Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലി ഒന്നും മറന്നിട്ടില്ല! ഗാംഗുലിയോട് അടങ്ങാത്ത കലി- അണ്‍ഫോളോ ചെയ്തു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇത്തവണയും ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു. മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിനൊപ്പമാണുള്ളത്.

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഏറെ നാളുകളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമാണ്. കോലി ഇന്ത്യയുടെ നായകസ്ഥാനം പൂര്‍ണ്ണമായും ഒഴിയാന്‍ കാരണം ഗാംഗുലിയായിരുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു കോലിയുടെ പ്രതികരണങ്ങളും. തന്നോട് ചോദിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്ന് അന്നേ കോലി വെളിപ്പെടുത്തിയിരുന്നു.

virat kohli, sourav ganguly

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ ഗാംഗുലി-കോലി പോര് വ്യക്തമാക്കുന്ന മറ്റൊരു സംഭവം നടന്നിരുന്നു. ഡെഗ്ഔട്ടിലിരുന്ന ഗാംഗുലിയെ രൂക്ഷമായി കോലി നോക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മത്സരശേഷം ഹസ്തദാനം നല്‍കവെ കോലിയും ഗാംഗുലിയും മനപ്പൂര്‍വ്വം ഒഴിഞ്ഞുമാറുന്നതും കണ്ടിരുന്നു.

ഇതോടെ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോഴിതാ ഗാംഗുലിയെ കോലി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. കോലിയും ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാണെന്ന് വീണ്ടും വ്യക്തമാവുന്ന നടപടിയാണിതെന്ന് തന്നെ വിലയിരുത്താം. കോലിയെ ഒതുക്കാന്‍ ഗാംഗുലി ശ്രമിച്ചതിന്റെ കലിയാണ് കോലിക്കുള്ളത്.

കോലിയുടെയും ഗാംഗുലിയുടെയും ശരീര ഭാഷയില്‍ നിന്ന് തന്നെ ഇരുവരും തമ്മില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം. ഗാംഗുലി ബിസിസി ഐയുടെ തലപ്പത്ത് നിന്നിരുന്ന സമയത്താണ് കോലിയെ അടിച്ചമര്‍ത്തുന്ന പല തീരുമാനങ്ങളുമെടുത്തത്. 2020ലെ ടി20 ലോകകപ്പിന് പിന്നാലെ കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഗാംഗുലിയുടെ വ്യക്തമായ ഇടപെടലാണ് കോലിയുടെ നായകസ്ഥാനം നഷ്ടപ്പെടുത്തിയത്.

virat kohli

കോലിയോട് ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് ഗാംഗുലി പറഞ്ഞതെങ്കിലും വസ്തുത അതല്ലായിരുന്നു. നടപടി എടുത്ത ശേഷമാണ് കോലി ഇതിനെക്കുറിച്ച് അറിയുന്നത്. ഇത് കോലി തുറന്ന് പറഞ്ഞത് മുതല്‍ കോലിയും ഗാംഗുലിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പല തവണ ഗാംഗുലി ആവര്‍ത്തിച്ചപ്പോഴും വസ്തുത അതല്ലെന്ന് കോലിയുടെ ദേഷ്യത്തില്‍ നിന്ന് തന്നെ വ്യക്തം.

നേരത്തെ അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായിരുന്ന സമയത്ത് കോലിയുമായി ഉടക്കിയിരുന്നു. ഇന്ത്യന്‍ ടീമില്‍ കോലിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും മറ്റുള്ളവര്‍ക്കൊന്നും ശബ്ദമില്ലെന്നും കുംബ്ലെ അന്ന് തുറന്ന് പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായ സംഭവമാണ്. ഗാംഗുലി ബിസിസി ഐ തലപ്പത്തെത്തിയതോടെ കോലിയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തുകയും ചെയ്തു.

virat kohli

ഐസിസി ട്രോഫിയിലേക്ക് ടീമിനെത്താന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കിയതും പകരം രോഹിത് ശര്‍മയെ നായകസ്ഥാനത്തേക്കെത്തിച്ചതും. രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പ് പോലും നേടാന്‍ സാധിക്കാതെ പോയി എന്നതാണ് മറ്റൊരു കാര്യം. കോലിയെ ഒതുക്കാന്‍ ഗാംഗുലി ശ്രമം നടത്തിയിരുന്നു. ഇതിന് ഇപ്പോള്‍ കൃത്യമായി പകരം വീട്ടാനും കോലി തയ്യാറാവുന്നു.

ബിസിസി ഐയുടെ പ്രസിഡന്റ് സ്ഥാനം കോലിക്ക് നഷ്ടമായതിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്തുന്നത്. കളിച്ച അഞ്ച് മത്സരവും തോറ്റ് ഡല്‍ഹി വലിയ നാണക്കേടിലൂടെയാണ് കടന്ന് പോകുന്നത്. ആര്‍സിബി ഡല്‍ഹിയെ തോല്‍പ്പിച്ചപ്പോള്‍ ഗാംഗുലിയോടുള്ള ദേഷ്യം വ്യക്തമാക്കുന്ന നിലയില്‍ത്തന്നെയാണ് കോലി ആഘോഷിച്ചത്. എന്തായാലും ഗാംഗുലിയോട് കോലിക്ക് അടങ്ങാത്ത കലിയുണ്ടെന്ന് വ്യക്തം.

Story first published: Monday, April 17, 2023, 11:23 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+