Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആദ്യ മൂന്നു മാച്ചില്‍ 29, ഇന്നു 55 ബോളില്‍ 100! ഇതാ കാത്തിരുന്ന ബ്രൂക്ക്

ഐപിഎല്ലിന്റെ 16ാം സീസണിലെ ആദ്യത്തെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങിനെ തല്ലിച്ചതച്ചാണ് താരം വമ്പന്‍ നേട്ടം പൂര്‍ത്തിയാക്കിയത്. ഓപ്പണറായി ഇറങ്ങിയ ബ്രൂക്ക് 55 ബോളില്‍ 100 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 12 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

13.25 കോടി രൂപയ്ക്കായിരുന്നു ലോക ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മായി ബ്രൂക്കിനെ ഈ സീസണിനു മുമ്പ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. താരത്തിന്റെ ഐപിഎല്ലിന്റെ അരങ്ങേറ്റം കൂടിയായിരുന്നു. നേരത്തേ പിഎസ്എല്ലിലും (പാകിസ്താന്‍ സൂപ്പര്‍ ലീഗ) ഇംഗ്ലണ്ടിനായും റണ്‍സ് വാരിക്കൂട്ടിയ ശേഷമായിരുന്നു ബ്രൂക്ക് ഐപിഎല്ലിലെത്തിയത്. പക്ഷെ ആദ്യത്തെ മൂന്നു മാച്ചുകളിലും തന്റെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല.

HARRY BROOK CENTURY

മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 29 റണ്‍സാണ് ഹാരി ബ്രൂക്കിനു നേടാനായത്. 13 (21 ബോള്‍), 3 (നാല് ബോള്‍), 13 (14 ബോള്‍) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇതോടെ ബ്രൂക്കിനെ ഹൈദരാബാദ് പുറത്ത് ഇരുത്തുമോയെന്നു പലരും സംശയിക്കുകയും ചെയ്തു. പക്ഷെ ബ്രൂക്കിന്റെ കഴിവില്‍ സണ്‍റൈസേഴ്‌സ് കോച്ച് ബ്രയാന്‍ ലാറയ്ക്കും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിനു മറ്റൊരു അവസരം കൂടി ഹൈദരാബാദ് നല്‍കിയത്.

കെകെആറിനെതിരേ ബ്രൂക്ക് ഈ വിശ്വാസം കാക്കുകയും ചെയ്തു. 32 ബോളുകളിലായിരുന്നു താരം കന്നി ഐപിഎല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഇതു സെഞ്ച്വറിയിലെത്തിക്കുന്നതില്‍ ബ്രൂക്ക് വിജയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ സെഞ്ച്വറിക്ക് അവകാശിയായ മൂന്നാമത്തെ ഹൈദരാബാദ് താരം കൂടിയാണ് അദ്ദേഹം. മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് നേരത്തേ മൂന്നക്കത്തിലെത്തിയ മറ്റു ഹൈദരാബാദ് താരങ്ങള്‍. കഴിഞ്ഞ നാലു മാസത്തിനിടെ നാലു ടെസ്റ്റ് സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് ബ്രൂക്ക് നേടിയിരിക്കുന്നത്.

കൊല്‍ക്കത്തയ്ക്കു 229 റണ്‍സ് വിജയലക്ഷ്യം

ഹോംഗ്രൗണ്ടില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 228 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

ഹാരി ബ്രൂക്ക് (100*) അപരാജിത സെഞ്ച്വറിയോടെ ഓറഞ്ച് ആര്‍മിയുടെ അമരക്കാരനായി മാറിയപ്പോള്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രവും ഫിഫ്റ്റിയോടെ മിന്നിച്ചു. 26 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം 50 റണ്‍സാണ് അദ്ദേഹം നേടിയത്. എസ്ആര്‍എച്ച് ക്യാപ്റ്റനെന്ന നിലയില്‍ മാര്‍ക്രമിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്.

Story first published: Friday, April 14, 2023, 21:34 [IST]
Other articles published on Apr 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+