For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍സിബിയില്‍ അഴിച്ചുപണി വേണം, ആദ്യ ഒഴിവാക്കേണ്ടത് ഇവരെ!

ഐപിഎല്ലില്‍ തുടര്‍ച്ചയായി 16ാം വര്‍ഷവും കിരീടമില്ലാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വെറുംകൈയോടെ പടിയിറങ്ങിയിരിക്കുകയാണ്. ഈ സീസണില്‍ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് തീര്‍ച്ചയായും അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഫഫ് ഡുപ്ലെസിയും സംഘവും.

പക്ഷെ പ്ലേഓഫിലേക്കുളള അവസാന കടമ്പയില്‍ തട്ടി റോയല്‍സ് വീഴുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാനത്തെ മല്‍സരത്തില്‍ ജയമായിരുന്നു പ്ലേഓഫിലെത്താന്‍ ആര്‍സിബിക്കു വേണ്ടിയിരുന്നത്. പക്ഷെ ഈ മല്‍സരത്തില്‍ പരാജയമേറ്റു വാങ്ങിയതോടെ ആര്‍സിബിയുടെ ചീട്ട് കീറുകയായിരുന്നു.

rcb

ദുര്‍ബലമായ മധ്യനിരയും മൂര്‍ച്ച കുറഞ്ഞ ബൗളിങ് ആക്രമണവുമാണ് ഈ സീസണില്‍ അവര്‍ക്കു പുറത്തേക്കു വഴി തുറന്നത്. ഡുപ്ലെസി, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരുപ്പെട്ട ടോപ് ത്രീയെ അമിതമായി ആശ്രയിച്ചതാണ് ഇത്തവണ ആര്‍സിബിക്കു തിരിച്ചടിയായത്. ബൗളിങില്‍ മുഹമ്മദ് സിറാജിനെ മാറ്റിനിര്‍ത്തിയാല്‍ വിക്കറ്റെടുക്കാന്‍ ശേഷിയുളള മറ്റൊരു ബൗളര്‍ ഇല്ലാതെ പോയതും ആര്‍സിബിക്കു ക്ഷീണമായി. അടുത്ത സീസണില്‍ ഈ കുറവുകള്‍ പരിഹരിച്ച് ശക്തമായി തിരിച്ചുവരാനായിരിക്കും ആര്‍സിബിയുടെ ശ്രമം.

ഈ സീസണില്‍ ടീമിലുണ്ടായിരുന്ന ചിലരെ ആര്‍സിബി ഒഴിവാക്കേണ്ടത് വളര പ്രധാനമാണ്. ആരൊക്കെയാണ് ഇവരെന്നു നോക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അനൂജ് റാവത്താണ് ഇവരിലൊരാള്‍. മധ്യനിരയിലായിരുന്നു താരത്തെ ആര്‍സിബി പരീക്ഷിച്ചത്. പക്ഷെ ബാറ്റിങില്‍ റാവത്ത് ക്ലിക്കായില്ല.

17 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 220 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. സ്‌ട്രൈക്ക് റേറ്റും മോശമായിരുന്നു. ആര്‍സിബിക്കൊപ്പം റാവത്തിന്റെ തുടര്‍ച്ചയായ മൂന്നാം സീസണായിരുന്നു ഇത്. ഇനിയും താരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് അബദ്ധമായിരിക്കും. അതുകൊണ്ടു തന്നെ റാവത്തിനെ സീസണിനു ശേഷം ഒഴിവാക്കുന്നതായിരിക്കും ഉചിതം.

മധ്യനിര ബാറ്റര്‍ മഹിപാല്‍ ലൊംറോറാണ് ആര്‍സിബി ടീമില്‍ അടുത്ത സീസണില്‍ ആവശ്യമില്ലാത്ത രണ്ടാമത്തെയാള്‍. ഈ സീസണില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രശനം തന്നെയായിരുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും 16.88 ശരാശരിയില്‍ 135 റണ്‍സ് മാത്രമാണ് ലൊംറോറിനു സ്‌കോര്‍ ചെയ്യാനായത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെട്ടിരുന്നുള്ളൂ. ലൊംറോറിനു പകരം പുതിയ സീസണിലേക്കു മറ്റൊരു മികച്ച ഇന്ത്യന്‍ താരത്തെ കൊണ്ടു വരാനായിരിക്കണം ആര്‍സിബി ശ്രമിക്കേണ്ടത്.

വെറ്ററന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ നിന്നും ആദ്യം പുറത്താക്കേണ്ട താരം. കഴിഞ്ഞ സീസണില്‍ പല തകര്‍പ്പന്‍ പ്രകടനങ്ങളും നടത്തിയ ഡിക്കെ ഇത്തവണ ആര്‍സിബിയിലെ ഏറ്റവും വലിയ ദുരന്തമായി തീര്‍ന്നു. ഈ സീസണില്‍ ഡിക്കെയെ നിലനിര്‍ത്തിയത് ആര്‍സിബിയുടെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ്. കഴിഞ്ഞ തവണ ഫിനിഷറായി തിളങ്ങിയ കാര്‍ത്തിക് 16 മല്‍സരങ്ങളില്‍ നിന്നും 183 ശരാശരിയോടെ 330 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

പക്ഷെ ഈ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും കാര്‍ത്തികിന് ആകെ നേടാനായത് 140 റണ്‍സ് മാത്രമാണ്. നാലു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഡെക്കായ താരമന്ന നാണക്കേടും ഡിക്കെയെ തേടിയെത്തിയിരുന്നു. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റിനു പിന്നിലും ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അവസാനത്തെ മല്‍സരങ്ങളില്‍ ഡിക്കെയെ മാറ്റി പകരം അനൂജ് റാവത്തിനു വിക്കറ്റ് കീപ്പിങിന്റെ ചുമതലകള്‍ നല്‍കിയത്.

Story first published: Tuesday, May 23, 2023, 14:10 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+