Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈ ടീമില്‍ അധികം ആയുസ്സില്ല! ഇവരെ പുറത്താക്കും, അര്‍ജുനും പേടിക്കണം

ഐപിഎല്ലില്‍ തുടക്കം പാളിയ ശേഷം വിമര്‍ശകരുടെ വായടപ്പിച്ച് ടൂര്‍ണമെന്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ആറാം കിരീടമെന്ന റെക്കോര്‍ഡ് മുംബൈയ്ക്കു വെറും രണ്ടു ജയങ്ങള്‍ മാത്രം അകലെയാണ്. കഴിഞ്ഞ സീണിലെ അവസാന സ്ഥാനക്കാരായി ഏറെ പഴികേട്ട മുംബൈ ഇത്രയും മികച്ചൊരു തിരിച്ചുവരവ് ഇത്തവണ നടത്തുമെന്നു കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഒരുപാട് പ്രശ്‌നങ്ങള്‍ അവരെ വേട്ടയാടിയിരുന്നു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബൗളിങിലെ ദൗര്‍ബല്യമായിരുന്നു. പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു സീസണ്‍ നഷ്ടമായതോടെ മുംബൈ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ എല്ലാ ദൗര്‍ബല്യങ്ങളെയും അതിജീവിച്ച് ഓരോ മല്‍സരം കഴിയുന്തോറും മുംബൈ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. അതിശക്തമായ ബാറ്റിങ് ലൈനപ്പാണ് മുംബൈയുടെ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ ബൗളിങ് നിരയും ഫോമിലേക്കുയര്‍ന്നിരിക്കുകയാണ്.

ARJUN TENDULKAR

ഈ സീസണിനു ശേഷം മുംബൈ ടീമില്‍ ചില മാറ്റങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം. നിലവില്‍ ടീമിലുള്ള ചിലരെ മുംബൈ സീസണ്‍ കഴിഞ്ഞാല്‍ കൈവിടുമെന്നാണ് വിവരം. മുംബൈ ഒഴിവാക്കാന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം. സീം ബൗളിങ് ഓള്‍റൗണ്ടര്‍ അര്‍ഷാദ് ഖാനാണ് മുംബൈ ഇന്ത്യന്‍സ് കൈവിടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ താരത്തിനു ചില അവസരങ്ങള്‍ മുംബൈ നല്‍കിയിരുന്നു. പക്ഷെ ഇവ മുതലെടുക്കുന്നതില്‍ അര്‍ഷാദ് ദയനീയമായി പരാജയപ്പെട്ടു. ന്യൂ ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള മിടുക്കായിരുന്നു താരത്തിന്റെ പ്രത്യേകത. പക്ഷെ റണ്‍സ് വാരിക്കോരി നല്‍കിയത് പേസര്‍ക്കു വിനയായി.

HRITHIK SHOKEEN

ബാറ്റിങില്‍ മൂന്ന് ഇന്നിങ്‌ലുകളിലാണ് താരത്തിനു അവസരം കിട്ടിയത്. പക്ഷെ ഇവയില്‍ നിന്നും 18 ഫണ്‍സ് മാത്രമേ നേടിയുള്ളൂ. ബൗളിങില്‍ അര്‍ഷാദ് വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ആറു മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത താരം വെറും അഞ്ചു വിക്കറ്റാണ് വീഴ്ത്തിയത്. 13.41 എന്ന ദയനീയ ഇക്കോണമി റേറ്റിലായിരുന്നു ഇത്. ആകെ 14.1 ഓവര്‍ ബൗള്‍ ചെയ്ത അര്‍ഷാദ് വിട്ടുകൊടുത്ത് 190 റണ്‍സാണ്.

യുവ സ്പിന്നര്‍ റിത്വിക്ക് ഷോക്കീനാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയില്ലാത്ത രണ്ടാമത്തെയാള്‍. മുംബൈയ്ക്കു വലിയ പ്രതീക്ഷയുള്ള യുവതാരങ്ങളിലൊരാളായിരുന്നു അദ്ദേഹം. പക്ഷെ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ ഇത്തവണ സാധിച്ചില്ല.

എട്ടു മല്‍സരങ്ങളില്‍ റിത്വിക്കിനെ മുംബൈ പരീക്ഷിച്ചു നോക്കിയെങ്കിലും വീഴ്ത്താനായത് വെറും മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. 9.84 ആയിരുന്നു ഇക്കോണമി റേറ്റ്. ഏറ്റവും അവസാനമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള എലിമിനേറ്ററിലും റിത്വിക് നിരാശപ്പെടുത്തിയിരുന്നു. ചെന്നൈിലെ ടേണിങ് പിച്ചില്‍പ്പോലും താരം ഒട്ടേറെ റണ്‍സും വിട്ടുകൊടുത്തു.

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെയും അടുത്ത സീസണില്‍ മുംബൈയുടെ നീല ജഴ്‌സിയില്‍ കണ്ടേക്കില്ല. രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ മുംബൈയ്‌ക്കൊപ്പം അര്‍ജുന്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. പക്ഷെ നാലു മല്‍സരങ്ങളില്‍ മാത്രമേ താരത്തെ മുംബൈ കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും 9.35 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് അര്‍ജുന്‍ വീഴ്ത്തിയത്.

പവര്‍പ്ലേയില്‍ നന്നായി പന്തെറിയാന്‍ സാധിക്കുന്നുണ്ടെങ്കിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും അര്‍ജുന്‍ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. പഞ്ചാബ് കിങ്‌സുമായുള്ള മാച്ചില്‍ ഒരോവറില്‍ 30ന് മുകളില്‍ റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഐപിഎല്‍ പോലെയൊരു വലിയ വേദയില്‍ കളിക്കാന്‍ താന്‍ ഇനിയും പൂര്‍ണമായി സജ്ജനായിട്ടില്ലെന്നാണ് അര്‍ജുന്റെ പ്രകടനം തെളിയിക്കുന്നത്.

Story first published: Friday, May 26, 2023, 17:31 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+