For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇങ്ങനെയും പ്രണയമോ?, ജഡേജയെന്നാല്‍ റിവാബക്ക് ജീവന്‍! അറിയണം ഈ കഥ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാനിക്കുമ്പോള്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. ഫൈനലില്‍ ജഡേജയുടെ സൂപ്പര്‍ ബാറ്റിങ്ങിലാണ് സിഎസ്‌കെ കിരീടത്തില്‍ മുത്തമിട്ടത്. അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും പറത്തിയാണ് ജഡേജ സിഎസ്‌കെയ്ക്ക് അത്ഭുത ജയം സമ്മാനിച്ചത്. ജഡേജ വീരഗാഥ രചിക്കുമ്പോള്‍ ഗ്യാലറിയില്‍ നിറ കണ്ണുകളോടെ അദ്ദേഹത്തിന്റെ ഭാര്യ റിവാബ ജഡേജയുണ്ടായിരുന്നു.

സിഎസ്‌കെയുടെ വിജയത്തിന് പിന്നാലെ മൈതാനത്തിലേക്കെത്തിയ റിവാബ ജഡേജയുടെ കാലില്‍ തൊട്ട് വണങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ജഡേജയെ സ്‌നേഹത്തോടെ വാരിപ്പുണര്‍ന്നത്. ജഡേജയെന്നാല്‍ റിവാബക്ക് എല്ലാമെല്ലാമാണ്. കോടീശ്വരിയായ റിവാബ രാഷ്ട്രീയത്തിലും സജീവമാണ്. വലിയ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച റിവാബ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ പ്രണയിച്ചത് മനോഹരമായ സംഭവമാണ്.

ravindra jadeja, rivaba jadeja

ജഡേജ സൂപ്പര്‍ താരമായി മാറുന്നതിന് മുമ്പുതന്നെ റിവാബ അദ്ദേഹത്തെ ഹൃദയത്തിലേക്കാവാഹിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ കഥയെക്കുറിച്ച് എല്ലാമറിയാം. ബിസിനസ്സുകാരനായ ഹര്‍ദേവ് സിങ് സോളങ്കിയുടെയും റെയില്‍വേ ഉദ്യോഗസ്ഥ പ്രഫുല്ലാബ സോളങ്കി എന്നിവരുടെ മകളായാണ് റിവാബ ജനിച്ചത്. ബാല്യകാലം മുതല്‍ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാട് റിവാബക്ക് ഉണ്ടായിരുന്നു.

ജഡേജയുടെ സഹോദരിയുടെ സുഹൃത്തായിരുന്നു റിവാബ. ഒരു പരിപാടിയില്‍ വെച്ചാണ് ജഡേജ ആദ്യമായി റിവാബയെ കാണുന്നത്. അന്ന് തന്നെ റിവാബ ജഡേജയുടെ ഹൃദയത്തില്‍ കയറിയിരുന്നു. ഇവിടെവെച്ച് സൗഹൃദത്തിലായ ഇരുവരും നീണ്ട നാള്‍ ഈ സൗഹൃദം തുടര്‍ന്നു. വര്‍ഷങ്ങളോളം ഡേറ്റ് ചെയ്തതിന് ശേഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. റിവാബയായിരുന്നു തന്റെ പ്രണയം ആദ്യം വെളിപ്പെടുത്തിയത്.

ജഡേജക്കും 100 വട്ടം സമ്മതമാണെന്ന് അറിയിച്ചതോടെ 2016 ഫെബ്രുവരി 5ന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ഇതേ വര്‍ഷം ഏപ്രില്‍ 17നാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളുമായിരുന്നു വിവാഹ ചടങ്ങുകളില്‍ ഉണ്ടായിരുന്നത്. നിദ്യാനയെന്ന പേരുള്ള മകളും ഇരുവര്‍ക്കുമുണ്ട്. രണ്ട് പേരും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. യാത്രകളുടെ ചിത്രങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.

rivaba jadeja

രണ്ട് പേരും തങ്ങളുടേതായ മേഖലയില്‍ തിരക്കിലായതിനാല്‍ കൂടിക്കാഴ്ചകള്‍ വളരെ കുറവാണ്. ഭാര്യയുടെ രാഷ്ട്രീയ ജീവിതത്തിന് പൂര്‍ണ്ണ പിന്തുണയാണ് ജഡേജ നല്‍കുന്നത്. പ്രചാരണത്തിനടക്കം ജഡേജ ഇറങ്ങിയിരുന്നു. എങ്കിലും ദിവസവും രണ്ട് തവണയെങ്കിലും ഇരുവരും ഫോണില്‍ വീഡിയോ കോള്‍ ചെയ്ത് സംസാരിക്കും. തിരക്കുകള്‍ക്കിടയിലും പ്രണയം കാത്തുസൂക്ഷിക്കുന്ന ക്യൂട്ട് കപ്പിള്‍സാണ് ഇരുവരുമെന്ന് പറയാം.

ജഡേജയ്‌ക്കെതിരേ വിമര്‍ശനങ്ങളുയരുമ്പോഴെല്ലാം റിവാബ ശക്തമായ പ്രതിരോധം തീര്‍ത്ത് രംഗത്തെത്താറുണ്ട്. കഴിഞ്ഞിടെ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും തമ്മില്‍ ഉടക്കിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ കൂടുതല്‍ പേരും ധോണിയെ പിന്തുണക്കുകയും ജഡേജയും വിമര്‍ശിക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഇതിനെതിരേ ശക്തമായി പ്രതികരിച്ച് റിവാബ രംഗത്തെത്തിയിരുന്നു.

തന്റെ ഭര്‍ത്താവിനെതിരേ ഉയരുന്ന ആരോപണങ്ങളിലെല്ലാം രൂക്ഷ ഭാഷയില്‍ത്തന്നെ പ്രതിരോധിച്ച് റിവാബയെത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ പല സൂപ്പര്‍ താരങ്ങളെക്കാളും ആസ്തി റിവാബക്കുണ്ട്. എന്നാല്‍ അത്യാഡംഭര ജീവിത ശൈലിയല്ല ജഡേജയും ഭാര്യയും പിന്തുടരുന്നത്. മറ്റ് താരങ്ങളെപ്പോലെ വാഹനങ്ങളോട് അധിക പ്രേമം ജഡേജക്കില്ല. അതുകൊണ്ട് തന്നെ ഗ്യാരേജില്‍ വാഹനങ്ങളുടെ വലിയ ശേഖരവുമില്ല.

ജഡേജയുടെ ഐപിഎല്ലിലെ മത്സരങ്ങള്‍ കാണാന്‍ റിവാബയെത്തുന്നത് തന്നെ അപൂര്‍വ്വമായാണ്. തന്റേതായ മേഖലയിലെ തിരക്കുതന്നെയാണ് ഇതിന് കാരണം. ജഡേജയെ ജീവനുതുല്യം സ്‌നേഹിക്കുന്ന റിവാബക്ക് സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയുണ്ട്. ഇരുവരുടെയും ദാമ്പത്യം പ്രണയ മധുരമായ തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, June 2, 2023, 12:45 [IST]
Other articles published on Jun 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+