Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കെകെആറിന്റെ കാര്യം പോക്കാണ്! റാണയ്ക്കു കീഴില്‍ തകരും

ഐപിഎല്ലില്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു അത്ര ശുഭകരമല്ല കാര്യങ്ങള്‍. നായകനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരെ പരിക്കു കാരണം നഷ്ടമായത് കെകെആറിനെ ഉലച്ചിരിക്കുകയാണ്. ശ്രേയസ് സീസണിന്റെ ഏതെങ്കിലൊരു ഘട്ടത്തില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസിയെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ല. കാരണം ശ്രേയസിന്റെ പുറംഭാഗത്തിനേറ്റ പരിക്ക് ഗൗരവമുള്ളതാണ്. ശ്രേയസിനു പകരം താല്‍ക്കാലിക ക്യാപ്റ്റനായി മധ്യനിര ബാറ്റര്‍ നിതീഷ് റാണയെയാണ് നിയമിച്ചിരിക്കുന്നത്.

SHREYAS IYER KKR

ഐപിഎല്ലില്‍ ഇതിനകം തന്നെ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ മിടുക്ക് തെളിയിച്ചു കഴിഞ്ഞ താരമാണ് ശ്രേയസ് അയ്യര്‍. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനമായിരുന്നു നായകന്റെ റോളില്‍ അദ്ദേഹം കാഴ്ചവച്ചത്. ചരിത്രത്തില്‍ ആദ്യമായി 2020ല്‍ ഡിസി ഫൈനലിലെത്തിയപ്പോള്‍ നായകന്‍ ശ്രേയസായിരുന്നു. ഈ സീസണില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ വലിയ തിരിച്ചടികള്‍ കെകെആറിനു നേരിട്ടേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട നിതീഷ് റാണ ഈ റോളില്‍ അനുഭവസമ്പത്തില്ലാത്ത താരമാണെന്നതാണ് ആദ്യത്തെ കാരണം. ആരാധകരില്‍ ഭൂരിഭാഗം പേരും റാണയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച ടീം മാനേജ്‌മെന്റിന്റെത തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. റാണ ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി ടീമിലെ ചില ടൂര്‍ണമെന്റുകളില്‍ നേരത്തേ നയിച്ചിരുന്നു. എന്നാല്‍ മോശം ഫോം കാരണം കഴിഞ്ഞ രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു.

NITISH RANA KKR

കെകെആര്‍ ടീമിലുള്ള അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളുടെ മോശം ഫോമാണ് കെകെആറിനെ വലയ്ക്കുന്ന മറ്റൊരു ഘടകം. പുതിയ നായകന്‍ നിതീഷ് റാണയുടെ മോശം ഫോം കെകെആറിന് വലിയ തലവേദന തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടി കളിച്ച അവസാനത്തെ ഏഴു മല്‍സരങ്ങളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ താരം നേടിയിട്ടുള്ളൂ. ഈ മല്‍സരം ഡല്‍ഹി തോല്‍ക്കുകയും ചെയ്തു. കെകെആര്‍ ടീമിലെ മറ്റു ഇന്ത്യന്‍ താരങ്ങളായ വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് എന്നിവരെല്ലാം പരിക്കുകള്‍ കഴിഞ്ഞ് വലിയ ബ്രേക്കിനു ശേഷം തിരിച്ചെത്തുന്നവരോ, മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയോ ചെയ്യുന്നവരുമാണ്.

വിദേശ താരങ്ങളുടെ ഫോമും കൊല്‍ക്കയ്ക്കു ഈ സസീണില്‍ തിരിച്ചടിയാവുന്ന മറ്റൊരു ഘടകമാണ്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടല്‍ സുനില്‍ നരെയ്ന്‍, ബംഗ്ലാേദശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ അടുത്തിടെയായി മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണെങ്കിലും മാര്‍ക്വി താരങ്ങളായ ആന്ദ്രെ റസ്സലും ലോക്കി ഫെര്‍ഗൂസണും ഇപ്പോള്‍ ഫോമിലല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് ഇവര്‍ നടത്തിയത്.

സ്റ്റാര്‍ പ്ലെയേഴ്‌സിന്റെ അഭാവമാണ് കെകെആര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കഴിഞ്ഞ വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഇത്തവണ കളിക്കുന്നില്ല. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ കണക്കിലെടുത്ത് കമ്മിന്‍സ് ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും സ്വയം മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ കെകെആറിനായി അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ. ഏഴു വിക്കറ്റുകളെടുത്ത കമ്മിന്‍സ് മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ 14 ബോളില്‍ ഫിഫ്റ്റിയുമായി ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, March 29, 2023, 13:18 [IST]
Other articles published on Mar 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+