Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: യശ്വസി ജയ്‌സ്വാളിന്റെ ആസ്തി അറിയാമോ? കണ്ണുതള്ളിക്കും- കാര്‍ കളക്ഷനും ഗംഭീരം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ ഏറ്റവും കൈയടി നേടുന്നത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഈ സീസണില്‍ 12 മത്സരത്തില്‍ നിന്ന് 575 റണ്‍സാണ് നേടിയെടുത്തത്. നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളിയുറപ്പുള്ള താരമാണ് ജയ്‌സ്വാളെന്ന് പറയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ പുറത്താവാതെ 98 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ടീമിന് വമ്പന്‍ ജയമൊരുക്കി പ്ലേ ഓഫിനോടടുപ്പിക്കാനും 21കാരനായ ജയ്‌സ്വാളിനായി. പ്രായം ചെറുതാണെങ്കിലും ഗംഭീര ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാനും പക്വതയോടെ ബാറ്റുവീശാനും ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. നിലവിലെ ഏറ്റവും ശ്രദ്ധേയനായ താരത്തിന്റെ ആസ്തി അറിയാമോ? 2023ലെ കണക്കുകള്‍ പരിശോധിക്കാം.

Yashasvi Jaiswal

ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്ത യശ്വസി ജയ്‌സ്വാള്‍ 17 വയസുമുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്. നാല് കോടിയാണ് 21ാം വയസില്‍ താരത്തിന്റെ സമ്പാദ്യം. പ്രതിവര്‍ഷം അഞ്ച് കോടിയോളമാണ് ഇപ്പോള്‍ ജയ്‌സ്വാളിന് പ്രതിഫലമായി ലഭിക്കുന്നത്. 2020ലാണ് താരം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് 2.4 കോടിയായിരുന്നു ജയ്‌സ്വാളിന്റെ പ്രതിഫലം. 2021 സീസണിലും ഇതേ പ്രതിഫലത്തിലാണ് ജയ്‌സ്വാള്‍ രാജസ്ഥാനായി കളിച്ചത്.

എന്നാല്‍ 2022ല്‍ രാജസ്ഥാന്‍ ജയ്‌സ്വാളിനെ നിലനിര്‍ത്തിയത് നാല് കോടി രൂപക്കാണ്. ഈ സീസണിലും അതേ പ്രതിഫലമാണ് രാജസ്ഥാന്‍ ജയ്‌സ്വാളിന് നല്‍കുന്നത്. 2020തോടെയാണ് താരം കോടി സമ്പാദ്യത്തിലേക്ക് കടക്കുന്നത്. ഇതിനോടകം തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിയ ജയ്‌സ്വാളിന് വലിയ ഭാവി മുന്നിലുണ്ട്. 100 കോടിക്ക് മുകളിലേക്ക് ആസ്തി ഉയര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാളെന്ന് പറയാം. പാനപ്പൂരി വില്‍പ്പനക്കാരനായ അച്ഛന്റെ മകനില്‍ നിന്നാണ് ജയ്‌സ്വാളിന്റെ ഇപ്പോഴത്തെ വളര്‍ച്ച.

ഉത്തര്‍ പ്രദേശിലെ ബദോഹിയിലെ സൂര്യവനില്‍ അത്യാഡംഭര വീടും ജയ്‌സ്വാളിനുണ്ട്. ക്രിക്കറ്റ് പരിശീലിക്കുന്ന സമയത്ത് കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പശുത്തൊഴുത്തില്‍ കിടന്നുറങ്ങിയ യശ്വസി ജയ്‌സ്വാള്‍ ഇന്ന് തന്റെ ജീവിതം അത്യാഡംഭരമായി ആഘോഷിക്കുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ജയ്‌സ്വാളിന് സമ്പാദ്യമുണ്ട്. നിരവധി സ്ഥലങ്ങള്‍ ജയ്‌സ്വാള്‍ ഇതിനോടകം വാങ്ങിയിട്ടിട്ടുണ്ട്.

sanju samson, yashasvi jaiswal

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ട് തന്നെ ദേശീയ ടീം വിളിയെത്തിയാല്‍ സാമ്പത്തികമായി ജയ്‌സ്വാളിന് വലിയ വളര്‍ച്ചയുറപ്പ്. കാര്‍, ബൈക്ക് കളക്ഷനിലും ജയ്‌സ്വാള്‍ മോശമല്ല. മെഴ്‌സിഡസിന്റെ എസ് യു വി വാഹനമാണ് ജയ്‌സ്വാള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. 70 ലക്ഷത്തിന് മുകളില്‍ ഈ വാഹനത്തിന് വിലയുണ്ട്.

വളര്‍ന്നുവരുന്ന താരമായിരുന്നിട്ടും തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു പങ്ക് ജയ്‌സ്വാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. ഇതിനോടകം ചില പ്രധാന ബ്രാന്റുകളുടെ അംബാസഡറാവാനും ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ബൂസ്റ്റ്, മാര്‍ഷല്‍ ഗോള്‍ഡ്‌സ്മിത്ത്, എസ്ജി തുടങ്ങിയവയുമായെല്ലാം ജയ്‌സ്വാളിന് കരാറുണ്ട്. രാജസ്ഥാന്‍ റോയല്‍സിനും ഇന്ത്യക്കും ഒരുപോലെ പ്രതീക്ഷ നല്‍കിയാണ് ജയ്‌സ്വാള്‍ വളര്‍ന്നുവരുന്നതെന്ന് പറയാം.

Story first published: Friday, May 12, 2023, 8:01 [IST]
Other articles published on May 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+