For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വിമര്‍ശകര്‍ കാണു സഞ്ജുവിന്റെ ആസ്തി, മാസ വരുമാനം കോടികള്‍! 2023ലെ കണക്കിതാ

ജയ്പൂര്‍: കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിന് അവസരം കുറവാണെങ്കിലും വലിയ ആരാധക പിന്തുണ അദ്ദേഹത്തിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം ഉണ്ടായിട്ടും നായകനായി സഞ്ജുവിനെയാണ് രാജസ്ഥാന്‍ നിയോഗിച്ചത്. 15ാം സീസണില്‍ ടീമിനെ ഫൈനല്‍ കളിപ്പിക്കാനും സഞ്ജുവിനായി.

നിലവിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. എന്നിട്ടും സഞ്ജുവിന് വിരോധികള്‍ ഏറെയാണ്. നോര്‍ത്ത് ലോബികളുടെ വിമര്‍ശനങ്ങള്‍ എപ്പോഴും സഞ്ജുവിനെ വേട്ടയാടാറുണ്ട്. എന്നാല്‍ ഈ വിമര്‍ശകരുടെയെല്ലാം കണ്ണുതള്ളിക്കുന്ന വളര്‍ച്ചയാണ് സഞ്ജുവിനുള്ളത്. താരത്തിന്റെ ആസ്തി വിമര്‍ശകര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കോടികളുടെ ആസ്തി മാത്രമല്ല നിരവധി കാര്‍ കളക്ഷനും സഞ്ജുവിനുണ്ട്.

sanju samson

സഞ്ജുവിന്റെ ആസ്തി 75 കോടിക്ക് മുകളിലാണ്. ഒരു സീസണിലെ ഐപിഎല്ലില്‍ നിന്ന് 14 കോടിയാണ് താരത്തിന് ലഭിക്കുന്നത്. താരത്തിന്റെ ഒരു മാസത്തെ പ്രതിഫലം പരിഗണിച്ചാല്‍ ഒരുകോടിക്ക് മുകളിലാണ്. 2018ല്‍ സഞ്ജുവിന്റെ ആസ്തി 20 കോടിയായിരുന്നു. 2019ല്‍ അത് 27 കോടിയായും 2020ല്‍ 37 കോടിയായും 2021ല്‍ 47 കോടിയായും ഉയര്‍ന്നു. 2022ല്‍ അത് 61 കോടിയായി. ഇപ്പോള്‍ 75 കോടിക്ക് മുകളിലും.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇനിയും സഞ്ജു തുടര്‍ന്നേക്കും. അതുകൊണ്ട് തന്നെ അധികം വൈകാതെ 100 കോടി ആസ്തിയിലേക്ക് സഞ്ജു എത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 2012ല്‍ കെകെആര്‍ സഞ്ജുവിനെ വാങ്ങുന്നത് 8 ലക്ഷം രൂപക്കാണ്. 2013ല്‍ 10 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ സ്വന്തമാക്കിയത്. 2014, 2015ല്‍ 4 കോടിയായി ഇത് ഉയര്‍ന്നു.

2018ല്‍ താരത്തിന്റെ പ്രതിഫലം 8 കോടിയായി ഉയര്‍ന്നു. 2021 വരെ ഇതേ പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2022ല്‍ സഞ്ജുവിനെ നിലനിര്‍ത്തിയത് 14 കോടിക്കാണ്. ഓരോ സീസണിന് ശേഷവും വലിയ വര്‍ധനവ് പ്രതിഫലത്തില്‍ നേടിയെടുക്കാന്‍ സഞ്ജുവിന് സാധിച്ചു. ബിസിസി ഐ കരാറില്‍ സി വിഭാഗത്തില്‍ സഞ്ജുവുമുണ്ട്. ഇതിലൂടെ ഒരുകോടി രൂപയാണ് പ്രതിവര്‍ഷം സഞ്ജുവിന് പ്രതിഫലമായി ലഭിക്കുന്നത്.

വിഴിഞ്ഞത്ത് അത്യഡംഭര ഭവനത്തിലാണ് സഞ്ജു താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് ഇവിടെയാണ്. ഇതിനോടകം നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കൊക്കാബുറ സ്‌പോര്‍ട്‌സ്, എസ്എസ്, ഹീല്‍, ഗില്ലറ്റി ഇന്ത്യ, ഭാരത് പേ, മെഫാബ് 11 എന്നിവയുടെയെല്ലാം ബ്രാന്റ് അംബാസഡറാണ് സഞ്ജു. അടുത്തിടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അംബാസഡറാവാനും സഞ്ജുവിനായി.

sanju samson

റിയല്‍ എസ്റ്റേറ്റ് ബിസിനസും സഞ്ജുവിന്റെ പേരിലുണ്ട്. വാഹന പ്രേമിയായ സഞ്ജുവിന്റെ കൈയില്‍ നിരവധി അത്യാഡംഭര വാഹനങ്ങളുമുണ്ട്. 70ലക്ഷത്തിന് മുകളില്‍ വില വരുന്ന ഔഡി എ6, ബിഎംഡബ്ലു 5 സീരിസ് എന്നിവയ്ക്ക് പുറമെ 80 ലക്ഷത്തിലധികം വിലവരുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സും 1 കോടിക്ക് മുകളില്‍ വില വരുന്ന മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് വാഹനവും സഞ്ജുവിന്റെ പേരിലുണ്ട്.

ഇന്ത്യന്‍ ടീമില്‍ കൂടി സജീവമായാല്‍ സഞ്ജുവിന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും. 2024 പിന്നിടുമ്പോഴേക്കും താരത്തിന്റെ ആസ്തി 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. കേളത്തിലെ കായിക മേഖലയിലെ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. 2024ലെ ടി20 ലോകകപ്പില്‍ സഞ്ജു കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Monday, May 8, 2023, 12:30 [IST]
Other articles published on May 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+