില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാം, സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തിന് എങ്ങനെ തയ്യാറെടുക്കാം, നമുക്ക് അവര്‍ക്കെതിരേ എങ്ങനെ മികച്ച ഗെയിം കളിക്കാം എന്നീ മൂന്നു കാര്യങ്ങളാണ്. നിങ്ങളെല്ലാവരും ഇതേക്കുറിച്ച് ചിന്തിക്കണം. മറ്റൊന്നും തന്നെ പറയാനില്ലെന്നും സങ്കക്കാര വ്യക്തമാക്കി.

അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് റോയല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരോടു നേരിയ റണ്‍സ് മാര്‍ജിനില്‍ റോയല്‍സ് പൊരുതി വീഴുകയായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനോടും അവസാനമായി ജിടിയോടും കനത്ത പരാജയമാണ് റോയല്‍സിനു ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നേടിയ 32 റണ്‍സിന്റെ വിജയം മാത്രമാണ് റോയല്‍സിനു ആശ്വസിക്കാന്‍ വക നല്‍കുന്നത്.

SANJU- SANGAKKARA

ഇനി നാലു മല്‍സരങ്ങളാണ് റോയല്‍സിനു ബാക്കിയുള്ളത്. ഇവയിലെല്ലാം വിജയിക്കാനായാല്‍ അവര്‍ക്കു പ്ലേഓഫ് കളിക്കാം. എന്നാല്‍ ഒന്നില്‍ പരാജയപ്പെട്ടാല്‍ ഒരുപക്ഷെ പ്ലേഓഫ് നഷ്ടമായേക്കും. ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരുമായിട്ടാണ് റോയല്‍സ് ഏറ്റുമുട്ടുന്നത്. ഇവയില്‍ ഒരു മല്‍സരം പോലും റോയല്‍സിനു സിംപിളെന്നു പറയാന്‍ കഴിയില്ല. നാലു ടീമുകളെും സൂക്ഷിക്കുക തന്നെ വേണം.

അതേസമയം, ജിടിയുമായുള്ള അവസാന മല്‍സരത്തില്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് റോയല്‍സിനെ ഒമ്പതു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയിലേക്കു തള്ളിയിട്ടത്. ക്യാപ്റ്റന്‍ സഞ്ജു സാംസണൊഴികെ (30) മറ്റെല്ലാവരും ദുരന്തമായപ്പോള്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സ് 17.5 ഓവരില്‍ 118ന് കൂടാരംകയറി.

മധ്യനിരയില്‍ അഫ്ഗാന്‍ ജോടികളായ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരുടെ സ്പിന്‍ ആക്രമണം റോയല്‍സിനെ കടപുഴക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചു വിക്കറ്റ് പങ്കിട്ടു. മറുപടിയില്‍ ഓപ്പണിങ് വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജിടി വെറും 13.5 ഓവറില്‍ ഒരു വിക്കറ്റിനു ലക്ഷ്യം മറികടന്നു. ശുഭ്മന്‍ ഗില്‍ 36 റണ്‍സിനു പുറത്തായപ്പോള്‍ വൃധിമാന്‍ സാഹയും (41) നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (39*) ചേര്‍ന്ന് ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

Story first published: Saturday, May 6, 2023, 10:58 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+