For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രാഹുലിനെ ഇനി പുച്ഛിക്കരുത്, അതുല്യ നേട്ടം! വമ്പന്മാരെ മറികടന്ന് തലപ്പത്ത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് കെ എല്‍ രാഹുല്‍. ഒരു സമയത്ത് മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിരുന്ന രാഹുലിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ നിരന്തരം താരം വിമര്‍ശനം നേരിടുന്നു. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപിനായി മാത്രം കളിക്കുന്ന താരമെന്ന ആക്ഷേപവും രാഹുലിനെതിരേയുണ്ട്. സമീപകാലത്തായി നിരവധി ട്രോളുകളും രാഹുലിനെതിരേ പ്രത്യക്ഷപ്പെടുന്നു.

ഇത്തവണ ബാറ്റിങ്ങിലും താരം നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരങ്ങളിലൊന്നും കാര്യമായ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. മുന്‍ പഞ്ചാബ് കിങ്‌സ് നായകനായ രാഹുലിന്റെ ക്യാപ്റ്റന്‍സിയേയും വിമര്‍ശിക്കുന്നവരേറെ. എന്നാല്‍ എല്ലാ വിരോധികളുടെയും വായടപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 31 പന്തില്‍ 35 റണ്‍സ് നേടിയതോടെയാണ് രാഹുലിന്റെ വമ്പന്‍ നേട്ടം.

kl rahul

നായകനായ ശേഷം 45 ഇന്നിങ്‌സ് പിന്നിടുമ്പോള്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരമെന്ന നേട്ടമാണ് രാഹുല്‍ സ്വന്തം പേരിലാക്കിയത്. 53.4 ശരാശരിയാണ് രാഹുലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണറുടെ ശരാശരി 51.1 ആണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (41.5), വിരാട് കോലി (39.2), എംഎസ് ധോണി (36.1) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.

മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം ശക്തമാവുമ്പോഴും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ രാഹുലിന് സാധിക്കുന്നു. എന്നാല്‍ ഹൈദരാബാദിനെതിരേ മെല്ലപ്പോക്ക് ബാറ്റ് നടത്തി നാണംകെട്ട റെക്കോഡിലും രാഹുലിന് പേര് ചേര്‍ക്കേണ്ടി വന്നു. 2022 മുതലുള്ള കണക്കുകള്‍ പ്രകാരം റണ്‍സ് പിന്തുടരുന്ന ടീമിന്റെ ഓപ്പണര്‍മാരില്‍ ഏറ്റവും മോശം രണ്ടാമത്തെ സ്‌ട്രൈക്കറേറ്റ് രാഹുലിന്റെ പേരിലാണ്.

ms dhoni

112.84 ആയിരുന്നു രാഹുലിന്റെ സ്‌ട്രൈക്കറേറ്റ്. 93.98 സ്‌ട്രൈക്കറേറ്റുമായി കെയ്ന്‍ വില്യംസനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇഷാന്‍ കിഷന്‍ (114.03), വെങ്കടേഷ് അയ്യര്‍ (114.47), രോഹിത് ശര്‍മ (115.67), ശിഖര്‍ ധവാന്‍ (115.86) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്. 500ന് മുകളില്‍ റണ്‍സ് ഉറപ്പിക്കാവുന്ന ബാറ്റ്‌സ്മാനാണ് രാഹുല്‍. എന്നാല്‍ സ്‌ട്രൈക്കറേറ്റിലേക്ക് വരുമ്പോള്‍ പ്രശ്‌നം ഏറെയാണ്.

നിലവില്‍ കെയ്ല്‍ മെയേഴ്‌സിനൊപ്പമാണ് രാഹുല്‍ ഓപ്പണറാവുന്നത്. മെയേഴ്‌സ് തകര്‍ത്തടിക്കുമ്പോള്‍ രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുന്നു. ടി20യില്‍ ഇന്ത്യ പോലും ഇപ്പോള്‍ രാഹുലിന് വലിയ പിന്തുണ നല്‍കുന്നില്ല. അവസാന സീസണില്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ടീം ഉപദേഷ്ടാവായ ഗൗതം ഗംഭീറടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കേണ്ടത് രാഹുലിന് നിര്‍ണ്ണായകമാണ്.

ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള രാഹുലിന് ഇതേ ഫോം തുടര്‍ന്നാല്‍ ലഖ്‌നൗവിന്റെ നായകസ്ഥാനം നഷ്ടപ്പെടാനും സാധ്യതകളേറെ. എന്നാല്‍ രാഹുലിന്റെ ഐപിഎല്ലിലെ കണക്കുകള്‍ വളരെ മികച്ചതാണ്. 112 ഐപിഎല്ലില്‍ നിന്ന് 3952 റണ്‍സാണ് രാഹുല്‍ നേടിയത്. 47.05 ശരാശരിയും 135.53 സ്‌ട്രൈക്കറേറ്റും രാഹുലിനുണ്ട്. നാല് സെഞ്ച്വറിയും 31 ഫിഫ്റ്റിയും അദ്ദേഹം ഐപിഎല്ലില്‍ നേടി.

virat kohli

പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നപ്പോള്‍ കെ എല്‍ രാഹുലിന്റെ വിജയ ശരാശരി 44.44 ആണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശരാശരി 61.11 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രഥമ സീസണില്‍ത്തന്നെ ടീമിനൊപ്പം തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇത്തവണ ജഴ്‌സിയടക്കം മാറി ഇറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം ഗംഭീരമായി. ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാനാവുമോയെന്ന് കണ്ടറിയാം.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുള്ളത്. ക്വിന്റന്‍ ഡീകോക്ക് കൂടി പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ ലഖ്‌നൗ കൂടുതല്‍ ശക്തരായി മാറും. എന്നാല്‍ ഡീകോക്ക് വന്നാല്‍ ഓള്‍റൗണ്ടര്‍ കെയ്ല്‍ മെയേഴ്‌സിന്റെ സ്ഥാനം തെറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Saturday, April 8, 2023, 15:31 [IST]
Other articles published on Apr 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+