For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നിധീഷിന്റെ ആന മണ്ടത്തരം! ആദ്യ ഓവര്‍ എന്തിന് എറിഞ്ഞു? രൂക്ഷ വിമര്‍ശനം

കൊല്‍ക്കത്ത: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാണംകെട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒമ്പത് വിക്കറ്റിനാണ് സ്വന്തം മണ്ണില്‍ കെകെആര്‍ നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 13.1 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

യശ്വസി ജയ്‌സ്വാളിന്റെയും (98*) സഞ്ജു സാംസണിന്റെയും (48*) വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത് കെകെആര്‍ നായകന്‍ നിധീഷ് റാണക്കെതിരേയാണ്. കെകെആറിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പോലും നിധീഷിനെ പരിഹസിച്ച് പോസ്റ്റെത്തിയെന്നതാണ് കൗതുകം.

nitish rana

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് 149ല്‍ ഒതുങ്ങിയ കെകെആര്‍ ശക്തമായ ബൗളിങ് കാഴ്ചവെക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഓവര്‍ എറിയാന്‍ സ്വന്തം പന്തെടുത്ത കെകെആര്‍ നായകന്‍ നിധീഷ് റാണയുടെ തീരുമാനമാണ് ലോക മണ്ടത്തരമായി മാറിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടാണ് രാജസ്ഥാന്റേത്. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും ക്രീസില്‍ നില്‍ക്കുമ്പോള്‍ നിധീഷ് പന്തെറിയാന്‍ തീരുമാനിച്ചത് അഹങ്കാരമാണെന്നാണ് ആരാധക വിമര്‍ശനം.

26 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ആദ്യത്തെ രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയ ജയ്‌സ്വാള്‍ മൂന്ന് ബൗണ്ടറിയും ഒരു ഡബിളും ഈ ഓവറില്‍ നേടി. ചെറിയ ടോട്ടലായതിനാല്‍ ആദ്യ ഓവര്‍ മുതല്‍ പ്രതിരോധിച്ച് പന്തെറിയേണ്ടതായുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഓവര്‍ തന്നെ പന്തെറിഞ്ഞ് ജയ്‌സ്വാളിനെ ഫോമിലേക്കെത്തിച്ച നിധീഷാണ് കെകെആറിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

പിച്ചില്‍ വലിയ ടേണില്ലായിരുന്നു. യുസ് വേന്ദ്ര ചഹാല്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയതുകണ്ടാവാം നിധീഷ് ആദ്യ ഓവര്‍ തന്നെ പന്തെറിയാന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട് ടൈം സ്പിന്നറായി മാത്രം കണക്കാക്കുന്ന നിധീഷ് ആദ്യ ഓവറില്‍ പന്തെറിയാനെത്തിയത് അമിത ആത്മവിശ്വാസമാണെന്നും അതിനുള്ള തിരിച്ചടി ലഭിച്ചെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിധീഷിനെപ്പോലെ മണ്ടനായ നായകനെ കണ്ടിട്ടില്ലെന്നും സ്ഥാനമൊഴിയണമെന്നുമം ആരാധകര്‍ പ്രതികരിക്കുന്നു.

ആദ്യ ഓവര്‍ സ്പിന്നറെ ഉപയോഗിക്കാനാണ് തീരുമാനിച്ചതെങ്കിലും നിധീഷായിരുന്നില്ല പന്തെറിയേണ്ടിയിരുന്നത്. ആ റോള്‍ ചെയ്യാന്‍ ശേഷിയുള്ള സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും സുയേഷ് ശര്‍മയുമെല്ലാമുണ്ട്. എന്നാല്‍ ഇവരെയൊന്നും പരിഗണിക്കാതെ സ്വയം ഹീറോയാവാന്‍ ശ്രമിച്ച നിധീഷിന്റെ സാഹസമാണ് തട്ടകത്തില്‍ വലിയ നാണക്കേടിലേക്ക് കെകെആറിനെ എത്തിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

nitish, venkatesh iyer

ആദ്യ ഓവറില്‍ ലഭിച്ച വെടിക്കെട്ട് തുടക്കത്തോടെ ജയ്‌സ്വാള്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലെത്തി. പിന്നീടങ്ങോട്ട് ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 13 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി ഐപിഎല്ലിലെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ പുറത്താകാതെ നില്‍ക്കേണ്ടി വന്നു. ജയ്‌സ്വാളിന്റെ വെടിക്കെട്ട് പ്രകടനം കാണാന്‍ അവസരമൊരുക്കിയതിന് നിധീഷിന് നന്ദി പറയുകയാണ് ആരാധകര്‍.

12 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ കസറിയത്. 208ന് മുകളിലായിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. പിന്നാലെയെത്തിയ സഞ്ജു സാംസണും തല്ലിത്തകര്‍ത്തതോടെ കെകെആര്‍ ബൗളര്‍മാര്‍ കാഴ്ചക്കാരായി ഒതുങ്ങി. ആദ്യ ഓവറില്‍ത്തന്നെ കെകെആര്‍ തോറ്റുവെന്ന് പറയാം. ഇത്രയും നിര്‍ണ്ണായക മത്സരത്തില്‍ നായകന്‍ തന്നെ ഇത്രയും വലിയ മണ്ടത്തരം കാട്ടിയെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

രാജസ്ഥാനോടേറ്റ തോല്‍വിയോടെ കെകെആറിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയായിരിക്കുകയാണ്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള കെകെആര്‍ 7ാം സ്ഥാനത്താണ്. രണ്ട് മത്സരം ശേഷിക്കെ കെകെആറിന് പ്ലേ ഓഫിലെത്തുക കടുപ്പമാണെന്ന് തന്നെ പറയാം. എന്തായാലും ഈ സീസണോടെ നിധീഷിന്റെ ക്യാപ്റ്റന്‍സി തെറിക്കുമെന്നുറപ്പ്.

Story first published: Friday, May 12, 2023, 6:42 [IST]
Other articles published on May 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+