Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈയില്‍ സിക്‌സ് വീക്ക്‌നെസ്, ജിടിയില്‍ ഹാര്‍ദിക്കിന് ഭയം! കാരണം?

ഐപിഎല്ലില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് ശൈലിയിലെ മാറ്റം കണ്ട് ആശ്ചര്യത്തിലും അതുപോലെ തന്നെ നിരാശയിലുമാണ് ആരാധകര്‍. 2021 വരെ മുംബൈ ഇന്ത്യന്‍സിന്റെ നീല ജഴ്‌സിയില്‍ കണ്ട ഹാര്‍ദിക്കിനെയല്ല 2022 മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കുപ്പായതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ബാറ്റിങ് ശൈലി നോക്കിയാല്‍ രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരാണ്. പക്ഷെ ആരാധകര്‍ക്കു പ്രിയങ്കരനായ ഹാര്‍ദിക്ക് മുംബൈ ടീമിലേതായിരുന്നും. ആരെയും കൂസാതെ, നിര്‍ണായക ഘട്ടത്തില്‍ തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച് മല്‍സരഗതി തന്നെ മാറ്റിയിരുന്ന പഴയ ഹാര്‍ദിക്കിനെയാണ് അവര്‍ നെഞ്ചിലേറ്റിയത്.

HARDIK PANDYA

ക്യാപ്റ്റനെന്ന നിലയില്‍ ജിടിക്കൊപ്പം അദ്ദേഹത്തിന്റെ പ്രകടനത്തിനു മുഴുവന്‍ മാര്‍ക്കും നല്‍കാമെങ്കിലും ബാറ്ററെന്ന നിലയില്‍ ഇതിനു കഴിയില്ല. ബാറ്റിങ് ശൈലിയില്‍ ഹാര്‍ദിക് വരുത്തിയ മാറ്റം തന്നെയാണ് ഇതിനു കാരണം. പ്രത്യേകിച്ചും ഫിനിഷിങിലൊക്കെ സിക്‌സറിക്കാന്‍ മറന്നുപോയ, ഭയക്കുന്ന ഹാര്‍ദിക്കിനെയാണ് ജിടിയില്‍ കാണുന്നത്.

അവര്‍ക്കൊപ്പം റണ്‍ചേസില്‍ അദ്ദേഹം ഇതുവരെ നേരിട്ടത് 233 ബോളുകളാണ്. പക്ഷെ ഇവയില്‍ നിന്നം നേടിയതാവട്ടെ വെറും മൂന്നു സിക്‌സറുകള്‍ മാത്രം! എന്നാല്‍ മുംബൈയ്ക്കായി ഒരു കളിയില്‍ നാലില്‍ മൂന്നു ബോളുകളും സിക്‌സറിലേക്കു പറത്താന്‍ ഹാര്‍ദിക്കിനായിരുന്നു. ഇതു തന്നെയാണ് ഏറ്റവും വലിയ വ്യത്യാസം.

2015 മുതല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ബറോഡയില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ വളരെ പെട്ടെന്നാണ് ഹാര്‍ദിക് ടീമിന്റെ തുറുപ്പുചീട്ടായി മാറിയത്. നാലു ഐപിഎല്‍ കിരീട വിജയങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2021 വരെ മുംബൈയ്്‌ക്കൊപ്പം തുടര്‍ന്ന ഹാര്‍ദിക് 98 സിക്‌സറുകളാണ് വാരിക്കൂട്ടിയത്.

എന്നാല്‍ ജിടിയിലെത്തിയ ശേഷം സിക്‌സറുകളുടെ കാര്യത്തില്‍ അദ്ദേഹം വളരെയധികം പിന്നിലേക്കു പോയി. കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 12 സിക്‌സറുകള്‍ മാത്രമേ താരം നേടിയിട്ടുളളൂ. ഈ സീസണിലാവട്ടെ എട്ടു കളിയില്‍ നേടിയത് ആറു സിക്്‌സറുകളുമാണ്.

HARDIK PANDYA

മുംബൈ ഇന്ത്യന്‍സിനു വേണ്ടി റണ്‍ചേസില്‍ മാത്രം ഹാര്‍ദിക് നേരിട്ടത് 395 ബോളുകളാണ്. ഇവയില്‍ നിന്നും 37 സിക്‌സറുകളടിക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിലെത്തിയതിനു ശേഷം ഫിനിഷിങ് ഉപേക്ഷിച്ച് ടോപ്പ് ത്രീയിലേക്കു സ്വയം പ്രൊമോട്ട് ചെയ്ത് ആങ്കറുടെ ഇന്നിങ്‌സ് കളിക്കാന്‍ തുടങ്ങിയതോടെയാണ് ഹാര്‍ദിക്കിന്റെ പഴയ പ്രഹരശേഷി കൈമോശം വന്നത്. അദ്ദേഹത്തിനു ഇനി പഴയ റോളിലേക്കു മടങ്ങിപ്പോവാന്‍ സാധിക്കുമോയെന്നു കാത്തിരുന്നു കാണണം.

ഫിനിഷറുടെ റോള്‍ ജിടിയില്‍ ഹാര്‍ദിക് ഉപേക്ഷിച്ചതില്‍ ആരാധകരും നിരാശയിലാണ്. അദ്ദേഹം പഴയ റോളിലേക്കു തിരിച്ചെത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഹാര്‍ദിക് ജിടിയയില്‍ 4-5 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യണം. സായ് സുദര്‍ശനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യണം. കാരണം ഈ സ്ഥാനത്തു കൂടുതല്‍ മികച്ച താരം സായിയാണ്.

ഹാര്‍ദിക് പാണ്ഡ്യ നേരത്തേ ക്രീസിലെത്തിയാല്‍ ബാറ്റ് ആഞ്ഞുവീശിയിരുന്നു. ഇപ്പോള്‍ ഷോട്ടിനു മുമ്പ് അദ്ദേഹം 10 തവണയെങ്കിലും ആലോചിക്കും. ഹാര്‍ദിക് പാണ്ഡ്യക്കു വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ അര്‍ഹതയില്ല. കാരണം ഫിനിഷറായ പഴയ താരത്തെയാണ് ടീമിന് ആവശ്യമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, May 3, 2023, 11:06 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+