For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ശര്‍ദ്ദുല്‍ ഹീറോ, മിന്നിച്ച് ബൗളര്‍മാരും- ആര്‍സിബിയെ തരിപ്പണമാക്കി കെകെആര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തോടെയെത്തിയ റോല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തരിപ്പണമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റിങിലും പിന്നീട് ബൗൡങിലും ആര്‍സിബിയെ നിഷ്പ്രഭരാക്കിയാണ് കെകെആര്‍ ജയിച്ചുകയറിയത്.

81 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് നിതീഷ് റാണയുടെ ടീം സ്വന്തമാക്കിയത്. മിന്നുന്ന ഫോമിലുള്ള ആര്‍സിബിക്കെതിരേ ആരും തന്നെ കെകെആറിന് സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ കളിക്കളത്തില്‍ അവര്‍ നിറഞ്ഞാടുകയായിരുന്നു.

shardul thakur BATTING

205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു മുന്നില്‍ കെകെആര്‍ വച്ചത്. പക്ഷെ പൊരുതാന്‍ പോലുമാവാതെ ആര്‍സിബി ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. 17.4 ഓവറില്‍ വെറും 123 റണ്‍സിനു ആര്‍സിബി കൂടാരം കയറി. നായകന്‍ ഫഫ് പ്ലെസി (23), വിരാട് കോലി (21), ഡേവിഡ് വില്ലി (20*), ഗ്ലെന്‍ മാക്‌സ്വെല്‍ (19), ആകാഷ്ദീപ് (17) എന്നിവര്‍ക്കൊഴികെക മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഓപ്പണിങ് വിക്കറ്റില്‍ 44 റണ്‍സ് നേടിയ ശേഷമായിരുന്നു ആര്‍സിബിയുടെ കൂട്ടത്തകര്‍ച്ച. അഞ്ചിനു 61ലേക്കു കൂപ്പുകുത്തിയ ആര്‍സിബിക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കൊല്‍ക്കത്ത ഏഴു വിക്കറ്റിനാണ് 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മൂന്നു പേരുടെ പ്രകടനമാണ് അവരെ ഇതിനു സഹായിച്ചത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ 68 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് (57), റിങ്കു സിങ് (46) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. മറ്റാരും രണ്ടക്കത്തിലെത്തിയില്ല. അപകടകാരിയായ ആന്ദ്രെ റസ്സല്‍ 12ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ കെകെആര്‍ അഞ്ചിന് 89 റണ്‍സെന്ന നിലയിലായിരുന്നു.

SHARDUL-RINKU

എന്നാല്‍ ആറാം വിക്കറ്റില്‍ ശര്‍ദ്ദുല്‍-റിങ്കു ജോടി 103 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ കെകെആര്‍ 190 കടക്കുകയായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ശര്‍ദ്ദുല്‍ കാഴ്ചവച്ചത്. വെറും 29 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം 68 റണ്‍സ് വാരിക്കൂട്ടിയത്. ഗുര്‍ബാസ് 44 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടിച്ചു. ഐപിഎല്ലില്‍ ഫിഫ്റ്റി നേടിയ ആദ്യത്തെ അഫ്ഗാന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തെ തേടിയെത്തി. റിങ്കു സിങ് 33 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടിച്ചു. നാലു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും മൂന്നു പേരെ പുറത്താക്കിയ അരങ്ങേറ്റക്കാരനായ സ്പിന്നര്‍ സുയാഷ് ശര്‍മയും ചേര്‍ന്നാണ് ആര്‍സിബിയുടെ കഥ കഴിച്ചത്. സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

ടോസിനു ശേഷം ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ റീസ്സ് ടോപ്പ്‌ലേയ്ക്കു പകരം ഡേവിഡ് വില്ലിയെ ഉള്‍പ്പെടുത്തിയാണ് ആര്‍സിബി ഇറങ്ങിയത്. കെകെആര്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. അനുകുല്‍ റോയ്ക്കു പകരം സുയാഷ് ശര്‍മ കളിച്ചു.

ആദ്യ മാച്ചില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ സ്വന്തം തട്ടകത്തിലെ ആദ്യ മാച്ചില്‍ ആര്‍സിബി തൂത്തെറിയുകയായിരുന്നു. ബാറ്റിങ് കരുത്തിലായിരുന്നു അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയെ ഫഫ് ഡുപ്ലെസിയും സംഘവും ചാമ്പലാക്കിയത്. നായകന്റെ ഇന്നിങ്‌സുമായി ഡുപ്ലെസിയും അപരാജിത ഫിഫ്റ്റിയോടെ വിരാട് കോലിയും മിന്നിച്ചപ്പോള്‍ മുംബൈ നിഷ്പ്രഭരായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിനു 171 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. പക്ഷെ ഈ സ്‌കോര്‍ ആര്‍സിബിക്കു ഒട്ടും വെല്ലുവിളിയായില്ല. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 16.2 ഓവറില്‍ ആര്‍സിബി വിജയറണ്‍സ് കുറിക്കുകയായിരുന്നു. കോലിയും (82*) ഡുപ്ലെസിയുമാണ് (73) വിജയം എളുപ്പമാക്കിയത്.

മറുഭാഗത്തു പുതിയ നായകന്‍ നിതീഷ് റാണയ്ക്കു കീഴില്‍ കളിച്ച കെകെആര്‍ ആദ്യ മല്‍സത്തില്‍ പഞ്ചാബ് കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു. മഴയും വെളിച്ചക്കുറവുമെല്ലാം രസം കെടുത്തിയ മല്‍സരത്തില്‍ മഴ നിയമപ്രകാരം ഏഴു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റിനു 191 റണ്‍സെടുത്തിരുന്നു. മറുപടിയില്‍ കൊല്‍ക്കത്ത ഏഴു വിക്കറ്റിനു 146ല്‍ നില്‍ക്കെ മഴയെത്തുകയും കളി തടസ്സപ്പെടുകയുമായിരുന്നു. തുടര്‍ന്നു ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കിയപ്പോള്‍ പഞ്ചാബ് നേരിയ വിജയം കൊയ്യുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, സുയാഷ് ശര്‍മ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, മൈക്കല്‍ ബ്രേസ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കാണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ്ദീപ്, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്.

Story first published: Thursday, April 6, 2023, 16:47 [IST]
Other articles published on Apr 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+