For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അഞ്ചു ടീമിനു തുല്യ പോയിന്‍റ് ! പ്ലേഓഫില്‍ ആരൊക്കെ? സാധ്യത അറിയാം

ഐപിഎല്ലിന്റെ 11ാം റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കാനിരിക്കെ ഒരു ടീം പോലും പോലും ഇനിയും പ്ലേഓഫിലെത്തിയിട്ടില്ലെന്നു കാണാം. മാത്രമല്ല 10 ടീമുകള്‍ക്കും ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷയുണ്ടെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. അപൂര്‍വ്വമായി മാത്രമേ ഇത്രയും വീറുറ്റ പോരാട്ടം ടീമുകള്‍ തമ്മില്‍ കാണാറുള്ളൂ. അതുകൊണ്ടു തന്നെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സീസണുകളിലൊന്നായി ഇത്തവണത്തേത് മാറിക്കൊണ്ടിരിക്കുകയാണ്.

നിരവധി മല്‍സരങ്ങളില്‍ അവസാന ഓവറുകളിലും അവസാന ബോളുകളിലുമാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. ഏറ്റവും അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള കളിയിലും അവസാന ബോളിലായിരുന്നു കെകെആറിന്റെ നാടകീയ വിജയം. ഈ മല്‍സരത്തിനു ശേഷം ലീഗിലെ മുഴുവന്‍ ടീമുകളുടെയും പ്ലേഓഫ് സാധ്യത നമുക്കു പരിശോധിക്കാം.

IPL PLAYOFF

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് 10 ടീമുകളില്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പാക്കിയ ഒരേയൊരു ടീം. 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റ് അവര്‍ക്കുണ്ട്. സീസണില്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ജിടിക്കു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 13 പോയിന്റ് അവര്‍ക്കുണ്ട്. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചാല്‍ എംഎസ് ധോണിക്കും സംഘത്തിനും 17 പോയിന്റോടെ പ്ലേഫിലേക്കു ടിക്കറ്റെടുക്കാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു 11 മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റാണുള്ളത്. ലഖനൗവിന്റെ പ്ലേഓഫ് ഇപ്പോഴും തുലാസിലാണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും വിജയിച്ചെങ്കില്‍ മാത്രമേ അവര്‍ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂ. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സടക്കം അഞ്ചു ടീമുകള്‍ 10 പോയിന്റ് വീതം നേടി ഒപ്പം നില്‍ക്കുകയാണ്.

ഇവരില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളതു കൊണ്ടു മാത്രം റോയല്‍സ് നാലാംസ്ഥാനത്തുണ്ട്. അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും റോയല്‍സിനു ജയിക്കാനായിട്ടില്ല. ഇനിയുള്ള മൂന്നു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ റോയല്‍സിനു പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് 10 പോയിന്റ് വീതം നേടി രാജസ്ഥാന്‍ റോയല്‍സിനു പിന്നില്‍ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലുള്ളത്. ഇവരില്‍ ആര്‍സിബിയും മുംബൈയും മറ്റു ടീമുകളെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ.

gujarat titans

അതുകൊണ്ടു തന്നെ ഇരുവരും തമ്മിലുള്ള മല്‍സരം നിര്‍ണായകമാണ്. ജയിക്കുന്നവര്‍ 12 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറും. ആര്‍സിബിക്കും മുംബൈയ്ക്കും ഇനിയുള്ള നാലു മല്‍സരങ്ങളും ജയിക്കാനായാല്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം. ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായി തീരും.

റോയല്‍സിനു പിറകില്‍ അഞ്ചാംസ്ഥാനത്തു കെകെആറാണ്. 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റ് അവര്‍ക്കുണ്ട്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ. കെകെആറും ആര്‍സിബിയും കഴിഞ്ഞാല്‍ പഞ്ചാബാണ് ഏഴാം സ്ഥാനത്ത്. 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റാണ് അവര്‍ക്കുള്ളത്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും പഞ്ചാബിനു ജയം അനിവാര്യമാണ്.

പോയിന്റ് പട്ടികയില്‍ അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ്. ഇരുടീമിനും നാലു മല്‍സരങ്ങള്‍ സീസണില്‍ ശേഷിക്കുന്നുണ്ട്. 10 കളിയില്‍ നിന്നും നാലു ജയവും ആറു തോല്‍വിയുമടക്കം എട്ടു പോയിന്റ് വീതമാണ് ഇരുവര്‍ക്കുമുള്ളത്. ബാക്കിയുള്ള നാലു കളികളും ജയിക്കുകയെന്നതാണ് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിനും ഡിസിക്കും മുന്നിലുള്ള ഒരേയൊരു ഓപ്ഷന്‍. ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ അതോടെ പ്ലേഓഫ് സാധ്യത അവസാനിക്കുകയും ചെയ്യും.

Story first published: Tuesday, May 9, 2023, 9:47 [IST]
Other articles published on May 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+