Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിന് അസൂയ, ജയ്സ്വാളിന് സെഞ്ച്വറി നിഷേധിച്ചു! എന്താണ് സത്യം?

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏകപക്ഷീയ വിജയം കൊയ്‌തെങ്കിലും യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി നഷ്ടത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ചൂടുപിടിക്കുകയാണ്. റോയല്‍സ് ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്തപ്പോള്‍ ജയ്‌സ്വാള്‍ 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. 47 ബോളുകള്‍ നേരിട്ട താരം 13 ഫോറും അഞ്ചു സിക്‌സറുമടിച്ചു. ക്രീസിന്റെ മറുവശത്ത് 48 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. 29 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറും അദ്ദേഹം നേടിയിരുന്നു.

ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം വേണമെന്നിരിക്കെ 14ാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറി പായിച്ച് ജയ്‌സ്വാള്‍ റോയല്‍സിന്റെ വിജയറണ്‍സ് കുറിക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 94 നില്‍ക്കവെയായിരുന്നു താരത്തിന്റെ ബൗണ്ടറി. സിക്‌സറടിച്ചിരുന്നെങ്കില്‍ ജയ്‌സ്വാളിനു വിജയ റണ്‍സിനൊപ്പം സീസണിലെ രണ്ടാം സെഞ്ച്വറിയും പൂര്‍ത്തിയാക്കാമായിരുന്നു. താരത്തിനു ഫോര്‍ നേടാനേ ആയുള്ളൂ.

SANJU JAISWAL

സുയാഷ് ശര്‍മയറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറിലെ അവസാന ബോള്‍ കഴിഞ്ഞപ്പോള്‍ സ്‌ട്രൈക്ക് നേരിട്ട സഞ്ജു ജയ്‌സ്വാളിന് അരികിലേക്കു വന്ന് അടുത്ത ഓവറില്‍ സിക്‌സര്‍ അടിക്കൂയെന്നു ആംഗ്യം കാണിച്ചിരുന്നു. ടീമംഗത്തിന്റെ സെഞ്ച്വറിക്കായി സഞ്ജു അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തവുമാണ്.

ഇതു മാത്രമല്ല സുയാഷ് അവസാന ബോള്‍ വൈഡിലേക്ക് എറിഞ്ഞ് അതു ബൗണ്ടറിയാക്കാനും ഒപ്പം ജയ്‌സ്വാളിനു സെഞ്ച്വറി നിഷേധിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ സഞ്ജു വിദഗ്ധമായി ഈ ബോള്‍ വൈഡാവുന്നതില്‍ നിന്നും ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നിട്ടും ഒരു വിഭാഗം ആരാധകര്‍ സഞ്ജുവിനെ വിമര്‍ശിച്ചിരിക്കുകയാണ്. ജയ്‌സ്വാളിന്റെ സെഞ്ച്വറി തടയാന്‍ അദ്ദേഹം ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ കഴമ്പുണ്ടോ? പരിശോധിക്കാം.

റോയല്‍സിനു വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ 89 റണ്‍സോടെയാണ് ജയ്‌സ്വാള്‍ ക്രീസിലുണ്ടായിരുന്നത്. 12 ഓവര്‍ അവസാനിക്കുമ്പോഴായിരുന്നു ഇത്. സഞ്ജു അപ്പോള്‍ നേടിയത് 47 റണ്‍സായിരുന്നു. അദ്ദേഹത്തിനു ഫിഫിറ്റി തികയ്ക്കാന്‍ ഒരു ബൗണ്ടറി മാത്രമേ വേണ്ടിയിരുന്നുള്ളൂ. 13ാം ഓവര്‍ എറിഞ്ഞത് സ്പിന്നര്‍ സുയാഷ് ശര്‍മയാണ്. ആദ്യ ബോളില്‍ ജയ്‌സ്വാള്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല.

SANJU JAISWAL

വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസ് സ്റ്റംപിങ് മിസ്സാക്കുകയും ചെയ്തു. ഇതോടെ ജയ്‌സ്വാളും സഞ്ജുവും സിംഗിള്‍ ഓടിയെടുത്തു. പക്ഷെ ഇതു ബൈ റണ്‍സായിരുന്നു. തൊട്ടടുത്ത ബോളില്‍ സിംഗിള്‍ നേടി സഞ്ജു ജയ്‌സ്വാളിന സ്‌ട്രൈക്ക് നല്‍കി. അടുത്ത ബോൡ താരം ബൗണ്ടറി നേടി. അടുത്ത ബോളില്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ ജയ്‌സ്വാള്‍ സിംഗിള്‍ നേടി.

അപ്പോള്‍ താരത്തിന്റെ സമ്പാദ്യം 94 റണ്‍സ്. ഓവറിലെ അവസാന ബോളില്‍ സുയാഷ് വൈഡെറിയാന്‍ നോക്കിയെങ്കിലും സഞ്ജു അതു ബ്ലോക്ക് ചെയ്തു. തുടര്‍ന്നായിരുന്നു ഓവര്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഓവറില്‍ സിക്‌സറടിച്ച് സെഞ്ച്വറി തികയ്ക്കൂയെന്നു ജയ്‌സ്വാളിനെ സഞ്ജു പ്രചോദിപ്പിച്ചത്.

സുയാഷെറിഞ്ഞ ഈ ഓവറില്‍ ഒരേയൊരു റണ്‍സ് മാത്രമേ സഞ്ജു നേടിയിട്ടുള്ളൂ. നാലു ബോളുകള്‍ സെഞ്ച്വറിക്കായി ജയ്‌സ്വാളിനു അദ്ദേഹം വിട്ടുകൊടുക്കുകയും പക്ഷെ ഈ നാലു ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ താരത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂവെന്നു കാണാം. ടീമംഗത്തിനു സെഞ്ച്വറി നേടാന്‍ സഞ്ജു അവസരം ഒരുക്കിക്കൊടുത്തുവെന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. അല്ലായിരുന്നെങ്കില്‍ സുയാഷെറിഞ്ഞ ഓവറില്‍ തന്നെ ഒന്നോ, രണ്ടോ സിക്‌സറടിച്ച് അദ്ദേഹം കളി തീര്‍ക്കുമായിരുന്നു.

Story first published: Friday, May 12, 2023, 14:19 [IST]
Other articles published on May 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+