Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റസല്‍ വേസ്റ്റ്, ഇനിയും കെകെആര്‍ എന്തിന് ചുമക്കുന്നു! ഫ്‌ളോപ്പ് ഷോക്ക് വിമര്‍ശനം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആന്‍ഡ്രേ റസല്‍ ഫ്‌ളോപ്പ് ഷോ തുടരുന്നു. വമ്പനടിക്കാരനായ ഓള്‍റൗണ്ടറാണ് റസലെങ്കിലും സീസണില്‍ കെകെആറിനൊപ്പം താരം നിരാശപ്പെടുത്തുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 15 പന്തില്‍ 24 റണ്‍സ് നേടിയാണ് റസല്‍ പുറത്തായത്. ഒരു ഫോറും രണ്ട് സിക്‌സും പറത്തി നിലയുറപ്പിക്കാനായെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ റസലിനായില്ല.

മായങ്ക് മാര്‍ക്കണ്ഡെയുടെ സ്പിന്‍ കെണിയില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച റസല്‍ ടി നടരാജന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. റസല്‍ നിരാശപ്പെടുത്തുന്നത് കെകെആറിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ റസലിനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തുകയാണ്. റസലിനെ ഒഴിവാക്കേണ്ട സമയമായെന്നും ഇനിയും റസലിനെ പിന്തുണക്കുന്നതില്‍ കാര്യമില്ലെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

andre russell

പകുതി മത്സരങ്ങള്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് റസലിന് നഷ്ടമാവുന്നു. കളിക്കുന്ന മത്സരങ്ങളില്‍ ടീമിനായി ഒന്നും ചെയ്യാന്‍ റസലിന് സാധിക്കുന്നുമില്ല. റസലിനെ ഒഴിവാക്കി മികച്ച മറ്റൊരു ഓള്‍റൗണ്ടറെ കെകെആര്‍ തേടേണ്ട സമയമായെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇത് ശരിയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അടിക്കടി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന റസലിന് ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.

പഞ്ചാബിനെതിരേ 19 പന്തില്‍ 35, ആര്‍സിബിക്കെതിരേ ഗോള്‍ഡന്‍ ഡെക്ക്, ഗുജറാത്തിനെതിരേ 2 പന്തില്‍ 1, ഹൈദരാബാദിനെതിരേ 6 പന്തില്‍ 3, മുംബൈക്കെതിരേ 11 പന്തില്‍ 21*, ഡല്‍ഹിക്കെതിരേ 31 പന്തില്‍ 38*, സിഎസ്‌കെയ്‌ക്കെതിരേ ആറ് പന്തില്‍ 9, ആര്‍സിബിക്കെതിരേ 2 പന്തില്‍ 1, ഗുജറാത്തിനെതിരേ 19 പന്തില്‍ 34, ഇപ്പോള്‍ ഹൈദരാബാദിനെതിരേ 15 പന്തില്‍ 24 റണ്‍സും.

റസല്‍ പന്തുകൊണ്ട് വിക്കറ്റ് നേടുമ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. റസലിനെ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇനിയും പിന്തുണക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. ഈ സീസണില്‍ കെകെആര്‍ നിരാശപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ റസലിന്റെ പ്രകടനം കൂടുതല്‍ വിമര്‍ശനം നേരിടുന്നു. കെകെആര്‍ ഏറെ നാളുകളായി നിലനിര്‍ത്തുന്ന താരങ്ങളാണ് റസലും സുനില്‍ നരെയ്‌നും. രണ്ട് പേരും മോശം ഫോമിലാണ്.

andre russell

നരെയ്‌ന് പന്തുകൊണ്ട് തിളങ്ങാനാവുന്നില്ല. ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കാന്‍ ശേഷിയുണ്ടെങ്കിലും ഈ സീസണില്‍ ഫ്‌ളോപ്പാണ്. ഹൈദരാബാദിനെതിരേ രണ്ട് പന്തില്‍ 1 റണ്‍സുമായി മടങ്ങി. ഇനിയും രണ്ട് പേരെയും കെകെആര്‍ നിലനിര്‍ത്തേണ്ടെന്നും പുതിയ ഓള്‍റൗണ്ടര്‍മാരെ തേടേണ്ടതായുണ്ടെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ കെകെആറിന് അത്യാവശ്യമായ സാഹചര്യത്തിലാണ് റസലിന്റെ മോശം പ്രകടനം.

ഹൈദരാബാദിനെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെകെആറിന്റെ തുടക്കം മികച്ചതായില്ല. റഹ്‌മാനുല്ല ഗുര്‍ബാസ് (1 പന്തില്‍ 0), ജേസന്‍ റോയ് (19 പന്തില്‍ 20), വെങ്കടേഷ് അയ്യര്‍ (4 പന്തില്‍ 7) എന്നിവര്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാതെ മടങ്ങി. വെങ്കടേഷ് അയ്യര്‍ക്കും സ്ഥിരത കാട്ടാനാവാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നു. സെഞ്ച്വറി പ്രകടനം നടത്തി കൈയടി നേടിയ വെങ്കടേഷ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തി.

ഹൈദരാബാദിനെതിരേ വെങ്കടേഷിന്റെ കണക്കുകള്‍ വളരെ മോശമാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ച് 7.60 ശരാശരിയില്‍ 38 റണ്‍സ് മാത്രമാണ് വെങ്കടേഷിന് നേടാനായത്. 79.16 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. 10 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മികച്ച ബൗളിങ് നിരക്കെതിരേ വെങ്കടേഷിന് തിളങ്ങാനാവുന്നില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയ വെങ്കടേഷ് ഇപ്പോള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി മടങ്ങിവരവ് സാധ്യതകള്‍ കുറച്ചിരിക്കുകയാണ്.

Story first published: Thursday, May 4, 2023, 21:07 [IST]
Other articles published on May 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+