For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവരെക്കൊണ്ട് സിഎസ്‌കെയ്ക്കു ഗുണമില്ല! തലവേദന മാത്രം, മൂന്നു പേരെ ഒഴിവാക്കണം

ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്ത് തുലാസിലായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശനിയാഴ്ച ജീവന്‍മരണ പോരാട്ടത്തിനു ഇറങ്ങുകയാണ്. വൈകീട്ട് 3.30നു നടക്കുന്ന എവേ മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ വിജയിക്കാനായാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. എന്നാല്‍ തോല്‍ക്കുകയാണെങ്കില്‍ മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും സിഎസ്‌കെയുടെ ഭാവി.

യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു അഗ്നിപരീക്ഷയെ സിഎസ്‌കെയ്ക്കു നേരിടേണ്ടി വരില്ലായിരുന്നു. ഹോംഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ ജയിച്ചിരുന്നെങ്കില്‍ സിഎസ്‌കെ പ്ലേഓഫിലെത്തുമായിരുന്നു. പക്ഷെ കെകെആറിനെതിരേ ആറു വിക്കറ്റിന്റെ അപ്രതീക്ഷിത പരാജയം നേരിട്ടത് അവര്‍ക്കു അവസാന മല്‍സരം നിര്‍ണായകമായി തീര്‍ക്കുകയായിരുന്നു.

MOEEN ALI

പ്ലെയിങ് ഇലവനില്‍ ഇടയ്ക്കിടെ അഴിച്ചുപണികള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റനല്ല എംഎസ് ധോണിയെന്നു എല്ലാവര്‍ക്കുമറിയാം. ഒരു താരത്തിന്റെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ അയാള്‍ക്കു ധോണി എത്ര ഫ്‌ളോപ്പായാലും വീണ്ടും വീണ്ടും അവസരം നല്‍കിക്കൊണ്ടിരിക്കും. ഇങ്ങനെ സിഎസ്‌കെയില്‍ രക്ഷപ്പെട്ടു പോവുന്ന ചില കളിക്കാര്‍ ഈ സീസണിലുണ്ട്. മോശം പ്രകടനം നടത്തിയിട്ടും ധോണിയുടെ വിശ്വാസം കൊണ്ടു മാത്രം പിടിച്ചുനില്‍ക്കുന്നവരെ ഇനി സിഎസ്‌കെ എടുത്തു പുറത്തു കളയണം. കാരണം ടീമിന് ഇവരെക്കൊണ്ട് തലവേദനയല്ലാതെ യാതൊരു പ്രയോജനവുമില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അടുത്ത മാച്ചിലും ഇനി പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ ഈ മാച്ചുകളിലും സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട മൂന്നു താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് ആദ്യത്തെയാള്‍. കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിനു ഇത്തവണ ബൗളിങില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. 10 മല്‍സരങ്ങളില്‍ നിന്നും 8.24 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ മാത്രമാണ് തീക്ഷണ വീഴ്ത്തിയത്.

സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ പോലും താരം വലിയ ദുരന്തമായി മാറിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനിയും തീക്ഷണയില്‍ വിശ്വാസമര്‍പ്പിക്കുന്നത് എംഎസ് ധോണി ചെയ്യുന്ന വലിയ മണ്ടത്തരമായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റി ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ മിച്ചെല്‍ സാന്റ്‌നറെ പ്ലെയിങ് ഇലവനിലേക്കു പരിഗണിക്കാവുന്നതാണ്. കൂടാതെ സൗത്താഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ സിസാന്‍ഡ മഗാളയും നല്ലൊരു ഓപ്ഷനാണ്.

MAHEESH THEEKSHNA

ഇംഗ്ലീഷ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കേണ്ട മറ്റൊരു താരം. കഴിഞ്ഞ സീസണ്‍ വരെ സിഎസ്‌കെയുടെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. പക്ഷെ ഈ സീസണില്‍ അലി ബാറ്റിങിലും ബൗളിങിലുമെല്ലാം തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്.

ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 16.43 ശരാശിയില്‍ 132.18 സ്‌ട്രൈക്ക് റേറ്റോടെ 115 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുളളൂ. ബൗളിങിലാവട്ടെ വീഴ്ത്തിയത് ഒമ്പതു വിക്കറ്റുകള്‍ മാത്രം. പക്ഷെ സ്ഥിരതയില്ലായ്മ ഈ സീസണില്‍ അലിയുടെ ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. സ്പിന്നര്‍മാര്‍ക്കെതിരേ മാത്രമേ അദ്ദേഹത്തിനു മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവയ്ക്കാനാവുന്നുള്ളൂ. പേസര്‍മാര്‍ക്കെതിരേ അലി റണ്ണെടുക്കാന്‍ പാടുപെടുകയാണ്.

സിഎസ്‌കെ ടീമില്‍ കഴിഞ്ഞ സീസണ്‍ വരെ മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്ന അമ്പാട്ടി റായുഡുവാണ് പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കേണ്ട മൂന്നാമത്തെയാള്‍. പഴയ റായുഡുവുന്റെ നിഴല്‍ മാത്രമാണ് ഈ സീസണില്‍ ഇതുവരെ കണ്ടത്. ഇംപാക്ട് പ്ലെയറായും അല്ലാതെയുമെല്ലാം സിഎസ്‌കെ അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറുകയായിരുന്നു.

10 ഇന്നിങ്‌സുകളില്‍ നിന്നും 15.25 എന്ന ദയനീയ ശരാശരിയില്‍ 127.08 സ്‌ട്രൈക്ക് റേറ്റോടെ റായുഡു നേടിയത് വെറും 122 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സാണ്. ബാറ്റിങില്‍ ടീമിനു ഇപ്പോള്‍ ഏറ്റവും വലിയ ബാധ്യതയായി അദ്ദേഹം മാറിയിരിക്കുകയാണ്. ഇനിയും റായുഡുവില്‍ സിഎസ്‌കെ വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരമായിരിക്കും. പക്ഷെ അദ്ദേഹത്ത ഒഴിവാക്കിയാല്‍ പരിചയസമ്പന്നരായ മറ്റു മികച്ച ബാറ്റര്‍മാര്‍ സിഎസ്‌കെ സംഘത്തില്‍ ഇല്ലെന്നത് വലിയ പോരായ്മയാണ്.

Story first published: Friday, May 19, 2023, 13:54 [IST]
Other articles published on May 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+