Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്രായം 23 മാത്രം, ഗില്ലിന്റെ ആസ്തി കണ്ണുതള്ളിക്കും! കാര്‍ ശേഖരവും നിരവധി

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍ സ്റ്റാറെന്ന നിലയിലേക്ക് വളരുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ശ്രദ്ധ നേടി ഇപ്പോള്‍ ഇന്ത്യക്കായും ഐപിഎല്ലിലും ഒരുപോലെ വിസ്മയിപ്പിക്കുകയാണ് അദ്ദേഹം. 23കാരനായ താരം ഇതിനോടകം തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു. വിരാട് കോലിക്ക് ശേഷം അടുത്ത സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം ഗില്ലിനാണ്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ നട്ടെല്ലായി മാറിക്കഴിഞ്ഞ ശുബ്മാന്‍ ഗില്ലിന്റെ ആസ്തി അറിയാമോ?. പ്രതിമാസം എത്ര രൂപ ലഭിക്കും? എല്ലാം അറിയാം. 2018ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ അംഗമായിരുന്നു ശുബ്മാന്‍ ഗില്‍. ഈ ടൂര്‍ണമെന്റിലെ താരവും ഗില്ലായിരുന്നു. 2023ലെ കണക്കുകള്‍ പ്രകാരം ഗില്ലിന്റെ ആസ്തി 32 കോടിയാണ്.

shubman gill

ഐപിഎല്‍, ബിസിസി ഐ, ബ്രാന്റ് അംബാസഡര്‍ പ്രതിഫലം, പരസ്യ പ്രതിഫലം എന്നിവയെല്ലാം കൂട്ടിയിട്ടുള്ള ആസ്തിയാണിത്. അതിവേഗം ആസ്തി ഉയരുന്ന താരങ്ങളിലൊരാളാണ് ഗില്‍. 2021ല്‍ 21 കോടിയായിരുന്നു ആസ്തി. 2021ല്‍ അത് 24 കോടിയും 2022ല്‍ അത് 27 കോടിയും 2023ല്‍ 31 കോടിയുമായി ഉയര്‍ന്നു. ഇപ്പോള്‍ സൂപ്പര്‍ താര പദവിയിലേക്കെത്തിയതോടെ പുതിയ കരാറുകള്‍ ഒപ്പിടാന്‍ തയ്യാറെടുക്കുകയാണ് ഗില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കരിയര്‍ തുടങ്ങിയ ശുബ്മാന്‍ ഗില്ലിന് 2018 മുതല്‍ 2021വരെ 1.8 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തിയ ഗില്ലിന് ലഭിക്കുന്ന പ്രതിഫലം 8 കോടിയാണ്. അടുത്ത മെഗാ ലേലത്തില്‍ ഗുജറാത്ത് 10 കോടിക്ക് മുകളിലെങ്കിലും പ്രതിഫലം ഗില്ലിന് നല്‍കേണ്ടി വരും. ഗുജറാത്ത് കൈവിട്ടാല്‍ ലേലത്തില്‍ റെക്കോഡ് തുക നേടാന്‍ സാധ്യതയുള്ള താരമാണ് ശുബ്മാന്‍.

പ്രതിമാസം ഇപ്പോള്‍ 70 ലക്ഷത്തിന് മുകളിലാണ് ശുബ്മാന്‍ ഗില്ലിന്റെ പ്രതിഫലം. നിലവില്‍ ബിസിസി ഐയുടെ ബി കരാറിലാണ് ഗില്ലുള്ളത്. പ്രതിവര്‍ഷം 3 കോടി രൂപ ഗില്ലിന് ഇപ്പോള്‍ ബിസിസി ഐയില്‍ നിന്ന് ലഭിക്കും. അധികം വൈകാതെ എ ഗ്രേഡിലേക്ക് ഗില്‍ എത്തിയേക്കും. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായ ഗില്ലിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ എ പ്ലസ് ഗ്രേഡിലേക്ക് ഉയരാനാവുമെന്നുറപ്പ്.

എ ഗ്രേഡിലെത്തിയാല്‍ അഞ്ച് കോടിയും എ പ്ലസിലെത്തിയാല്‍ 7 കോടിയും പ്രതിഫലമായി ലഭിക്കും. ഇതിലേക്കെത്താന്‍ ഗില്ലിന് അധികം വൈകേണ്ടി വരില്ലെന്നുറപ്പ്. 23 വയസിനുള്ളില്‍ നിരവധി ബ്രാന്റുകളുടെ അംബാസഡറാവാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഐടിസി, ഫിയാമ മെന്‍, വിങ്‌സ്, മസ്‌ക്ലിബ്ലേസ്, മൈ11 സര്‍ക്കിള്‍, ദി സ്ലീപ് കമ്പനി, സിയറ്റ്, ഗില്ലറ്റി ഇന്ത്യ, ഭാരത് പേ, ആക്കോ എന്നിവയെല്ലാമാണ് പ്രധാന ബ്രാന്റുകള്‍.

shubman gill

നിരവധി ബ്രാന്റുകളുടെ പരസ്യ മോഡലും ഗില്ലാണ്. ഇതിലൂടെയും വലിയ പ്രതിഫലം താരത്തെ തേടിയെത്തുന്നു. അത്യാഡംഭര ജീവിതമാണ് ഗില്‍ നയിക്കുന്നത്. ഒഴിവു സമയങ്ങള്‍ ലോങ് ഡ്രൈവുകളെ ഇഷ്ടപ്പെടുന്ന ഗില്‍ കടുത്ത വാഹന പ്രേമിയുമാണ്. അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ബൈക്കുകളുടെയും കാറുകളുടെയും വലിയ ശേഖരവുമുണ്ട്. റേഞ്ചറോവര്‍ എസ് യുവി, മെഴ്‌സിഡസ് ബെന്‍സി സി ക്ലാസ്, മഹീന്ദ്ര ഥാര്‍ എന്നിവയെല്ലാമാണ് പ്രധാന വാഹനങ്ങള്‍.

സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് ഗില്‍. ഗില്ലിന്റെ കാമുകിയെന്ന നിലയില്‍ സാറാ അലി ഖാന്‍, സാറ ടെണ്ടുല്‍ക്കര്‍ എന്നിവരെയാണ് പറയുന്നത്. ഇതില്‍ ശരിയായ പ്രണയ ബന്ധമേതെന്ന് ഗില്‍ മനസ് തുറന്നിട്ടില്ല. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ വിരാട് കോലിയുടെയൊക്കെ സാമ്പത്തിക നിലയോടൊപ്പം നില്‍ക്കുന്ന അവസ്ഥയിലേക്കെത്താന്‍ ഗില്ലിന് സാധിച്ചേക്കും.

Story first published: Saturday, May 27, 2023, 16:51 [IST]
Other articles published on May 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+