For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈയെ പിന്നോട്ടടിച്ച മൂന്ന് ദൗര്‍ബല്യങ്ങള്‍ ഇതാണ്! പരിഹാരം കടുപ്പം- കാരണമുണ്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റാണ് പുറത്തായത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്ന മുംബൈ പല വെല്ലുവിളികളേയും മറികടന്ന് പ്ലേ ഓഫില്‍ ഇടം പിടിക്കുകയും എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് തലകുനിക്കേണ്ടി വന്നു. ഇത്തവണ മുംബൈക്ക് വലിയ തലവേദനയായത് ബൗളര്‍മാരുടെ മോശം പ്രകടനമാണ്. ജസ്പ്രീത് ബുംറയുടെ അഭാവവും ജോഫ്രാ ആര്‍ച്ചര്‍ക്ക് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാതെ പോയതും മുംബൈയെ തളര്‍ത്തി. യുവ ബൗളര്‍മാരെ ഉപയോഗിച്ച് കളിച്ച് മുംബൈ പ്ലേ ഓഫിലെത്തിയതുതന്നെ ഭാഗ്യം.

mumbai indians

എന്നാല്‍ മുംബൈയെ ഇത്തവണ ഏറ്റവും പ്രതികൂലമായി ബാധിച്ചത് മൂന്ന് ദൗര്‍ബല്യങ്ങളാണ്. ഈ ദൗര്‍ബല്യങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാനും മുംബൈക്ക് സാധിക്കില്ല. അടുത്ത സീസണിന് മുമ്പ് ഇത് ശരിയാക്കേണ്ടത് അത്യാവശ്യമാണ്. ഒന്നാമത്തെ പ്രശ്‌നം നായകന്‍ രോഹിത് ശര്‍മയാണ്. രോഹിത്തിന്റെ സ്ഥിരതയില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നവും മുംബൈ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

സമീപകാലത്തൊന്നും വലിയൊരു ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടില്ല. ഈ സീസണില്‍ രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണ് രോഹിത്തിന് നേടാനായാത്. 2020 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ പോലും രോഹിത്തിനെക്കാള്‍ മികച്ച പ്രകടനം പല യുവതാരങ്ങളും നടത്തുന്നതായി കാണാനാവും. 20.75 ശരാശരിയില്‍ 332 റണ്‍സാണ് രോഹിത് ഇത്തവണ നേടിയത്.

പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാനുള്ള രോഹിത്തിന്റെ ശ്രമമാണ് തിരിച്ചടിയായി മാറിയത്. രോഹിത്തിന്റെ മോശം ഫോം തുടക്കത്തിലേ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുകയും പവര്‍പ്ലേയിലെ റണ്‍റേറ്റിനെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. വസ്തുത പരിശോധിച്ചാല്‍ രോഹിത്തിനെ മുംബൈ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോഴും നായകനെന്ന മികവില്‍ രോഹിത് ടീമില്‍ തുടരുന്നു.

അടുത്ത സീസണിലും രോഹിത് ഇതേ പ്രകടനം തുടര്‍ന്നാല്‍ മുംബൈക്ക് കിരീട പ്രതീക്ഷവേണ്ട. മികച്ച ക്യാപ്റ്റനാണെന്നതിനാല്‍ മാത്രം ടി20 കളിപ്പിച്ചാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. രണ്ടാമത്തെ പ്രശ്‌നം ഫിനിഷിങ്ങിലെ ടി20 ഡേവിഡിന്റെ സ്ഥിരതയില്ലായ്മയാണ്. കറെന്‍ പൊള്ളാര്‍ഡെന്ന സൂപ്പര്‍ ഫിനിഷര്‍ക്ക് പകരക്കാരനായി ഡേവിഡ് എത്തുമ്പോള്‍ താരത്തിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല.

mumbai indians

ടീമിനെ പല തവണ ഒറ്റക്ക് ജയിപ്പിച്ച താരമാണ് പൊള്ളാര്‍ഡ്. എന്നാല്‍ ഡേവിഡിനെക്കൊണ്ട് അത് സാധിക്കുന്നില്ല. വമ്പനടിക്കാരനായ താരമാണെങ്കിലും പൊള്ളാര്‍ഡിനെപ്പോലൊരു സൂപ്പര്‍ ഫിനിഷറെന്ന് വിളിക്കാനാവില്ല. സ്ഥിരതയില്ലായ്മയാണ് ഡേവിഡിന്റെ പ്രശ്‌നം. കൂടാതെ ഫുള്‍ട്ടോസുകള്‍ മാത്രം അടിക്കുന്ന ബാറ്റ്‌സ്മാനെന്ന ആക്ഷേപവും താരത്തിനെതിരേയുണ്ട്.

ടിം ഡേവിഡ് കൂടുതല്‍ സ്ഥിരത കാട്ടുകയും പക്വതയിലേക്കെത്തുകയും ചെയ്താല്‍ മുംബൈക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കും. ഇതേ അവസ്ഥയിലാണ് കളിക്കുന്നതെങ്കില്‍ മുംബൈ അധികം വൈകാതെ അടുത്ത ഫിനിഷറെ തേടേണ്ടതായുണ്ട്. പൊള്ളാര്‍ഡിന്റെ വിടവ് നികത്തുക മുംബൈക്ക് വളരെ പ്രയാസമാണ്. അതിന് പറ്റിയ മറ്റൊരു ഫിനിഷറെ ഇനി കണ്ടെത്തുകയെന്നതും പ്രയാസം.

ബൗളിങ് നിരയുടെ പ്രശ്‌നമാണ് മറ്റൊന്ന്. അടുത്ത സീസണിന് മുമ്പ് മുംബൈ ആദ്യം ചെയ്യേണ്ടത് മികച്ച ബൗളര്‍മാരെ കണ്ടെത്തുകയെന്നതാണ്. ബുംറ തിരിച്ചുവരുന്നതുകൊണ്ട് മാത്രം പരിഹാരം കാണാനാവുന്നതല്ല മുംബൈയുടെ പ്രശ്‌നം. ജോഫ്രാ ആര്‍ച്ചറയടക്കം മുംബൈ ഒഴിവാക്കി മികച്ച ബൗളിങ് കൂട്ടുകെട്ട് സൃഷ്ടിക്കണം. ഇത്തവണ മെഗാ ലേലത്തില്‍ കൂടുതല്‍ മികച്ച ബൗളര്‍മാരെ സ്വന്തമാക്കാന്‍ സാധിക്കാതെ പോയത് ടീമിന് ഇത്തവണ തിരിച്ചടിയായി മാറി.

Story first published: Sunday, May 28, 2023, 7:40 [IST]
Other articles published on May 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+