Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ക്യാപ്റ്റന്‍ സഞ്ജു സീസണില്‍ വരുത്തിയത് മൂന്ന് തെറ്റുകള്‍! റോയല്‍സ് പുറത്തേക്ക്?

ഐപിഎല്ലില്‍ മികച്ച തുടക്കത്തിനു ശേഷം സീസണിന്റെ രണ്ടാംപകുതിയില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് അടിപതറിയിരിക്കുകയാണ്. പോയിന്റെ പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഏറ്റവുമാദ്യം പ്ലേഓഫിലെത്തുന്ന ടീം റോയല്‍സാവുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ ഏവരും ഉറപ്പിച്ചത്. കാരണം സീസണിന്റെ ആദ്യ പകുതിയില്‍ അത്രയും ഗംഭീരമായിരുന്നു പിങ്ക് ആര്‍മിയുടെ പ്രകടനം.

ആദ്യത്തെ ആറു മല്‍സരങ്ങളില്‍ നാലിലും ജയിച്ച റോയല്‍സ് രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു തോല്‍വിയറിഞ്ഞത്. എന്നാല്‍ അതിനു ശേഷം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലും റോയല്‍സ് പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മാത്രമാണ് അവര്‍ക്കു തോല്‍പ്പിക്കാന്‍ സാധിച്ചത്.

SANJU SAMSON

നിലവില്‍ 11 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ആറു തോല്‍വിയുമടക്കം 10 പോയിന്റോടെ ലീഗില്‍ നാലാംസ്ഥാനത്താണ് റോയല്‍സ്. എന്നാല്‍ വൈകാതെ തന്നെ അവര്‍ ആദ്യ നാലില്‍ നിന്നും പിന്തള്ളപ്പെടും. കാരണം ഒരു മല്‍സരം കുറച്ചു കളിച്ച നാലു ടീമുകളാണ് റോയല്‍സിനു പിറകിലായി പോയിന്റ് പട്ടികയില്‍ തൊട്ടുതാഴെയുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റ് കൊണ്ട് മാത്രമാണ് റോയല്‍സ് ഇപ്പോഴും നാലാംസ്ഥാനത്തു തുടരുന്നത്.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്താവുകയാണെങ്കില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടേണ്ടി വരിക ക്യാപ്റ്റന്‍ സഞ്ജു സാംസണിനായിരിക്കും. കാരണം ഇത്രയും സന്തുലിതമായ ഒരു ടീമിനെ ലഭിച്ചിട്ടും ടീമിനെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു സഞ്ജുവിന്റെ പോരായ്മയായിട്ടായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുക. ഒരുപക്ഷെ അടുത്ത സീസണില്‍ അദ്ദേഹത്തെ മാറ്റി ജോസ് ബട്‌ലറെ പുതിയ നായകനായി റോയല്‍സ് കൊണ്ടു വന്നേക്കുകയും ചെയ്യും.

കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിച്ചപ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ എല്ലാവരും വാഴ്ത്തിയിരുന്നു. പക്ഷെ ഇത്തവണ ടീമിന്റെ മോശം പ്രകടനം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പ്രധാനമായും മൂന്നു തെറ്റുകളാണ് ക്യാപ്റ്റനെന്ന നിലയില്‍ ഇത്തവണ സഞ്ജുവിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ബൗളര്‍മാരെ ഉപയോഗിക്കുന്ന കാര്യത്തില്‍ പലപ്പോഴും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു പിഴവുകള്‍ വരുത്തുന്നതായി കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം കാണാന്‍ സാധിക്കും. മികച്ച ബൗളര്‍മാര്‍ പലരുമുണ്ടെങ്കിലും അവരെ ശരിയായി രീതിയില്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിനു പലപ്പോഴും പിഴയ്ക്കുകയാണ്. ഏറ്റവുമ അവസാനമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു പരാജയപ്പെട്ട മല്‍സരത്തിലും ഇതു കാണാം.

ഇംപാക്ട് പ്ലെയറായി കൊണ്ടു വന്ന വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ്ക്ക് ഒരോവര്‍ മാത്രമേ സഞ്ജു നല്‍കിയുള്ളൂ. മാത്രമല്ല ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തിനു പകരം 19ാം ഓവര്‍ കുല്‍ദിപ് യാദവിനു നല്‍കിയും ക്യാപ്റ്റന്‍ മണ്ടത്തരം കാണിച്ചു. മുന്‍ മല്‍സരങ്ങളിലും ഇതേ രീതിയിലുള്ള ചില അബദ്ധങ്ങള്‍ ബൗളിങ് ചേഞ്ചിന്റെ കാര്യത്തില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു.

ഈ സീസണില്‍ പുതുതുതായി കൊണ്ടു വന്ന ഇംപാക്ട് പ്ലെയര്‍ നിയമം ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തിലും സഞ്ജു സാംസണിനു തിളങ്ങാനായിട്ടില്ല. ഇംപാക്ട് പ്ലെയറായി റോയല്‍സ് പരീക്ഷിക്കുന്നവര്‍ക്കൊന്നും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം. ഒരു കളിക്കാരനു പകര മറ്റൊരു താരത്തെ കൊണ്ടു വരികയെന്ന ഇത്രയും മികച്ചൊരു ഓപ്ഷനുണ്ടായിട്ടും സഞ്ജു എന്തുകെണ്ട് ഇതു മുതലാക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ചോദ്യം.

SANJU SAMSON

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ റിയാന്‍ പരാഗിനെയായിരുന്നു ഇംപാക്ട് പ്ലെയറായി റോയല്‍സ് കൊണ്ടുവന്നത്. സീസണിലെ ലോക തോല്‍വിയായ താരത്തെ എന്തുകണ്ടിട്ടാണ് റോയല്‍സ് ഈ റോളില്‍ ഇറക്കിയതെന്നു പലരും ആശ്ചര്യപ്പെട്ടിരുന്നു. ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ബാറ്റിങിനായി ഡഗൗട്ടില്‍ കാത്തിരിക്കവെയായിരുന്നു പരാഗിനെ ഇവരേക്കാള്‍ മുമ്പ് റോയല്‍സ് ക്രീസിലേക്കയച്ചത്. താരം ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ മൂന്നാമത്തെ പിഴവ് ഡെത്ത് ഓവറുകളില്‍ തന്റെ ബൗളര്‍മാരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നതാണ്. ഈ കാരണത്താലാണ് 200 പ്ലസ് റണ്‍സ് പോലും ഇപ്പോള്‍ പ്രതിരോധിക്കാനാവാതെ റോയല്‍സ് തോല്‍വിയിലേക്കു കൂപ്പുകുത്തുന്നത്.

മുംബൈ ഇന്ത്യന്‍സുമായി വാംഖഡെയില്‍ നടന്ന ഹൈ സ്‌കോറിങ് മല്‍സരത്തില്‍ പേസര്‍ കുല്‍ദീപ് സെന്നിനെയായിരുന്നു ഇംപാക്ട് പ്ലെയറായി റോയല്‍സ് കൊണ്ടുവന്നത്. പക്ഷെ ഒരോവറില്‍ 20 റണ്‍സ് വഴങ്ങിയ ശേഷം പേസര്‍ക്കു സഞ്ജു പിന്നീട് ഓവര്‍ നല്‍കിയില്ല. ഡെത്ത് ഓവറുകളില്‍ എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ സഞ്ജു ദയനീയമായി പരാജയപ്പെടുകയാണ്.

Story first published: Monday, May 8, 2023, 19:27 [IST]
Other articles published on May 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+