For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: യുവിയെ കടത്തിവെട്ടുമോ തിലക്? നാലാം നമ്പറില്‍ കസറും- മൂന്ന് കാര്യം ഒരുപോലെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന യുവതാരങ്ങളിലൊരാളാണ് തിലക് വര്‍മ. മുംബൈ ഇന്ത്യന്‍സിന്റെ ഇടം കൈയന്‍ താരം മധ്യനിരയില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. നിലയുറപ്പിച്ച് കളിക്കാനും അടിച്ചു തകര്‍ത്തുകളിക്കാനും കഴിവുള്ള താരം ബാറ്റിങ്ങില്‍ വലിയ പക്വത കാട്ടുന്നു.

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ തിളങ്ങി വളര്‍ന്നുവന്ന താരം ഇന്ത്യയുടെ സീനിയര്‍ ടീമിലെ നാലാം നമ്പറാണ് നോട്ടമിടുന്നതെന്ന് പറയാം. കൃത്യമായി പറഞ്ഞാല്‍ യുവരാജ് സിങ്ങിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തേക്കെത്താന്‍ കഴിവുള്ളവനാണ് തിലകെന്ന് വിശേഷിപ്പിക്കാം. ഇതിനോടകം മുന്‍ ഇന്ത്യന്‍ ഹീറോ യുവരാജുമായി തിലകിനെ താരതമ്യപ്പെടുത്തുന്നുണ്ട്. യുവരാജ് സിങ് ഒഴിച്ചിട്ട സീറ്റിലേക്ക് ഉത്തമ പകരക്കാരനാവുകയെന്നത് ആര്‍ക്കും എളുപ്പമുള്ള കാര്യമല്ല.

yuvraj singh, tilak varma

എന്നാല്‍ ഏറെക്കുറെ യുവരാജിന്റെ അഭാവം നികത്താന്‍ കഴിവുള്ളവനാണ് തിലക് വര്‍മയെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ യുവിയുടെ ഉത്തമ പകരക്കാരനാണോ തിലക്?. തിലകും യുവരാജും തമ്മിലുള്ള മൂന്ന് പ്രധാന സാമ്യതകള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം ബാറ്റിങ് ശൈലിയാണ്. രണ്ട് പേരും പവര്‍ഹിറ്റര്‍മാരായ ബാറ്റ്‌സ്മാന്‍മാരാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ രണ്ടാള്‍ക്കും കഴിവുണ്ട്. യുവരാജ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഓള്‍റൗണ്ടറാണ്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലേക്കെത്തിക്കുമ്പോള്‍ ഏറ്റവും ഗംഭീര പ്രകടനം കാഴ്ചവെച്ചത് യുവരാജായിരുന്നു. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ളവനായിരുന്നു. സമാന കഴിവുള്ള താരമാണ് തിലക്. സ്പിന്നിനെയും പേസിനെയും ഒരുപോലെ പ്രഹരിച്ചുകളിക്കാന്‍ തിലകിന് സാധിക്കും. യുവരാജിനെക്കാള്‍ നന്നായി ആംഗര്‍ റോള്‍ കളിക്കാന്‍ തിലകിന് കഴിവുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.

യുവരാജിന് ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് തിലകെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ് തിലക്. കൂടാതെ രണ്ട് പേരും സാഹസിക ഷോട്ടുകളേക്കാള്‍ കൂടുതല്‍ മികച്ച ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്നവരാണ്. രണ്ട് പേരും പന്തിന്റെ ടൈമിങ്ങിനെ നന്നായി മുതലാക്കുന്നവരാണ്.

tilak varma

യുവരാജിന് ശേഷം ബാറ്റുകൊണ്ട് മികവ് കാട്ടുന്ന പല മധ്യനിര താരങ്ങളുമുണ്ടായെങ്കിലും പന്തുകൊണ്ടും കസറാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍ ഉണ്ടായില്ലെന്നതാണ് വസ്തുത. ബാറ്റിങ് നിരയില്‍ പന്തെറിയാന്‍ കഴിവുള്ളവരില്ലെന്നത് നിലവിലെ ഇന്ത്യന്‍ ടീമിലുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. യുവരാജിനെപ്പോലെ മികച്ച സ്പിന്നറെന്ന് പറയാനാവില്ലെങ്കിലും സ്പിന്‍ ബൗളറായി തിളങ്ങാന്‍ കഴിവുള്ളവനാണ് തിലക്.

നല്ല പിന്തുണ ലഭിച്ചാല്‍ യുവരാജിനെപ്പോലെ ബൗളറെന്ന നിലയിലും തിലകിനെ ഉപയോഗപ്പെടുത്താം. പ്രധാന സവിശേഷത ടീമിന്റെ ഉത്തരവാദിത്തമേല്‍ക്കാനുള്ള കഴിവാണ്. 2007, 2011 ലോകകപ്പുകളില്‍ യുവരാജ് ഓള്‍റൗണ്ട് പ്രകടനം നടത്തുകയും ടീമിന്റെ ഉത്തരവാദിത്തം സ്വയം തോളിലേല്‍ക്കുകയും ചെയ്യുന്നത് എല്ലാവരും കണ്ടതാണ്. അതുപോലെ തന്നെയാണ് തിലക് വര്‍മയും. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും മുംബൈ ഇന്ത്യന്‍സിലുമെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ തിലകിന് സാധിക്കുന്നുണ്ട്.

വിശ്വസ്തനെന്നതിലുപരിയായി സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന് തിലകിനെ വിശേഷിപ്പിക്കാം. യുവരാജ് ടീമിലുള്ളപ്പോള്‍ സഹതാരങ്ങള്‍ക്ക് ലഭിച്ചിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ തിലക് കളിക്കുമ്പോള്‍ സഹതാരങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ യുവരാജ് സിങ് വലിയ നേട്ടങ്ങളോടെ കരിയര്‍ അവസാനിപ്പിച്ച താരമാണ്. അതേ സമയം തിലകിന്റെ ഇന്ത്യന്‍ കരിയര്‍ ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല. പക്ഷെ നിലവിലെ തിലകിന്റെ പ്രകടനങ്ങള്‍ വലിയ ഉയര്‍ച്ചയിലേക്കെത്തുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്.

40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും ഒമ്പത് വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റും നേടിയ യുവരാജ് 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. തിലക് 25 ഐപിഎല്‍ മത്സരത്തില്‍ നിന്നായി 740 റണ്‍സാണ് നേടിയത്. എന്തായാലും തിലകിന് യുവരാജിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, May 31, 2023, 14:12 [IST]
Other articles published on May 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+