For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഭാവിയിലേക്ക് കണ്ണുനട്ട് മുംബൈ, മൂന്ന് താരങ്ങള്‍ നട്ടെല്ലാവും! ആരൊക്കെയെന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റിക്കി പോണ്ടിങ് തുടങ്ങി പല പ്രമുഖരും കളിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സ് മാത്രമാണ് അഞ്ച് തവണ ഐപിഎല്ലില്‍ കിരീടം ചൂടിയിട്ടുള്ളത്. അഞ്ച് തവണയും നായകസ്ഥാനത്ത് രോഹിത് ശര്‍മയായിരുന്നു. മറ്റാര്‍ക്കും നേടിക്കൊടുക്കാനാവാത്ത നേട്ടമാണ് രോഹിത് മുംബൈക്ക് സമ്മാനിച്ചത്.

എന്നാല്‍ മുംബൈയില്‍ തലമുറ മാറ്റം ആവിശ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ടീമില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ സംഭവിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ ഒഴിവാക്കിയതും കറെന്‍ പൊള്ളാര്‍ഡ് വിരമിച്ചതുമെല്ലാം മുംബൈയുടെ മാറ്റത്തിന്റെ ഭാഗമായിത്തന്നെയായിരുന്നു. അധികം വൈകാതെ നായകന്‍ രോഹിത് ശര്‍മയും പടിയിറങ്ങുമെന്നുറപ്പാണ്. ഇപ്പോള്‍ത്തന്നെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

mumbai indians

ഇപ്പോഴത്തെ മുംബൈ ടീമിലേക്ക് നോക്കുമ്പോള്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് മൂന്ന് പ്രധാന താരങ്ങളെന്ന് പറയാനാവുക. ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ മാറി തല്‍സ്ഥാനത്തേക്ക് ബുംറയെത്തും. എന്നാല്‍ ഭാവിയിലേക്ക് നോക്കുമ്പോള്‍ മുംബൈയുടെ നട്ടെല്ലാവുക ആരൊക്കെയായിരിക്കും. ഈ മൂന്ന് പേരുടെ അഭാവം നികത്തുന്ന മുംബൈയുടെ ഭാവിയിലെ ത്രിമൂര്‍ത്തികള്‍ ആരൊക്കെയാണെന്ന് നോക്കാം.

തിലക് വര്‍മയാണ് ഇതിലെ പ്രധാനി. ഭാവിയിലെ മുംബൈയുടെ പ്രധാന ബാറ്റ്‌സ്മാനായി തിലക് മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വളരെ പക്വതയോടെയാണ് കളിക്കുന്നത്. അതിവേഗത്തില്‍ ബാറ്റ് ചെയ്യാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള തിലക് ഇന്ത്യയുടെ ഇതിഹാസമായിത്തന്നെ വളരാന്‍ കഴിവുള്ള താരമാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് വലിയ പ്രതീക്ഷ തിലകില്‍വെച്ചിട്ടുണ്ട്.

സുരേഷ് റെയ്‌നക്ക് ശേഷം ഐപിഎല്ലില്‍ അതേ നിലയിലേക്കുയരാന്‍ കഴിവുള്ള താരമെന്നാണ് തിലകിനെ വിശേഷിപ്പിക്കുന്നത്. മുംബൈയുടെ കിരീട നേട്ടങ്ങളില്‍ പ്രധാനിയായിരുന്ന ലസിത് മലിംഗക്ക് ഉത്തമ പകരക്കാരനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മതീഷ പതിരണയെ സിഎസ്‌കെ സ്വന്തമാക്കിയപ്പോള്‍ സിഎസ്‌കെയുടെ നട്ടെല്ലായിരുന്ന സുരേഷ് റെയുടെ ഉത്തമ പകരക്കാരനെന്ന് വിളിക്കാവുന്ന തിലകിനെ മുംബൈയും സ്വന്തമാക്കിയെന്നതാണ് കൗതുകം.

രണ്ടാമത്തെ താരം കാമറൂണ്‍ ഗ്രീനാണ്. ഓസ്‌ട്രേലിയക്കാരനായ പേസ് ഓള്‍റൗണ്ടര്‍ക്ക് വലിയ ഭാവിയാണ് മുംബൈ കല്‍പ്പിക്കുന്നത്. കറെന്‍ പൊള്ളാര്‍ഡിന്റെ വിടവ് നികത്തുന്ന ഓള്‍റൗണ്ടറാണ് ഗ്രീന്‍. ഓപ്പണര്‍ റോള്‍ മുതല്‍ ഫിനിഷര്‍ റോള്‍വരെ നന്നായി കൈകാര്യം ചെയ്യാന്‍ ഗ്രീനിന് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ മുംബൈക്കായി ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും ഫിനിഷിങ്ങിലുമെല്ലാം ഗ്രീന്‍ കസറിയിരുന്നു.

tim david

മുംബൈക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് ഗ്രീന്‍. അവസാന ലേലത്തില്‍ മുംബൈ 17.5 കോടിക്കാണ് ഗ്രീനിനെ ഒപ്പം കൂട്ടിയത്. അത് ദീര്‍ഘ കാലത്തേക്ക് മുന്നില്‍ കണ്ടിട്ട് തന്നെയാണെന്നുറപ്പ്. 23 വയസ് മാത്രം പ്രായമുള്ള ഗ്രീന്‍ പന്തുകൊണ്ടും ടീമിനായി കസറുന്നു. ഭാവിയില്‍ മുംബൈയുടെ നട്ടെല്ലായി ഗ്രീന്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

മൂന്നാമത്തെ താരം ടിം ഡേവിഡാണ്. മുംബൈക്ക് എല്ലാക്കാലത്തും വിശ്വസ്തനായ ഒരു ഫിനിഷറുണ്ടായിരുന്നു. മറ്റ് താരങ്ങളെക്കാള്‍ ശാരീരികമായി കരുത്തുള്ള താരത്തെയാണ് ഈ റോളിലേക്ക് മുംബൈ എപ്പോഴും പരിഗണിക്കാറ്. ഏറെ നാള്‍ കറെന്‍ പൊള്ളാര്‍ഡ് ഭംഗിയായി നിര്‍വഹിച്ച റോളാണത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി അസാധ്യമെന്ന് തോന്നിക്കുന്ന വിജയലക്ഷ്യം മറികടക്കാന്‍ ഒരു ബാറ്റ്‌സ്മാന്‍ അത്യാവശ്യമാണ്.

ഈ റോളിലേക്കാണ് മുംബൈ ടിം ഡേവിഡിനെ പരിഗണിക്കുന്നത്. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഡേവിഡ് അനായാസം സിക്‌സര്‍ പറത്താന്‍ ശേഷിയുള്ളവനാണ്. താരത്തിന്റെ പ്രകടന മികവ് ഈ സീസണിലൂടെത്തന്നെ എല്ലാവരും കണ്ടതാണ്. ഫിനിഷര്‍ റോളില്‍ മുംബൈക്കൊപ്പം വലിയ കരിയര്‍ തന്നെ ടിം ഡേവിഡ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Story first published: Thursday, May 11, 2023, 15:41 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+