IPL 2023: ബിസിസിഐ കരാര്‍ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കും! പിന്നില്‍ ഗൂഡലക്ഷ്യം, അറിയാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ന് ആരംഭിക്കുകയാണ്. നിലവിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയോടെയാണ് പുതിയ സീസണിലേക്കിറങ്ങുന്നത്. നായകനായി സഞ്ജു സാംസണ്‍ ഇത്തവണയും രാജസ്ഥാനൊപ്പമുണ്ട്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തരുടെ നിരയാണ് രാജസ്ഥാന്‍. സഞ്ജുവിനെ ഇന്ത്യക്ക് വേണ്ടെങ്കിലും രാജസ്ഥാന്റെ എല്ലാമെല്ലാമാണ് സഞ്ജു.

പരിക്കില്‍ നിന്ന് മോചിതനായിട്ടും ഇന്ത്യ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാതെ തഴയുകയാണ്. വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബിസിസി ഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ സി ഗ്രേഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി വിമര്‍ശകരുടെ വായടപ്പിക്കാന്‍ ബിസിസി ഐക്ക് സാധിച്ചു. സഞ്ജുവിന് ബിസിസിഐ കരാര്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതകളും ഉയര്‍ന്നെന്ന് കരുതുന്നവര്‍ ഏറെയാണ്.
എന്നാല്‍ നിലവില്‍ ബിസിസി ഐ സഞ്ജുവിന് കരാര്‍ നല്‍കിയത് അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കുമെന്നും പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്നതുമാണ് വസ്തുത. പൊതുവേ ബിസിസി ഐ കരാറിലുള്ളവരില്‍ നിന്നാണ് പരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഈ കരാറിന്റെ ഭാഗമായിട്ടുള്ള എല്ലവരേയും കളിപ്പിക്കണമെന്ന യാതൊരു നിയമവുമില്ല. നിലവില്‍ ഇന്ത്യ സഞ്ജുവിനെ ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

സഞ്ജുവിനെ കരാറില്‍ ഉള്‍പ്പെടുത്തിയതോടെ കൂടുതല്‍ എളുപ്പത്തില്‍ ഇത് നടപ്പിലാക്കാന്‍ സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിനെ പരമാവധി പരമ്പരകളില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ പ്ലേയിങ് 11 അവസരം നല്‍കാതെ തഴഞ്ഞുനിര്‍ത്തും. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നതിനാല്‍ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പോലുമുള്ള അനുമതി നിഷേധിക്കപ്പെടും. ബാക്കപ്പ് താരമായി മാത്രം പരിഗണിച്ച് സഞ്ജുവിന് പ്ലേയിങ് 11 അവസരം കിട്ടാനുള്ള സാധ്യത കുറക്കും.
ഐപിഎല്ലിന് ശേഷം ഏഷ്യാ കപ്പും ലോകകപ്പുമാണ് വരാനുള്ളത്. ഏഷ്യാ കപ്പില്‍ ഇന്ത്യ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തി വിമര്‍ശകരുടെ വായ മൂടിക്കെട്ടും. ശേഷം അവസരം കൊടുക്കാതെ പുറത്തിരുത്തി ലോകകപ്പിന് മുമ്പ് ടീമില്‍ നിന്ന് തട്ടും. അതുവരെ വിമര്‍ശനങ്ങളെ ഒതുക്കിനിര്‍ത്താനും ബിസിസി ഐക്ക് സാധിക്കും. വിമര്‍ശനം ശക്തമാവുമ്പോള്‍ ഒന്നോ രണ്ടോ മത്സരത്തില്‍ അവസരം നല്‍കും. ഇതില്‍ ഫ്‌ളോപ്പായാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ തഴയും.
തുടര്‍ച്ചയായി അവസരം നല്‍കി സഞ്ജുവിന് വളരാനുള്ള അവസരം കുറക്കാന്‍ ശക്തമായ ചരടുവലികള്‍ നടക്കുന്നുണ്ടെന്നുറപ്പ്. നിലവിലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഒതുക്കാന്‍ കരാറിലൂടെ ബിസിസിഐക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സഞ്ജു ആരാധകരില്‍ ഭൂരിഭാഗവും ഹാപ്പിയാണ്. കരാര്‍ ലഭിച്ചതിലൂടെ ഏഷ്യാ കപ്പിലും ലോകകപ്പിലും സഞ്ജുവിന് ഇടവും ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ സഞ്ജുവിന് രണ്ടിലും അവസരം ലഭിക്കാന്‍ സാധ്യതയില്ല.

സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ളത് ഇത്തവണത്തെ ഐപിഎല്ലാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം അതിഗംഭീര പ്രകടനം നടത്തിയാല്‍ മാത്രമെ സഞ്ജുവിനെ അവസരം ലഭിക്കുകയുള്ളൂ. സ്വാഭാവികമായ പ്രകടനം കാഴ്ചവെച്ചാല്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലാവും. സഞ്ജുവിനെ പരിഗണിക്കാന്‍ സാധിക്കുക നാലാം നമ്പറിലും വിക്കറ്റ് കീപ്പറുടെ റോളിലുമാണ്. രണ്ടിലും ബിസിസി ഐയുടെ മാനസപുത്രന്മാരുണ്ട്.
നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സഞ്ജു സാംസണെയല്ല സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനാണ് ബിസിസി ഐക്ക് കൂടുതല്‍ താല്‍പര്യം. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയും പിന്തുണക്കുന്നു. അതുകൊണ്ട് തന്നെ ഇവരെ മറികടന്ന് വേണം സഞ്ജുവിന് ദേശീയ ടീമിലേക്കെത്താന്‍. നിലവിലെ സാഹചര്യത്തില്‍ അത് വളരെ പ്രയാസമാണ്. കരാര്‍ നല്‍കി ബെഞ്ചിലിരുത്തി സഞ്ജുവിന്റെ കരിയര്‍ തകരാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications