Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ സ്വന്തം ചാരു, കോളേജിലെ ബന്ധം വിവാഹത്തിലേക്ക്- ഹീറോയുടെ പ്രണയ കഥയിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമല്ലെങ്കിലും ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് ആരാധകരേറെയാണ്. 2018 ഡിസംബര്‍ 22നായിരുന്നു മലയാളി താരത്തിന്റെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ചാരുലത രമേഷിനെ സഞ്ജു വിവാഹം ചെയ്തത്.

പൊതുവേ അധികം സംസാരിക്കാത്ത വ്യക്തിയാണ് സഞ്ജു. പഠന കാലത്ത് തന്നെ സൂപ്പര്‍ ക്രിക്കറ്റ് താരമായി മാറാനും എല്ലാവരുടെയും ശ്രദ്ധ നേടാനും സഞ്ജുവിനായിരുന്നു. കോളേജില്‍ പഠിച്ചപ്പോള്‍ അധികനാളും ക്ലാസിലെത്താന്‍ സഞ്ജുവിനായിരുന്നില്ല. ക്രിക്കറ്റിലെ തിരക്ക് തന്നെയായിരുന്നു അതിന് കാരണം. എന്നാല്‍ കോളേജിലെ പ്രണയിനിയെയാണ് സഞ്ജു വിവാഹം ചെയ്തത്.

sanju samson

അധികം സംസാരിക്കാത്ത സഞ്ജുവും ചാരുലതയും തമ്മിലുള്ള പ്രണയ കഥയിതാ. തിരുവനന്തപുരംകാരിയാണ് ചാരു. ആര്യ സെന്‍ഡ്രല്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ചാരു മാര്‍ ഇവാനിയസ് കോളേജിലാണ് കെമിസ്ട്രിയിലെ തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്. സഞ്ജുവിന്റെയും കോളേജ് മാര്‍ ഇവാനിയസായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും സൗഹൃദത്തിലേക്കാവുന്നതും പിന്നീട് വിവാഹത്തിലേക്കെത്തുന്നതും.

മാര്‍ ഇവാനിയസിലെ പഠനത്തിന് ശേഷം ചാരു ലൊയോള കോളേജില്‍ ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. കോളേജില്‍ പഠിക്കുമ്പോള്‍ത്തന്നെ ക്രിക്കറ്റ് താരമെന്ന പേരെടുക്കാനും ശ്രദ്ധിക്കപ്പെടാനും സഞ്ജുവിനായിരുന്നു. അതുകൊണ്ട് തന്നെ വലിയ ആരാധകര്‍ കോളേജ് കാലത്തുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ചാരുവിനെ കണ്ടപ്പോള്‍ത്തന്നെ സഞ്ജുവിന് പ്രണയം തോന്നിയിരുന്നു. എന്നാല്‍ നേരിട്ട് പ്രണയം പറയാന്‍ അദ്ദേഹം ഭയപ്പെട്ടു.

അതുകൊണ്ട് തന്നെ ഫേസ്ബുക്കില്‍ ചാരുവിന് ഫ്രണ്ട് റിക്വസ്റ്റിടുകയാണ് സഞ്ജു ആദ്യം ചെയ്തത്. ഇതിലൂടെ പതിയെ സൗഹൃദത്തിലായ ശേഷം സഞ്ജു തന്റെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു. ആദ്യം പ്രതികരിക്കാതിരുന്ന ശേഷം ചാരുവും തന്റെ ഇഷ്ടം വെളിപ്പെടുത്തി. ഈ ബന്ധം അഞ്ച് വര്‍ഷത്തോളം നീണ്ടുപോയ ശേഷമാണ് വിവാഹത്തിലേക്കെത്തിയത്.

ഇരുവരും പ്രണയ ബന്ധം വീട്ടില്‍ ധരിപ്പിച്ചപ്പോള്‍ കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. സഞ്ജു ക്രിസ്ത്യന്‍ മത വിഭാഗത്തിലുള്ളയാളാണ്. ചാരു ഹിന്ദുവും നായര്‍ കുടുംബാംഗവുമാണ്. അത്യാഡംഭര പൂര്‍വ്വമാണ് വിവാഹം നടന്നതെങ്കിലും സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. മുന്‍ ഇന്ത്യന്‍ ഇതിഹാസവും നിലവിലെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് സഞ്ജുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റ് താരങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവര്‍ക്കായി സഞ്ജു പ്രത്യേക വിവാഹ സല്‍ക്കാരം പിന്നീട് ഒരുക്കിയിരുന്നു. സഞ്ജുവിന്റെ വിവാഹ സമയത്ത് ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലായതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്. അന്ന് ദ്രാവിഡിന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്.

sanju samson

ഇരുവരും വിവാഹിതരായിട്ട് നാല് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സഞ്ജു ഇപ്പോഴും ക്രിക്കറ്റ് തിരക്കുകളുമായി മുന്നോട്ട് പോവുമ്പോള്‍ ചാരു ബിസിനസിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്. ഇരുവരും പ്രണയബന്ധം പരസ്യമാക്കിയിരുന്നില്ല. വിവാഹത്തിനോട് അനുബന്ധിച്ചാണ് ഇരുവരുടെയും പ്രണയം എല്ലാവരും അറിഞ്ഞത്.

ഐപിഎല്‍ 16ാം സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം നിലവില്‍ സഞ്ജു നാട്ടിലാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടമില്ല. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിക്കുന്നുണ്ട്. ഇതില്‍ സഞ്ജുവിന് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പിലും ലോകകപ്പിലും സഞ്ജു കളിക്കാന്‍ സാധ്യത കുറവാണ്.

Story first published: Sunday, June 4, 2023, 19:16 [IST]
Other articles published on Jun 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+