ഐപിഎല്ലില്‍ വലിയ പ്രതീക്ഷകളോടെയിറങ്ങിയ സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും പ്ലേഓഫ് പോലും കളിക്കാനാവാതെ പുറത്തു പോവേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇപ്പോഴുള്ളത്. നിലവില്‍ 12 പോയിന്റോടെ ലീഗില്‍ ആറാംസ്ഥാനത്താണ് റോയല്‍സ്. ഇനി ബാക്കിയുള്ളത് പഞ്ചാബ് കിങ്‌സുമായുള്ള ഒരേയൊരു മല്‍സരം മാത്രം. അതില്‍ വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങളൂം കൂടി ആശ്രയിച്ചാണ് റോയല്‍സിന്റെ ഭാവി. നിലവിലെ സാഹര്യത്തില്‍ റോയല്‍സിനെ പ്ലേഓഫില്‍ കാണാനുള്ള സാധ്യ തീരെ കുറവാണെന്നു തന്നെ പറയാം.
കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ റോയല്‍സ് ഇത്തവണ ഗംഭീരമായിട്ടാണ് തുടങ്ങിയത്. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ ആറിലും ജയിക്കാന്‍ അവര്‍ക്കായിരുന്നു. ആഴ്ചകളോളം പോയിന്റ് പട്ടികയില്‍ തലപ്പത്ത് റോയല്‍സായിരുന്നു. പക്ഷെ സീസണ്‍ രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ സഞ്ജുവും സംഘവും കളി മറന്നു. തുടര്‍ച്ചയായ തോല്‍വികള്‍ അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്തു. രണ്ടാം പകുതിയിലെ ഏഴു മല്‍സരങ്ങളില്‍ റോയല്‍സിനു ജയിക്കാനായത് രണ്ടെണ്ണം മാത്രം, അഞ്ചിലും അവര്‍ പരാജയം രുചിച്ചു.

യഥാര്‍ഥത്തില്‍ എവിടെയാണ് റോയല്‍സിനും സഞ്ജുവിനും പിഴച്ചത്? മികച്ച താരങ്ങളുടെ അഭാവമല്ല അവരുടെ ഈ പതനത്തിന്റെ യഥാര്‍ഥ കാരണം. മറിച്ച് ടീമിലെ ചില കളിക്കാരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്ത് കൊണ്ടുവരാന്‍ സാധിക്കാതെ പോയതാണ് റോയല്‍സിനു ക്ഷീണമായത്. പല കാരണങ്ങള്‍ കൊണ്ടും റോയല്‍സിനു മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ സാധിക്കാതിരുന്നവരെ അറിയാം.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയാണ് ആദ്യത്തെയാള്‍. ഈ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തെ റോയല്‍സ് കളിപ്പിച്ചിട്ടുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ ആദ്യത്തെ മാച്ചിലായിരുന്നു ഇത്. ഇംപാക്ട് പ്ലെയറായി ഈ മല്‍സരത്തില്‍ ഇറങ്ങിയ സെയ്‌നി രണ്ടോവറില്‍ 34 റണ്‍സ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. അതിനു ശേഷം അദ്ദേഹത്തെ ഒരു മല്‍സരം പോലും കളിപ്പിച്ചില്ല.
യഥാര്‍ഥത്തില്‍ 30 കാരനായ സെയ്‌നിയെ ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരില്‍ എഴുതിത്തള്ളിയത് മണ്ടത്തരം തന്നൊണ്. ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവമ്പത്ത് അദ്ദേഹത്തിനുണ്ട്. എന്നിട്ടും സെയ്‌നിയെ പുറത്തിരുത്തിയ റോയല്‍സ് അനുഭവസമ്പത്ത് തീരെയില്ലാത്ത കുല്‍ദിപ് യാദവിനും കെഎം ആസിഫിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയായിരുന്നു.

ഇന്ത്യന്‍ യുവതാരം ദേവ്ദത്ത് പടിക്കലാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ അദ്ദേഹത്തെ മധ്യനിരയില്‍ പരീക്ഷിച്ച് റോയല്‍സ് ഫോമൗട്ടാക്കുയായിരുന്നു. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഓപ്പണറായി ഇറങ്ങി സ്ഥിരയതാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് ദേവ്ദത്ത്. പക്ഷെ റോയല്‍സിലേക്കു വന്നതിനു ശേഷം യോജിക്കാത്ത റോള്‍ നല്‍കി താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുകയാണ് റോയല്‍സ് ചെയ്തിരിക്കുന്നത്.
ഈ സീസണില്‍ 19 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 210 റണ്‍സ് മാത്രമേ ദേവ്ദത്തിനു നേടാനായിട്ടുള്ളൂ. 123.53 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. ഓപ്പണിങിലാണ് 22കാരന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ജോസ് ബട്‌ലര്‍, യശസ്വി ജയ്വ്‌സ്വാള്‍ എന്നിവരിലൊരാളെ വണ്‍ഡൗണായി ഇറക്കി ദേവദത്തിന് ഓപ്പണറുടെ റോള്‍ തന്നെ നല്‍കേണ്ടിയിരുന്നു. എങ്കില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ റോയല്‍സിനു സാധിക്കുമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഒബെഡ് മക്കോയിയാണ് രാജസ്ഥാന്‍ റോയല്‍സിനു നന്നായി ഉപയോഗിക്കാന്‍ സാധിക്കാതെ പോയ മൂന്നാമത്തെ താരം. കഴിഞ്ഞ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 11 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഡെത്ത് ഓവറുകളില്‍ മക്കോയിയുടെ മിന്നുന്ന പ്രകടനം പല തവണ റോയല്‍സിനെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ അദ്ദേഹത്തെ റോയല്‍സ് തീര്‍ത്തും അവഗണിക്കുകയായിരുന്നു. ഒരേയൊരു മല്‍സരത്തില്‍ മാത്രമേ മക്കോയിയെ റോയല്‍സ് കളിപ്പിച്ചിട്ടുള്ളൂ. ഇംപാക്ട് പ്ലെയറായിട്ടായിരുന്നു ഇത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു റോയല്‍സ് പരാജയപ്പെട്ട മല്‍സരത്തിലായിരുന്നു ഇംപാക്ട് പ്ലെയറായി മക്കോയിയെ ഇറക്കിയത്. ഒരോവര്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു വിക്കറ്റും ലഭിക്കേണ്ടതായിരുന്നു. പക്ഷെ സഞ്ജു സാംസണ്‍ സിംപിള്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. അതിനു ശേഷം ഡെത്ത് ഓവറില്‍ മക്കോയിയെ തഴഞ്ഞ സഞ്ജുല്‍ കുല്‍ദിപ് യാദവിന് ഓവര്‍ നല്‍കുയായിരുന്നു.
ഈ ഓവറില്‍ 20ന് മുകളില്‍ റണ്‍സ് താരം വിട്ടുനല്‍കിയതോടെ റോയല്‍സ് തോല്‍വിയിലേക്കു വീഴുകയും ചെയ്തു. സീസണില്‍ റോയല്‍സിന്റെ പ്രധാന വീക്ക്‌നെസായിരുന്നു ഡെത്ത് ഓവറിലെ ബൗളിങ്. എന്നിട്ടും സ്‌പെഷ്യലിസ്റ്റായ മക്കോയിക്കു വേണ്ടത്ര അവസരങ്ങള്‍ ടീം നല്‍കിയില്ല.