For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈ ഏഴയലത്തില്ല, സിഎസ്‌കെയ്ക്ക് മാത്രമുള്ള അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇത്തവണകൂടി കിരീടം നേടിയതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് സിഎസ്‌കെ സ്വന്തം പേരിലാക്കിയത്. ഇതോടെ ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടിയവരില്‍ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താനും സിഎസ്‌കെയ്ക്കായി. മറ്റൊരു ടീമിലുമില്ലാത്ത സവിശേഷ സാഹചര്യമുള്ള ടീമാണ് സിഎസ്‌കെ.

പല ടീമുകളിലും ഫ്‌ളോപ്പായ താരങ്ങള്‍ സിഎസ്‌കെയിലെത്തിയ ശേഷം വമ്പന്‍ പ്രകടനം കാഴ്ചവെച്ച് ഞെട്ടിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. എംഎസ് ധോണിയെന്ന ഇതിഹാസത്തിന്റെ നായക മികവില്‍ വളരുന്ന സിഎസ്‌കെയുടെ ആരാധക പിന്തുണ എല്ലവരെയും അത്ഭുതപ്പെടുത്തുന്നതാണ്. മറ്റൊരു ടീമിനുമില്ലാത്തതും സിഎസ്‌കെയ്ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്നതുമായ ചില റെക്കോഡുകളുണ്ട്. അത്തരത്തിലുള്ള അഞ്ച് റെക്കോഡുകളെക്കുറിച്ചറിയാം.

csk

ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള ടീമാണ് സിഎസ്‌കെ. 226 മത്സരം കളിച്ച് 131 വിജയങ്ങളാണ് സിഎസ്‌കെയുടെ പേരിലുള്ളത്. 57.96 ആണ് സിഎസ്‌കെയുടെ വിജയ ശതമാനം. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ വിജയശതമാനം സിഎസ്‌കെയെക്കാള്‍ താഴെയാണ്. 248 മത്സരത്തില്‍ നിന്ന് 138 ജയം മുംബൈ ഇന്ത്യന്‍സിന്റെ പേരിലുണ്ട്. നായകനെന്ന നിലയില്‍ കൂടുതല്‍ വിജയ ശതമാനമുള്ളതും ധോണിക്കാണ്.

226 മത്സരം നയിച്ച് 133 ജയമാണ് ധോണി ഐപിഎല്ലില്‍ നേടിയത്. 58.84 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. 100ലധികം മത്സരം നയിച്ചവരിലെ ഏറ്റവും മികച്ച വിജയ ശതമാനമാണിത്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്ന ധോണി 41ാം വയിലും ടീമിനെ നയിക്കുകയും കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. അടുത്ത സീസണിലും ധോണി കളിക്കാന്‍ സാധ്യതകളുണ്ട്.

തുടര്‍ച്ചയായി 10 തവണ പ്ലേ ഓഫില്‍ കടന്ന ഏക ടീമാണ് സിഎസ്‌കെ. മറ്റൊരു ടീമിനും ഈ നേട്ടത്തിന്റെ ഏഴയലത്തുപോലും എത്താനായിട്ടില്ല. 2020, 2022ല്‍ മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായത്. രണ്ട് വര്‍ഷം വിലക്ക് നേരിട്ട് പുറത്തുനില്‍ക്കേണ്ടിയും വന്നു. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമെന്ന റെക്കോഡും ധോണിക്കും സംഘത്തിനും മാത്രം അവകാശപ്പെടാന്‍ സാധിക്കുന്നതാണ്.

സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണയിലും സിഎസ്‌കെ മുന്നിലാണ്. സിഎസ്‌കെയെ വികാരമായി കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ടെന്നതാണ് സത്യം. ഏപ്രിലില്‍ മാത്രം 276 മില്യണ്‍ ഇന്ററാക്ഷന്‍സാണ് സിഎസ്‌കെയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നടന്നത്. റയല്‍ മാഡ്രിഡിന്റെ 259 മില്യണിന്റെ റെക്കോഡാണ് സിഎസ്‌കെ മറികടന്നത്. സിഎസ്‌കെയുടെ ആരാധക പിന്തുണ എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ്. മുംബൈയ്ക്കും ആര്‍സിബിക്കുമെല്ലാം ആരാധക പിന്തുണയുണ്ടെങ്കിലും സിഎസ്‌കെയ്ക്കാള്‍ താഴെയാണ്.

ravindra jadeja, csk

ഐപിഎല്ലില്‍ കൂടുതല്‍ പര്‍പ്പിള്‍ ക്യാപ് നേടിയ ടീമെന്ന റെക്കോഡും സിഎസ്‌കെയ്ക്കാണ്. വമ്പന്‍ ബൗളര്‍മാരെ ഒപ്പം കൂട്ടുന്നതല്ല സിഎസ്‌കെയുടെ രീതി. പ്രതിഭകളായി ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സിഎസ്‌കെയ്ക്ക് സവിശേഷമായ കഴിവുണ്ട്. ഡ്വെയ്ന്‍ ബ്രാവോ 201, 2015 സീസണുകളില്‍ സിഎസ്‌കെയ്ക്കായി പര്‍പ്പിള്‍ ക്യാപ് നേടി. മോഹിത് ശര്‍മ 2014ലും ഇമ്രാന്‍ താഹിര്‍ 2019ലും സിഎസ്‌കെയ്ക്കായി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തേക്കെത്തി.

രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ട് തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്. സിഎസ്‌കെ തട്ടകത്തില്‍ എല്ലാവരും ഭയക്കുന്ന ടീമാണ്. ചെന്നൈയില്‍ ധോണിയേയും സംഘത്തെയും വീഴ്ത്താന്‍ അസാധ്യ മികവുതന്നെ വേണം. ഒരു സീസണില്‍ കളിച്ച എല്ലാ ഹോം മത്സരങ്ങളും ജയിച്ച ഏക ടീമാണ് സിഎസ്‌കെ. 2011ലാണ് ധോണിയുടെയും സംഘത്തിന്റെയും അപൂര്‍വ്വ നേട്ടം. ഈ റെക്കോഡ് മറ്റൊരു ടീമിനും അവകാശപ്പെടാനാവില്ല.

Story first published: Sunday, June 4, 2023, 7:04 [IST]
Other articles published on Jun 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+